Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 3 [സ്പൾബർ]
മതി. ഇനി നാളെ വന്നാലും കുഴപ്പമില്ല.പിന്നെ അമ്മയിന്നലെ ഒട്ടും ഉറങ്ങിയിട്ടില്ല. അങ്ങോട്ടുമിങ്ങോട്ടും നടപ്പ് തന്നെയായിരുന്നു. അതിൻ്റെയൊരു ക്ഷീണം കാണും…”
അവൾ ബെന്നിക്ക് ചെറുതായൊരു സൂചന കൊടുത്തു.
“നീയൊന്ന് പോടീ… ആ ക്ഷീണം മാറാനാ ഒരു യാത്ര പോകുന്നത്… അല്ലാതെ നീ വിചാരിക്കുമ്പോലെ…”
“ഞാനൊന്നും വിചാരിച്ചില്ലേ…”
എന്ന് പറഞ്ഞ് അവൾ അകത്തേക്ക് നോക്കുമ്പോൾ ഷീബ അവിടെ നിന്ന് കണ്ണുരുട്ടുന്നു. താൻ പറഞ്ഞതെല്ലാം അമ്മ കേട്ടെന്ന് അവൾക്ക് മനസിലായി. ഷീബ അവളോട് ബെന്നി ചായ കുടിച്ചോ എന്ന് ചോദിക്കാൻ ആംഗ്യം കാണിച്ചു.
അവൾക്കത് മനസിലായെങ്കിലും, ഉറക്കെ ചോദിച്ചു.
“എന്താ അമ്മേ..അമ്മയെന്താ പറഞ്ഞത്..”
അപ്പോഴാണ് ഷീബ അവിടെയുണ്ടെന്ന് ബെന്നിയറിഞ്ഞത്. ഷീബ വീണ്ടും നിഖിലക്ക് നേരെ കണ്ണുരുട്ടി.
“അമ്മ തന്നെ ചോദിച്ചാൽ മതി…”
നിഖില വീണ്ടും പറഞ്ഞു. ഈ പെണ്ണ് ഇനിയും നാണം കെടുത്തും എന്ന് തോന്നിയ ഷീബ വാതിലിനടുത്ത് വന്ന് തല മാത്രം പുറത്തേക്കിട്ട് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
“ചായ…ചായ എടുക്കട്ടെ…?”
ബെന്നിയത് കേട്ടില്ല. പൂർണ ചന്ദ്രനെപ്പോലെ പ്രകാശിക്കുന്ന ആ മുഖം മാത്രമാണവൻ കണ്ടത്.
“ചേട്ടാ… ചേട്ടനോടാ അമ്മ ചോദിച്ചത്. ചായ എടുക്കട്ടേന്ന്..”
നിഖില വീണ്ടും ഇടപെട്ടു. ഇവളില്ലായിരുന്നെങ്കിൽ തൻ്റെ പ്രണയം വാടിക്കരിഞ്ഞു പോയേനേയെന്ന് ബെന്നിക്ക് തോന്നി. അത്ര കൃത്യമാണ് അവളുടെ ഓരോ ഇടപെടലും.
“ ഞാൻ ചായ കുടിച്ചിട്ടാ പോന്നത്. അല്ലാതെ അമ്മച്ചി വിടില്ല… എന്നാ നമുക്കിറങ്ങാം…”?
“ എന്നാ പിന്നെ ഇറങ്ങിക്കോ അമ്മേ… ചേട്ടാ..ചേട്ടൻ ചെന്ന് ബാക്കിലെ ഡോറൊന്ന് തുറന്നിട്. അമ്മ അവിടെ കയറിക്കോളും..”
നിഖില പറഞ്ഞു. ബെന്നി എഴുന്നേറ്റ് ചെന്ന് കാറിൻ്റെ ബാക്ക് ഡോറ് തുറന്ന് പിടിച്ചുനിന്നു. ഷീബ അമ്മുവിൻ്റെ മുഖത്തേക്കൊന്ന് നോക്കി. പിന്നെ നിറയുന്ന കണ്ണുകൾ കൊണ്ടൊന്ന് യാത്ര പറഞ്ഞ് ബെന്നി തുറന്ന് പിടിച്ച ഡോറിലൂടെ അവനെയൊന്ന് നോക്കുക പോലും ചെയ്യാതെ വേഗംകാറിനകത്തേക്ക് കയറി. ബെന്നി ഉടനെ ഡോറടച്ച് ഡ്രൈവിംഗ് സീറ്റിലേക്കിരുന്നു.
💬 Comments
View all comments