Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ [സ്പൾബർ]
അവനും വിട്ടു.
ഉടനെ മറുപടിയെത്തി.
“ഹലോ… ബെന്നിച്ചായനല്ലേ…?”
മധുരമായ ഒരു പെൺ സ്വരം കേട്ടവൻ അമ്പരന്നു. സമയം നോക്കുമ്പോൾ പതിനൊന്ന് മണിയായിട്ടുണ്ട്. ഈ നേരത്തി താരാണ്. അതും ഒരു പെണ്ണ്. അവന് ചെറിയൊരു കൗതുകം തോന്നി.
“ അതേ…. ബെന്നിയാണ്…. ഇതാരാണ്..”
“ഞാൻ കോൾ ചെയ്യാം, ഇച്ചായൻ എടുക്കണേ..”
കൊഞ്ചിക്കൊണ്ടാണത് പറഞ്ഞതെന്ന് ബെന്നിക്ക് തോന്നി. ഇതാരാണ് തന്നെ ഇച്ചായൻ എന്നൊക്കെ വിളിക്കാൻ.
ഉടനെ ഫോൺ ബെല്ലടിച്ചു. ഒറ്റ ബെല്ലിന് തന്നെ ബെന്നി എടുത്തു.
“ഹലോ…?”
“ഹലോ… ബെന്നിച്ചായാ… ഇത് ഞാനാ… നിഖില… സത്യേട്ടൻ്റെ മോൾ… അമ്മു..”
ബെന്നിക്ക് പെട്ടെന്ന് കത്തിയില്ലെങ്കിലും ഉടനെത്തന്നെ ആളെ മനസിലായി. ഷീബയുടെ മോൾ.
ആ പേരോർത്തതും അവൻ്റെ ദേഹത്തെ സകല രോമങ്ങളും എഴുന്ന് നിന്നു. ഇതിപ്പോ വല്ലാത്തൊരു എടങ്ങേറായല്ലോ എന്നവന് തോന്നി. ഷീബ എന്ന പേരോർത്താൽ പോലും ഹൃദയം കുതിച്ച് തുള്ളുകയാണ്. ഇത് എവിടെച്ചെന്നവസാനിക്കുമോ… എന്തോ…
“ആ… എന്താ മോളേ കാര്യം…?.
ഈ സമയത്തെന്തിനാ വിളിച്ചത്…?”
അവൻ സൗമ്യമായി ചോദിച്ചു. അതു കേട്ട നിഖിലക്ക് ചൊറിഞ്ഞു കയറി. ഈ അസമയത്ത്, അതും തന്നെപ്പോലെ സുന്ദരിയായ ഒരു പെൺകുട്ടി അങ്ങോട്ട് വിളിച്ചിട്ട് ഇയാളെന്താ,ലാളിക്കുകയാണോ?
“അത്..വീടിൻ്റെ കാര്യം..’’
“അതെല്ലാം ഞാൻ അമ്മയോട് പറഞ്ഞതാണല്ലോ…. മോളെന്തിനാ വിളിച്ചത്? അത് പറ…”
നിഖിലക്ക് വീണ്ടും കലിപ്പായി. ഇയാളിതെന്ത് മനുഷ്യനാ… അയാളല്ലേ ഇനി ബാക്കി പറയേണ്ടത്… ഈ പതിനൊന്നാം മണി നേരത്ത് ഒരു പെൺകുട്ടി ഫോൺ വിളിച്ചാൽ ഒരാണിന് എന്തെല്ലാം പറയാനുണ്ടാകും. ഇനി താൻ തന്നെ എല്ലാം പറയേണ്ടി വരും.
“അത്… ഇച്ചായാ..ഞാൻ… വിളിച്ചത്….”
“മോളെന്നെ ഇച്ചായാ… എന്നൊന്നും വിളിക്കേണ്ട…
💬 Comments
View all comments