0%

Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 3 [സ്പൾബർ]

Author : Spulber Read All Parts 3255

ഉള്ളൂ. ഇവൾക്ക് അതു തന്നെയാണ് വേണ്ടതും. ഏതായാലും ഇവളെ നിരാശപ്പെടുത്താൻ പാടില്ല. ഇവൾക്കുള്ളതും കൊടുക്കണം.

“ചേട്ടാ ഗുഡ് മോണിംഗ്… ഇങ്ങോട്ട് കയറിയിരിക്ക് ചേട്ടാ…”

നിഖില ബെന്നിയെ നോക്കിപ്പറഞ്ഞു.

“ഗുഡ് മോണിംഗ് അമ്മൂ… ഇനി കയറിയിരിക്കണോ…”

“വാ ചേട്ടാ.. കുറച്ച് നേരം ഇരിക്ക്… അമ്മ റെഡിയാവുന്നതേയുള്ളൂ…’

ബെന്നി ഡോർ തുറന്ന് പുറത്തിറങ്ങി കാറിനെ ചുറ്റി വന്ന് സിറ്റൗട്ടിലേക്ക് കയറി. അവനെ കണ്ട് നിഖില അമ്പരന്നു. എന്തൊരു സുന്ദരനാണിവൻ. നല്ല വെള്ളമുണ്ടും, കടും ചുവപ്പ് ഷർട്ടും. രണ്ടും നല്ല വില കൂടിയതാണെന്ന് ഒറ്റനോട്ടത്തിൽ തന്നെയറിയാം. ചുവന്ന ഷർട്ട് ബെന്നിക്ക് നന്നായി ചേരുന്നുണ്ട്. കാലിലൊരു ഹാഫ് ഷൂ. ഇത്ര സുമുഖനായ ഒരു ചെറുപ്പക്കാരൻ ഈ നാട്ടിലില്ലെന്ന് നിഖിലക്ക് തോന്നി. ബെന്നി വന്ന് ചൂരൽക്കസേരയിലിരുന്നു.

“പിന്നെ..എന്താ അമ്മൂ വിശേഷം…?”

എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി ബെന്നി ചോദിച്ചു.

“ഓ… നമുക്കെന്ത് വിശേഷം… വിശേഷമൊക്കെ നിങ്ങൾക്കല്ലേ…”

അവളൊന്ന് ബെന്നിയെ വാരി. അവൾക്ക് ചെറിയ വിഷമമുണ്ടെന്ന് ബെന്നിക്ക് തോന്നി.

‘“നീ വിഷമിക്കണ്ടെടീ മോളേ… ബെന്നിച്ചായൻ നിന്നെ ഒഴിവാക്കിയതൊന്നുമല്ല. നീയും എനിക്ക് വളരെ സ്പെഷലാണ്. പക്ഷേ…”

“എനിക്ക് മനസിലാകും ചേട്ടാ… എനിക്കൊരു സങ്കടവുമില്ല. എത്രയോ കാലങ്ങൾക്ക് ശേഷം എൻ്റെയമ്മ ഒന്ന് ചിരിച്ച് കണ്ടത് ഇന്നലെ രാത്രിയാണ്. അതിന് കാരണം ചേട്ടനാണ്. അതിൻ്റെ നന്ദിയും സ്നേഹവും ഞങ്ങൾക്ക് എന്നു മുണ്ടാവും…”

“എന്താ അമ്മൂ ഇത്.. നന്ദിയും സ്നേഹവും എനിക്കങ്ങോട്ടല്ലേ വേണ്ടത്… ജീവിതത്തിൽ ഞാനേറ്റവും ആഗ്രഹിച്ച കാര്യം അമ്മുവാണ് എനിക്ക് നടത്തിത്തന്നത്..അമ്മുവിനെ ഒരിക്കലും ഞാൻ മറക്കില്ല…”

രണ്ട് പേർക്കും ഉള്ളിൽ നല്ല സങ്കടമായി. പക്ഷേ ഈ മൂഡ് മാറ്റിയെടുക്കണമെന്ന് നിഖിലക്ക് തോന്നി. സങ്കടപ്പെടാനുള്ള സന്ദർഭമല്ലിത്.

“ അല്ല… എങ്ങോട്ടാ ചേട്ടാ ഇന്നത്തെ യാത്ര..”?

“ അങ്ങിനെ പ്രത്യേകിച്ച് ഒരിടത്തും പോകുന്നില്ല.. ചെറുതായൊരു കറക്കം.ഉച്ചയാകുമ്പൊഴേക്കും അമ്മയെ ഇവിടെ തിരിച്ചെത്തിക്കാം..”

“അതെന്ത് പോക്കാ ബെന്നിച്ചായാ..ഉച്ചക്കൊന്നും വരണ്ട… രാത്രിയായിട്ടൊക്കെ എത്തിയാൽ

💬 Comments

View all comments