0%

Chapter Title : ?പെങ്ങളാണെൻറെ മാലാഖ? [Sanju]

Author : sanju Read All Parts 8.8K
അകത്തു നിന്നെന്തെങ്കിലും ചലനമുണ്ടോ എന്ന് കാതോർത്തു കുത്തിയിരുന്നു..ഇടയ്ക്ക് ഒരുറപ്പിന്‌ വേണ്ടി പുറത്തിറങ്ങി അവളുടെ ജനലിനു മറഞ്ഞു അകത്തേക്ക് നോക്കും..അതിനടുത്ത രാത്രി സമയം രണ്ടു രണ്ടര ആയിക്കാണും , കടുത്ത ഉറക്കകഷീണവും മറ്റും കൊണ്ട് അറിയാതെ കതകിൽ തല ചേർത്തു ഒന്ന് മയങ്ങി പോയി..ആരോ മുടിയിൽ തഴുകുന്ന പോലെ തോന്നിയപോലെ ഞെട്ടി കണ്ണ് തുറന്നു , അമ്മയാകും എന്നാണ് കരുതിയത്..പക്ഷെ നോക്കുമ്പോൾ അന്നയുടെ വിരലുകളായിരുന്നു.. ''അന്ന...''
''പോയി കിടന്നോ ഇച്ചായാ , പേടിക്കേണ്ട ഞാൻ ആത്മഹത്യയെന്നും ചെയ്യാൻ പോകുന്നില്ല..'' ''അന്ന,.. മോളെ അത് ഞാൻ.. '' ''പൊയ്ക്കോ ,ഇതിന്നു മൂന്നാമത്തെ രാത്രിയല്ലേ , ഇനിയും ഉറക്കമൊഴിഞ്ഞാൽ വല്ല അസുഖവും പിടിക്കും..ഈ ലോക്ക് ഡൌൺ കാലത്തു ഹോസ്പിറ്റലിൽ പോലും പോകാൻ കഴിയില്ല അറിയാലോ ,, ''' ''അന്ന നീ എന്നോട് ക്ഷമിച്ചെന്നു പറ,'' ''ഇനി പറയണോ , അത് കൊണ്ടല്ലേ ഞാനിപ്പോൾ എഴുന്നേറ്റു വന്നത് , പൊയ്ക്കോ പോയി കിടന്നുറങ്ങിക്കോ , എനിക്കും സ്വസ്ഥമായി ഒന്നുറങ്ങണം , ഇച്ചായനെ പോലെ ഞാനും ഉറങ്ങിയിട്ട് ഇതിന്നു മൂന്നാമത്തെ രാത്രിയാ..'' ''അന്നാ ...പൊന്നു മോളെ ..'' ''ഡാനി , നോക്ക് നമ്മുടെ വർത്തമാനം കേട്ട് അപ്പച്ചനും അമ്മച്ചിയും എഴുന്നേറ്റ് വരേണ്ട ,എല്ലാം നമുക്ക് നാളെ പകൽ സംസാരിക്കാം.'' ''.ഉം.. '' ഞാൻ വലിയൊരു ഭാരമൊഴിഞ്ഞ സന്തോഷത്തോടെ തലയാട്ടി .. ''ഡാനി, ഗുഡ് നൈറ്റ്‌..'' ''ഗുഡ് നൈറ്റ്‌ മോളെ ...'' ഉറക്കമൊക്കെ പോയിരുന്നു ,എങ്കിലും മുറിയിലേക്ക് നടക്കുമ്പോൾ നടന്നതെല്ലാം യാഥാർഥ്യമാണോ, അതോ സ്വപ്നമാണോ സംശയത്തിലായിരുന്നു ഞാൻ ..ഏതായാലും ഉള്ളിൽ നിന്ന് വലിയൊരു ഭാരമൊഴിഞ്ഞ പോലുണ്ട്

💬 Comments

View all comments