0%

Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 3 [സ്പൾബർ]

Author : Spulber Read All Parts 3283

അവളുടെ വിരൽ തുമ്പിലൂടെ കയറി ദേഹമാകെ വ്യാപിച്ചു. അതിൻ്റെ അനുഭൂതിയിൽ അവളൊന്ന് പുളഞ്ഞു.

“പിന്നെ എൻ്റെ പ്രാർത്ഥന, എൻ്റെ പൈസ ഉടനെയൊന്നും സത്യൻ തരരുതേ എന്നായിരുന്നു. അവൻ പെട്ടെന്ന് പൈസ തന്നിരുന്നെങ്കിൽ എന്റെയീ ഇടത് ഭാഗത്ത് നീ ഉണ്ടാകുമായിരുന്നോ…?”

ഷീബ അവൻ്റെ നെഞ്ചിൽ വെച്ച തൻ്റെ കൈയെടുത്ത് മെല്ലെ ഉയർത്തി അവൻ്റെ കവിൽ വെച്ചു. പിന്നെ അവൻ്റെ മുഖത്താകെ തലോടി.

“എടീ… ഞാൻ വണ്ടിയോടിക്കുകയാ… നീ കുസൃതിയൊന്നും കാട്ടല്ലേ…”

ബെന്നി അവളുടെ കയ്യിൽ പിടിച്ച് കൊണ്ട് പറഞ്ഞു.
ബെന്നി പറഞ്ഞത് കേൾക്കാത്ത മട്ടിൽ ഷീബ പതിയെ കുറുകി.

“ ഇച്ചായാ… എ… എനിക്ക്… എനിക്കെൻ്റെ ഇച്ചായനെ ഒന്ന് കെട്ടിപ്പിടിക്കണം… നിർത്തിച്ചായാ… വണ്ടി നിർത്ത്…. ഇപ്പവേണം… എനിക്കെൻ്റെ ഇച്ചായനെ ഇപ്പ കെട്ടിപ്പിടിക്കണം…”

ചുണ്ട് പിളുത്തിയുള്ള ഷീബയുടെയാ കൊഞ്ചൽ ബെന്നിക്ക് സഹിക്കാനായില്ല. അവൻ ഓരം ചേർത്ത് വണ്ടി നിർത്തി. അതോടെ ഷീബ സീറ്റിൽ നിന്ന് മെല്ലെ ഉയർന്ന് അവൻ്റെ മാറിലേക്ക് വീണു. അവൻ്റെ നെഞ്ചിലാകെ സ്നേഹ ചുംബനങ്ങൾ കൊണ്ട് മൂടി.ബെന്നി അവളുടെ തലമുടിയിൽ പതിയെ തലോടി കൊടുത്തു. അവൻ ചുറ്റും നോക്കുന്നുണ്ടായിരുന്നു. വാഹനങ്ങൾ കുതിച്ചു പായുന്ന ഹൈവേയാണ്. ആർക്കും ആരെയും ശ്രദ്ധിക്കാനൊന്നും സമയമില്ല. എങ്കിലു അവൻ്റെയൊരു നോട്ടം പുറത്തേക്കുണ്ടായിരുന്നു. ഷീബ പതിയെ തലയുർത്തി ബെന്നിയുടെ കണ്ണിലേക്ക് ചിരിയോടെ നോക്കി. അവളുടെ ചുവന്ന് നനഞ്ഞ ചുണ്ടുകൾ വിറകൊള്ളുന്നത് എന്തിനാണെന്ന് അവന് മനസിലായി. അവൾ ഇപ്പഴും പകുതി സീറ്റിൽ തന്നെയാണ്. അത് കൊണ്ട് അവൻ്റെ മുഖത്തേക്കവൾക്ക് എത്തുന്നില്ല. ബെന്നി തല താഴ്ത്തി അവളുടെ നെറുകയിൽ ഒരു ചുംബനം കൊടുത്തു. ഷീബ വെട്ടിപ്പുളഞ്ഞ് കൊണ്ട് അവനെ ഇറുകെ പുണർന്നു.
തൻ്റെ കാമുകൻ്റെ ആദ്യ ചുംബനമാണ്.
അതവൾ ഉൾപുളകത്തോടെ ഏറ്റുവാങ്ങി. ബെന്നി അവളെ മെല്ലെ ഉയർത്തി സീറ്റിലേക്കിരുത്തി. ഷീബയുടെ മുഖമെല്ലാം ചോര തൊട്ടെടുക്കാവുന്ന പോലെ ചുവന്ന് തുടുത്തിരുന്നു.

“മോളേ…”

“ഉം…”

💬 Comments

View all comments