0%

Chapter Title : പീലികാവ് [Akrooz]

Author : Kambikathakal Read All Parts 345
നാണുവിന്റെ തെയ്യം അവസാനിപ്പിച്ചിരുന്നു. കുറച്ചു കഴിഞ്ഞ് അടുത്ത് വന്ന് പാലു ആശാൻ നാണുവിന് നേരെ തോർത്തുമുണ്ട് വീശി കൊടുക്കുമ്പോഴും കണ്ട് നിന്നിരുന്ന ജനങ്ങളുടെ തിരക്ക് കുറഞ്ഞു. ദേഹത്തു അണിഞ്ഞ ആഭരണങ്ങൾ എല്ലാം അഴിച് നാണു തോർത്ത്‌ പിടിച് തോട്ടിലേക്ക് നടന്നു. തോട്ടിൽ ചെന്ന് മുഖം കഴുകിയിരുന്ന നാണുവിന്റെ അടുത്തേക്ക് അംബികയും നടന്ന് എത്തിയിരുന്നു. "മുഖത്തെ കണ്മഷി പോയിട്ടില്ല ട്ടോ."
വെള്ളം കൊണ്ട് മുഖം കഴുകിയിരുന്ന നാണുവിനോട് അരികിൽ നിന്ന അംബിക പറഞ്ഞു. നാണു കണ്ണ് രണ്ടും നന്നായി ഉരച്ചു കഴുകി അരികിലേക്ക് നോക്കി. "അ ഞാൻ വിചാരിചെ ഉള്ളൂ ഇയാൾ ആയിരിക്കുമെന്ന്." "ഓഹ് പിന്നെ ചുമ്മാ കള്ളം പറഞ്ഞു ബുദ്ധിമുട്ടണ്ട." "കള്ളം അല്ല കാര്യം ആയി പറഞ്ഞതാ.ഇയാൾക്ക് ഉറക്കം വരുന്നില്ലേ.ഇത് വരെ ഉറങ്ങാതെ നിന്നിട്ട്." "ഇല്ല.ശെരിക്കും ഇത് വരെ ഞാൻ നിൽക്കാറില്ല.ഇയാളുടെ വേഷവും മുഖവും എല്ലാം കണ്ടപ്പോൾ പുരയിൽ പോകാൻ തോന്നിയില്ല.അത്രയും രസം ആയിരുന്നു." മുഖത്തെ കണ്മഷി കഴുകി കളഞ്ഞ് തോട്ടിൽ നിന്ന് കയറി നാണു. "ഹ്ഹ്ഹ്..... അത് ശെരി അപ്പൊ ഞാൻ ആണോ ഇയാളുടെ ഉറക്കം കളഞ്ഞേ....." "അയ്യോ...ഞാൻ അങ്ങനെ അല്ല കളിയാക്കി പറഞ്ഞതല്ല.അത്രയും ചേല് ഉണ്ടായിരുന്നു കാണാൻ." "ഹ്ഹ... ഹ്മ്മ് വരവ് വെച്ചിരിക്കുന്നു." "കന്നി ആയിട്ടായിരുന്നു ഇവിടെ ചെയ്തത് അതിന്റെ ഒരു വിറയൽ ഉണ്ടായിരുന്നു." "എന്റെ മുഖത്തേക്ക് നോക്കാതെ പറയാമോ.ഇയാൾ എന്റെ മുഖത്തേക്ക് നോക്കുമ്പോ എനിക്ക് എന്തോ പോലെ കണെടുക്കാനെ തോന്നുന്നില്ല." "ശെടാ..... അത്രയും മോശം ആണോ എന്റെ മുഖം.എന്റെ മുഖത്തേക്ക് ഇങ്ങനെ ഒരു സുന്ദരി നോക്കുമ്പോ എനിക്ക് ആണ് ഇയാളുടെ മുഖത്തിൽ നിന്ന്

💬 Comments

View all comments