Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ [സ്പൾബർ]
ബെന്നി പുഞ്ചിരിയോടെത്തന്നെ ചോദിച്ചു.
“ബെന്നിച്ചാ..അത്…പിന്നെ..പൈസ.. ഒരവധി കൂടി…”
അമ്മ കിടന്ന് വിരകുന്നത് കണ്ട നിഖില,
അമ്മയെ പിടിച്ച് മാറ്റി,ബെന്നിയുടെ മുന്നിൽ കയറി നിന്നു.
“അതേയ്… നിങ്ങൾക്ക് അച്ചൻ കാശ് തരാനുണ്ട്. അത് ഞങ്ങൾ തരികയും ചെയ്യും… അതിന് രണ്ട് പെണ്ണുങ്ങൾ മാത്രമുള്ള വീട്ടിലേക്ക് ഇടക്കിടെ വരണ്ട. പൈസ റെഡിയായാൽ ഞങ്ങളങ്ങോട്ടെത്തിക്കാം…”
മകൾ ബെന്നിയുടെ മുഖത്ത് നോക്കി പറഞ്ഞത് കേട്ട് ഷീബ ഞെട്ടിപ്പോയി. അവൾ പേടിയോടെ ബെന്നിയെ നോക്കി.
അവൻ്റെ മുഖത്ത് യാതൊരു ഭാവമാറ്റവുമില്ല. പുഞ്ചിരിയോടെ നിഖില യോട് ചോദിച്ചു.
“ മോളുടെ പേരെന്താ..”
താൻ ദേഷ്യപ്പെട്ടിട്ടും അയാൾ ചിരിക്കുന്നത് കണ്ട് അവളൊന്ന് പരുങ്ങി. പിന്നെ പതിയെ പറഞ്ഞു.
“നിഖില..”
“നല്ലപേര്.. വീട്ടിൽ വിളിക്കുന്നതോ..?”
“അമ്മു..”
“ മോളേ അമ്മൂ… മോളുടെ അച്ചൻ എനിക്ക് എത്ര രൂപ തരാനുണ്ടെന്ന് മോൾക്കറിയോ..?”
അവൾ താഴേക്ക് നോക്കി ഇല്ല എന്ന് തലയാട്ടി.
“ പന്ത്രണ്ട് ലക്ഷം രൂപ.അവധികൾഒരുപാട് കഴിഞ്ഞു. എൻ്റെ പൈസ കിട്ടാൻ ഞാനിനി എന്ത് ചെയ്യണം..?ഈ വീടും സ്ഥലവും എൻ്റെ പേരിലാണെന്ന് മോൾക്കറിയോ..?
അത് കൊണ്ട്, മോള് ഇതിൽ കയറി സംസാരിക്കരുത്. മോള് കൊച്ചുകുട്ടിയല്ലേ? അമ്മ പറയട്ടെ… ചേച്ചീ.. ചേച്ചിയല്ലേ എന്നോട് ഇന്ന് വരാൻ പറഞ്ഞത്… ചേച്ചിയെന്നെ പറ്റിക്കുവാണോ..”
ഇരുപത് വയസായ തന്നെ അയാൾ കൊച്ചു കുട്ടിയാക്കിയത് നിഖിലക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. എങ്കിലും അവൾ ഒന്നും മിണ്ടിയില്ല.
“ബെന്നിച്ചാ..നീ പറഞ്ഞതൊക്കെ ശരി തന്നെയാണ്… പക്ഷേ.. അങ്ങേരുടെ കടം ഒരുപാട് ഞങ്ങൾ വീട്ടി. എൻ്റെ സ്ഥലം വിറ്റ് കിട്ടിയതിൽ നിന്ന് നിനക്കും കുറച്ച് തന്നില്ലേ… അധികം വൈകാതെ നിൻ്റെ പൈസയും തീർത്ത് തരും… നീ കുറച്ച് കൂടി ക്ഷമിക്കണം…”
“അയ്യോ ചേച്ചീ.. ഇനി ക്ഷമിക്കാൻ കഴിയില്ല…
ചേച്ചി പറഞ്ഞ എല്ലാ അവധിയും കഴിഞ്ഞു…
ഈ വീട് എൻ്റെ പേരിലാണെന്ന് ചേച്ചി മറന്നോ…”
പുഞ്ചിരിച്ച് കൊണ്ടാണ് ബെന്നിയത് പറഞ്ഞതെങ്കിലും
💬 Comments
View all comments