0%

Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 3 [സ്പൾബർ]

Author : Spulber Read All Parts 3280

പേപ്പറിൽ എന്തോ എഴുതി. ഒപ്പിട്ടതാണെന്ന് തോന്നുന്നു. അത് വാങ്ങി അയാൾ ബുള്ളറ്റെടുത്ത് ഓടിച്ചു പോയി. ബെന്നി വന്ന് വണ്ടിയിൽ കയറി സ്റ്റാർട്ടാക്കി. പിന്നിലേക്ക് തിരിഞ്ഞ് നോക്കി പേടിച്ചിരിക്കുന്ന ഷീബയെ നോക്കി ചോദിച്ചു.

“എന്തേ… പേടിച്ചു പോയോ..അത് റഹീം… എൻ്റെയൊരു സഹായിയാ… ഒരു എഗ്രിമെൻ്റ് ഒപ്പിടാനുണ്ടായിരുന്നു. ഞാനത് മറന്നുപോയി. അത് ഒപ്പിടാൻ വേണ്ടി കൊണ്ടുവന്നതാ..”

ഷീബ ആശ്വാസത്തോടെ ഒന്ന് നിശ്വസിച്ചു. ബെന്നി വണ്ടിയെടുത്തു. കുറച്ച് ദൂരം ഓടി വണ്ടി ഹൈവേയിലേക്ക് കയറി. കുറച്ച് കൂടി മുന്നോട്ട് പോയി ഒരു ഒഴിഞ്ഞ ഒരു സ്ഥലത്ത് ബെന്നി കാർ നിർത്തി. പിന്നെ പിന്നിലേക്ക് തിരിഞ്ഞ് പറഞ്ഞു.

“ഷീബേ.. വാ.. ഇറങ്ങി മുന്നിലേക്കിരിക്ക്…”

ഷീബ കേൾക്കാൻ കാത്തിരുന്ന പോലെ ഡോർ തുറന്നിറങ്ങി മുന്നിൽ വന്ന് കയറി. ഡോറടച്ച് അവൻ്റെ മുഖത്തേക്കൊന്ന് നോക്കി. ഇപ്പോഴാണ് രണ്ടാളും മുഖാമുഖം കാണുന്നത്. ഒറ്റനോട്ടത്തിൽ തന്നെ ബെന്നിയുടെ കണ്ണ് മഞ്ഞളിച്ചു. കത്തുന്ന സൗന്ദര്യം. മേക്കപ്പില്ലാതെ തന്നെ സുന്ദരിയായ ഷീബ ഇപ്പോൾ അതിസുന്ദരിയായ ഒരു മാദകത്തിടമ്പായി മാറിയിരിക്കുന്നു. ഷീബയും ബെന്നിയെ കാണുകയായിരുന്നു. ഇതു വരെ കണ്ടത് പോലെയല്ല. ഇത് വരെ ഇവൻ തനിക്കാരായിരുന്നു ?. ആരുമല്ല. കിട്ടാനുള്ള പൈസ ചോദിക്കാൻ വരുന്ന ഒരു പലിശക്കാരൻ. പക്ഷേ ഇന്നോ..ഇന്ന് തൻ്റെ സർസ്വവും ഇവനാണ്. ഇവനില്ലാതെ തനിക്കിനിയൊരു ജീവിതം വേണ്ട.
ചുവന്ന ഷർട്ടിൽ അവൻ നല്ല സുന്ദരനാണ്. മുണ്ടുടുത്ത് ആദ്യമായിട്ടാണ് അവനെ കാണുന്നത്. അതും അവന് നല്ല ചേർച്ചയുണ്ട്. അടിമുടി സുമുഖനാണ് തൻ്റെ ചെക്കൻ.

“എന്താടീ..നീ ഇങ്ങിനെ നോക്കുന്നത്…”?

അവളുടെ നോട്ടം കണ്ട് ബെന്നി ചോദിച്ചു.
അവൾ ലജ്ജയോടെ മുഖം താഴ്തി.

“ഉം..ഉം..”

ഒരു കുറുകൽ.

“മോള് നല്ല സുന്ദരിയായിട്ടുണ്ട്..”

“ഇച്ചായനും..”

വീണ്ടും കുറുകൽ.

“ എന്നാ നമുക്ക് പോയാലോ…?”

“ഉം..”

അതേ കുറുകൽ .

“ ഇങ്ങനെ കുറുകല്ലെൻ്റെ പൊന്നേ… ഇച്ചായന് വല്ലതുമൊക്കെ തോന്നും..”

“ഞാനിനിയും കുറുകും…

💬 Comments

View all comments