Chapter Title : പീലികാവ് [Akrooz]
മുറുകാ...ഇന്നത്തെ ആട്ടം നാണു നീ വേണം ചെയ്യാൻ."
"ആശാനേ ഞാൻ...ഈ വലിയ വലിയ കാവുകളിൽ എനിക്ക് കഴിയുമോ."
"വേദവും മന്ത്രവും പഠിപ്പിച്ചു തന്ന പോലെ കെട്ടി ആടുക.വലിയവൻ ആണെന്ന് ചിന്തിക്കാതിരിക്കുക.കഴിയണം. കഴിയും.സന്ധ്യ ആയിരിക്കുന്നു.കുളിക്കൂ അത് കഴിഞ്ഞ് കാവിൽ വന്ന് തൊഴുതു വരൂ..."
അതും പറഞ്ഞ് പാലു ഒരു വെള്ളി മാല നാണുവിന്റെ കഴുത്തിൽ ഇട്ട് കൊടുത്തു.
ആശാനിൽ നിന്ന് പിന്തുണയെകുന്ന വാക്കുകൾ കേട്ടതും നാണു പാടത്തേക്ക് ഇറങ്ങി നേരെ തോട്ടിലേക്ക് നടന്നു.
തോട്ടിൽ ചെന്ന് ഒന്ന് മുങ്ങി കയറി തോർത്തി വെള്ളമുണ്ട് ഉടുത്ത് പാടത്തേക്ക് നടന്നു വന്ന നാണു ആകെ അമ്പരന്നു.
ആ ഗ്രാമത്തിൽ ഉള്ള എല്ലാവരും മേലാളർമാരും കീഴാളർമാരും എല്ലാവരും തന്നെ അന്ന് തെയ്യം കാണാൻ വന്നിരുന്നു.
നാണു പീലി കാവിന്റെ മുന്നിൽ വന്ന് തൊഴുത് വലം വെക്കുവാൻ തുടങ്ങി.
അവിടെ തടിച്ചു കൂടിയ എല്ലാവരുടെയും ശ്രെദ്ധ നാണുവിൽ ആയിരുന്നു.
ഈ ഒരു ചെറുപ്പക്കാരനാണോ തെയ്യം കെട്ടാൻ വന്നിരിക്കുന്നെ.
അവിടെ നിന്ന ഒട്ടു മിക്കപേരുടെയും സംശയം അതായിരുന്നു.
എന്നാൽ നാണുവിനെ തന്നെ നോക്കി നാണുവിന്റെ മീശയും താടിയും ഇല്ലാത്ത ഭംഗിയുള്ള മുഖം നോക്കി അയാളുടെ ഉറച്ച ശരീരവും ഉടുത്തിരുന്ന മുണ്ടിന്റെ മുൻപും പിന്നും നോക്കി ഒരു നായർ പെണ്ണ് നിന്നിരുന്നു.
ആ നായർ പെണ്ണിനെ കാണാൻ വേണ്ടി ആണ് അന്ന് കൂടുതൽ ആളുകൾ വന്നിരുന്നത് തന്നെ.
അംബിക നായർ !!!
സെറ്റ് സാരി അല്ലാതെ വേറെ ഒന്നും ഉടുത്തിരുന്നില്ല അംബിക.
നിതംബം വരെ ഇറക്കം ഉള്ള മുടി കണ്മഷി കൊണ്ട് ചെറിയൊരു പൊട്ട് കണ്ണും എഴുതി
💬 Comments
View all comments