Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 6 [സ്പൾബർ] [Climax]
നോക്കാം.
“ എന്താ ഇച്ചായാ എന്നോട് ഇങ്ങിനെയൊക്കെ പറയുന്നേ… ഇച്ചായന് എന്നോടെന്തും പറയാലോ..””
“ ഇതങ്ങിനെയല്ലെടീ… വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്…”
“ ഇച്ചായനൊന്ന് പറയുന്നുണ്ടോ… വെറുതെ എന്നെയിട്ട് പേടിപ്പിക്കാതെ..””
ഷീബക്ക് എന്തിനെന്നറിയാതെ ഒരു പേടി തോന്നി.
“ അത്… അത് നേരത്തേ ഞാൻ മോളുടെ കഴുത്തിൽ മാല കെട്ടിത്തന്നില്ലേ… അത്… ശരിക്കും… നാട്ടുകാരെല്ലാമറിഞ്ഞ്… ഞാൻ… ഞാൻ കെട്ടിക്കോട്ടേ… “
ബെന്നി അവളുടെ മുഖത്തേക്ക് നോക്കാതെ മെല്ലെ പറഞ്ഞു.
ഷീബ ഞെട്ടി വിറച്ചു പോയി. ശ്വാസമെടുക്കാനാവാതെ, ഒന്നനങ്ങാൻ പോലുമാവാതെ, കേട്ടത് വിശ്വസിക്കാനാവാതെ അവൾ വിറങ്ങലിച്ച് കിടന്നു.
എന്താണിച്ചായൻ പറഞ്ഞത്…തന്റെ കഴുത്തിൽ താലി കെട്ടി തന്നെ സ്വന്തമാക്കാമെന്നോ… താലി കെട്ടി തന്നെ ഭാര്യയാക്കാമെന്നോ… എന്റീശ്വരാ… താൻ കേട്ടത് സത്യം തന്നെയോ… തനിക്കതിനുള്ള ഭാഗ്യമൊക്കെയുണ്ടോ…
എന്നാലും അത് വേണ്ട. താനിപ്പഴും ഭർതൃമതിയായ പെണ്ണാണ്.ഇന്നല്ലെങ്കിൽ നാളെ ഒരു പക്ഷേ തന്റെ ഭർത്താവ് മടങ്ങിവന്നേക്കാം..
പക്ഷേ അതൊന്നും തനിക്കൊരു പ്രശ്നമല്ല. തനിക്കൊരു പരിഗണനയും തരാത്ത, തന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ലാത്ത അയാൾ ഇനി തിരിച്ചു വന്നാലും തനിക്കയാളെ വേണ്ട.
തന്റെ പ്രശ്നം അതല്ല.
ബെന്നിച്ചൻ… തന്റിച്ചായനാണ് തന്റെ പ്രശ്നം. ഇതുവരെ വിവാഹം കഴിക്കാത്ത ഇച്ചായന് താനൊരിക്കലും ചേരില്ല. ഇച്ചായനെക്കൊണ്ട് നല്ലൊരു പെണ്ണിനെ കെട്ടിക്കണം. എന്നാലും താൻ ഇച്ചായനെ ജീവനെ പോലെ സ്നേഹിക്കും. വല്ലപ്പോഴുമൊന്ന് കാണണം..ആ മാറിലൊന്ന് തല ചായ്ക്കണം… തനിക്കതു മതി..
ഷീബയുടെ ഭാഗത്ത് നിന്നും ഒരനക്കവും കാണാഞ്ഞപ്പോൾ ബെന്നി അവൾക്ക് നേരെ തിരിഞ്ഞ് കിടന്നു. കണ്ണൊക്കെ നിറഞ്ഞത്, ചുണ്ടുകൾ വിറച്ച് കിടക്കുകയാണവൾ.
“ പൊന്നേ… നീയൊന്നും പറഞ്ഞില്ല.. “”
ബെന്നി അവളുടെ കവിളിൽ തലോടിക്കൊണ്ട്
💬 Comments
View all comments