Chapter Title : ?പെങ്ങളാണെൻറെ മാലാഖ? [Sanju]
,ആശ്വാസത്തോടെ കട്ടിലിൽ കിടന്നു കണ്ണടച്ചു ..
മുഖത്ത് വെള്ളത്തുള്ളികൾ വീണപ്പോഴാണ് കണ്ണ് തുറന്നത്.. ആദ്യമായാണ് അന്നയെ സാരിയിൽ കാണുന്നത് , കുളിച്ചു മുടി തോർത്ത് കൊണ്ട് കെട്ടി വച്ച് .......ആകെയൊരു മാറ്റം .
''എന്തുറക്കമാ ഇത് ? സമയം ഒമ്പതു കഴിഞ്ഞു , വേഗം കുളിച്ചു വാ, ഞാൻ പുട്ടും കടലയും ഉണ്ടാക്കിയിട്ടുണ്ട്..''
കയ്യിലൊന്നു നുള്ളി നോക്കി സ്വപ്നം കാണുന്നതാണോ എന്ന് തിരിച്ചറിയാൻ ,അല്ല സ്വപ്നമല്ല ,ഒന്നും മനസിലാകുന്നില്ല , ഒരു രാത്രികൊണ്ട് പെണ്ണിനെന്തൊരു മാറ്റം ..ആ ചിന്തയിൽ കുറച്ചു നേരം കൂടി ആ കിടപ്പു കിടന്നു .,അവസാനം എഴുന്നേറ്റു ചെല്ലുമ്പോൾ അമ്മയുണ്ട് മുന്നിൽ ,, ഇന്ന് ഞായർ ആണല്ലോ എന്ന് അപ്പോഴാണ് മനസ്സിലായത്..അച്ഛനും അമ്മയും വീട്ടിലുണ്ടെങ്കിൽ പിന്നെ വീടാകെ വൃത്തിയാക്കലും പറമ്പിലെ പണിയും മറ്റുമാണ് , ഞങ്ങളെയൊന്നും വെറുതെ ഇരിക്കാൻ വിടില്ല , അപ്പനൊപ്പം പോയി തോട്ടത്തിൽ വെട്ടി കൂട്ടിയിട്ടിരുന്ന വിറകൊക്കെ കൊണ്ട് വന്നു വന്നു വിറകു പുരയും ശരിയാക്കുമ്പോഴേക്കും സന്ധ്യയായി ,, ഇടയ്ക്ക് അന്നയെ കണ്ടെങ്കിലും അവൾ ഒന്നും സംസാരിക്കാതെ മാറി കളഞ്ഞു..ഏതായാലും എന്നോട് എന്തെങ്കിലും വെറുപ്പ് ആ മുഖത്ത് കാണാനില്ല , ആ ...അത് തന്നെ ഒരു ആശ്വാസം..
പകല് നല്ല പണിയായതു കൊണ്ടു കുളിച്ചു വന്നു നേരത്തെ ഭക്ഷണം കഴിച്ചു.. മേനോൻ സാർ വരുമ്പോൾ കൊടുത്തതാണെന്നു തോന്നുന്നു, അച്ഛൻ ഒരു കുപ്പിയുമായി തോട്ടത്തിലേക്ക് പോകുന്നത് കണ്ടു , കുറച്ചു കഴിഞ്ഞു പാത്രത്തിൽ ചോറും ബീഫ് കറിയുമെടുത്തു അമ്മയും ,, തോട്ടത്തിലെ ഷെഡിലേക്കാണ് , ഇനി തിരിച്ചു വരാൻ വൈകും ,രണ്ടാളെയും വെളുപ്പിന്
💬 Comments
View all comments