Chapter Title : പീലികാവ് [Akrooz]
കണ്ണ് എടുക്കാൻ തോന്നാത്തെ."
"അയ്യോ മാഷേ മോശം ആയിട്ടോന്നും അല്ല.പിന്നെ ഞാൻ സുന്ദരി ഒന്നും അല്ല ട്ടോ.ഇത്രയും സുന്ദരനായ ഇയാളുടെ അടുത്ത് ഞാനൊക്കെ എന്ത് സുന്ദരിയ."
"ഹ്ഹ അത് രസായിട്ടുണ്ട്."
മുണ്ട് മുറുക്കി ഉടുത്ത് തോർത്ത് തോളിൽ ഇട്ട് നാണു പറഞ്ഞു.
"ചോദിക്കാൻ വിട്ടു പോയി ഇയാളുടെ പേരെന്താ."
"അംബിക. അംബിക നായർ."
"ആഹാ.... നായർ ആണോ ചേലായിട്ടുണ്ട്.ആരേലും ഈ തെയ്യക്കാരനോട് സംസാരിക്കുന്നത് കണ്ടാൽ പിന്നെ അത് മതി വലിയോരു പുകിലിന്."
"അഹ്....ഈടെ ഇപ്പൊ ആരും ഇല്ല അതുമിതും പറയാൻ.തന്നെയുമല്ല നായർ പെണ്ണ് ഇയാളുടെ നെറ്റിയില്ലെ കണ്മഷി തുടച് തന്നാൽ ഈ ലോകം പിളർന്നു പോകത്തൊന്നുമില്ലാല്ലോ."
അതും പറഞ്ഞ് അംബിക സെറ്റ് സാരിയുടെ മുന്താണി കൊണ്ട് നാണുവിന്റെ നെറ്റിയിലെ കണ്മഷി തുടച്ചു.
അപ്പോഴും അംബികയുടെ നോട്ടം നാണുവിന്റെ ശരീരത്തിലും മുഖത്തും ആയിരുന്നു.
"ഹ്മ്മ് പോയി കുറചെ ഉണ്ടായിരുന്നുള്ളൂ കണ്മഷി."
"സാരിയിൽ ആയല്ലോ...."
"ആയിക്കോട്ടെ ഇഷ്ട്ടം ആണ്.ഇയാളുടെ മുഖത്തെ അല്ലെ."
"ഇയാളുടെ കണ്ണിൽ കണ്മഷികൊണ്ട് എഴുതുവാൻ കൊതി ഉണ്ട് ഇഷ്ട്ടം ആകുമോ."
"കണ്മഷി കൊണ്ട് എഴുതാൻ മാത്രം ആണോ കൊതി അതോ വേറെ...."
"എല്ലാത്തിനും കൊതി ഇല്ലാത്തവർ ആരും ഇല്ലല്ലോ."
അത് പറഞ്ഞ് അവർ നടന്ന് കാവിന്റെ അടുത്ത് എത്തിയിരുന്നു.
പാലു ആശാനെ കണ്ടതും നാണുവിന്റെ അടുത്ത് നിന്ന് അകന്ന് മാറി നടന്നു അംബിക.
"ഞാൻ വരാം വൈകിട്ട് കാവിൽ തൊഴാൻ കാണണം എനിക്ക് ഇയാളെ."
അംബിക അതും പറഞ്ഞ് അവിടെ നിന്ന് നടന്നകന്നു.
നാണു പുരയിലേക്ക് കയറിയതും ഒരു കുപ്പിയിൽ നിറയെ കള്ള് പാലു ആശാൻ അവന്റെ
💬 Comments
View all comments