Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 3 [സ്പൾബർ]
അമ്മു ഇറങ്ങി വന്ന് പകുതി താഴ്തിയ വിൻഡോ ഗ്ലാസിലൂടെ കാറിനകത്തേക്ക് തലയിട്ട് പറഞ്ഞു.
“അമ്മേ… അമ്മ ഹൈവേയിലെത്തും വരെ അവിടെ കിടന്നോ.. അല്ലെങ്കിൽ ആരെയെങ്കിലും കണ്ടാൽ കുനിഞ്ഞിരുന്നാലും മതി… ചേട്ടാ..വണ്ടിയെടുത്തോ…”
അമ്മുവിൻ്റെ കരുതൽ ബെന്നിക്ക് വല്ലാതിഷ്ടമായി. അവൾക്കൊരു റ്റാറ്റ കൊടുത്ത് ബെന്നി വണ്ടി സ്റ്റാർട്ടാക്കി. പിന്നെ മെല്ലെ മുന്നോട്ടെടുത്തു. ബെന്നിയുടെ ഫോർച്യൂണർ ഗേറ്റ് കടന്ന് പോകുന്നത് ഒലിച്ചിറങ്ങുന്ന കണ്ണീരിനുള്ളിലൂടെ നിഖില നോക്കി നിന്നു. പിന്നെ വേഗം കണ്ണ് തുടച്ച് അകത്തേക്ക് കയറി വാതിലടച്ചു. തൻ്റെ കണ്ണിൽ നിന്നും വന്ന കണ്ണീർ ,തനിക്ക് കിട്ടാത്തതിലുള്ള സങ്കടം കൊണ്ടോ,
അമ്മക്ക് കിട്ടിയതിലുള്ള സന്തോഷം കൊണ്ടോ എന്ന് മനസ്സിലാക്കാൻ നിഖിലക്കായില്ല.
#########₹############₹₹₹₹₹####
വീതി കുറഞ്ഞ ഇടറോഡിലൂടെ ബെന്നി പതിയെ കാറോടിച്ചു. ഉള്ളിൽ കുതികുത്തുന്ന സന്തോഷം അവൻ്റെ മുഖത്ത് ശരിക്കറിയാം. തൻ്റെ സ്വപ്നസാഫല്യമാണിത്. അറിയാതെ പോകുമായിരുന്ന തൻ്റെ പ്രണയം പൂവണിഞ്ഞ ദിനമാണിന്ന്. അതിൻ്റെ സന്തോഷം എല്ലാ അർഥത്തിലും ആഘോഷിക്കപ്പെടണം.
പിന്നിലിരിക്കുന്ന ഷീബ പേടിച്ചാണ് ശ്വാസമെടുക്കുന്നത് പോലും. നാട്ടുകാർ കാണുമെന്ന പേടിയൊന്നും ഇപ്പോഴവൾക്കില്ല. പക്ഷേ നെഞ്ചിൻ്റെയുള്ളിൽ ഒരു കാളൽ. അതെന്തുകൊണ്ടാണെന്നവൾക്ക് മനസിലായില്ല. അവൾ സീറ്റിൽ തന്നെയാണ് ഇരിക്കുന്നത്. ആരെയെങ്കിലും കണ്ടാൽ മാത്രം ഒന്ന് കുനിയും. അല്ലെങ്കിലും ഈ റോഡിൽ വലിയ ആൾ തിരക്കൊന്നും ഉണ്ടാവാറില്ല.
പെട്ടെന്ന് പിന്നിൽ നിന്നും ഒരു ബുള്ളറ്റ് നീട്ടി ഹോണടിച്ചു കൊണ്ട് ബെന്നിയുടെ കാറിനെ മറികടന്ന് കുറച്ച് മുന്നിൽ വന്ന് നിർത്തി. അത് കണ്ട് ബെന്നിയും വണ്ടിനിർത്തി.
ഷീബ തല പതിയെ ഉയർത്തി മുന്നിലെ ഗ്ലാസിലൂടെ നോക്കി. ഒരു ഗുണ്ടയെ പോലെ തോന്നിക്കുന്ന ക്രൂരമുഖമുള്ള ഒരുത്തൻ വണ്ടിയിൽ നിന്നിറങ്ങി.
“ ഇച്ചായാ…”
ഷീബ പേടിയോടെ വിളിച്ചു.
“ പേടിക്കണ്ട..ഞാനിപ്പവരാം…”
എന്ന് പറഞ്ഞ് ബെന്നി ഡോർ തുറന്ന് പുറത്തിറങ്ങി. പിന്നെ ബുള്ളറ്റിനടുത്തേക്ക് നടന്നു പോയി. അയാളോടെന്തോ ഇച്ചായൻ സംസാരിക്കുന്നത് ഷീബ കണ്ടു. പിന്നെ അയാൾ കൊടുത്ത ഏതോ
💬 Comments
View all comments