Chapter Title : ?പെങ്ങളെ പീഢിപ്പിച്ച പഹയൻ? [ലൂസിഫർ]
ഉണ്ടായിരുന്നു.
അമ്മാവൻ ഗൾഫിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന മിഠായി, അവൾക്ക് കൊടുത്ത പങ്കിൽനിന്ന് ഒരെണ്ണം ഞാൻ കട്ടുതിന്നു എന്ന നിസ്സാര കാര്യത്തിന്, നാലു വർഷത്തിലേറെയായി നിലനിന്നിരുന്ന എന്റെ പ്രണയത്തിന് അവൾ പാരവെച്ചു.
നാലാം ക്ലാസ്സുമുതൽ തുടങ്ങിയ പ്രേമമായിരുന്നു മിനിക്കുട്ടിയോട്. എട്ടാം ക്ലാസിൽ എത്തിയപ്പോഴേക്കും ഒരു ദിവസം പോലും അവളെ കണ്ടില്ലെങ്കിൽ ഉറങ്ങാൻ കഴിയില്ല എന്ന അവസ്ഥയിൽ എത്തിയിരുന്നു. മിഠായി ഞാൻ തിന്നതിന്റെ പിറ്റേദിവസം പതിവുപോലെ സ്കൂളിലേക്ക് പോകുന്ന വഴിയിൽ വെച്ചു തന്നെ അവളെ കണ്ടു. ചിരിച്ചുകൊണ്ട് അവളുടെ അടുത്തെത്തിയതും അവൾ കൈ ചുരുട്ടി എന്റെ വയറിനിട്ടൊരു കുത്ത് തന്നു. എന്റെ കയ്യിൽനിന്ന് പുസ്തകങ്ങൾ മാത്രമല്ല സ്വപ്നങ്ങളും കൂടിയാണു താഴെ വീണതെന്ന് എനിക്കു മനസ്സിലായില്ല. ഞാൻ കാര്യമറിയാതെ വേദനിക്കുന്ന വയറും പൊത്തി നിന്നപ്പോൾ കേട്ടു.
"വൃത്തികെട്ടവൻ.. ഇതാണല്ലേ നിന്റെ പരിപാടി.. ഇനിയെന്റെ അടുത്തേക്കുപോലും വരരുത്.. ചേച്ചി എന്നോടെല്ലാം പറഞ്ഞു." അവൾ ഒറ്റനടത്തം.!
തലേന്ന് ചേച്ചിയെന്നോട് "നിനക്ക് നാളെ ഞാൻ കാണിച്ചു തരാം" എന്നു പറഞ്ഞതിന്റെ പൊരുൾ എനിക്കപ്പോഴാണു മനസ്സിലായത്. ചേച്ചിയിന്ന് നേരത്തെ തന്നെ സ്കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയതു വറുതെയല്ല, ഇവളെ കാണാൻ പോയതാണ്.
മിനിക്കുട്ടിയെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ എത്ര ശ്രമിച്ചിട്ടും പിന്നീടവൾ അടുത്തില്ല. ചേച്ചി എന്നേക്കുറിച്ച് എന്താണവളോട് പറഞ്ഞതെന്ന് എത്ര ചോദിച്ചിട്ടും അവൾ പറഞ്ഞതുമില്ല. ഇത്രമാത്രം വെറുപ്പ് അവളിൽ ഉണ്ടാക്കാൻ ചേച്ചിയെന്താണ് പറഞ്ഞിട്ടുണ്ടാവുക.! ഇന്നും അതെനിക്കൊരു ഉത്തരം കിട്ടാത്ത ചോദ്യമാണ്.
ആദ്യ പ്രണയം പൊളിഞ്ഞതിനു ശേഷം രണ്ടു വർഷത്തേക്ക് പിന്നെ ആ പണിക്ക് ഞാൻ പോയില്ല. പത്താം ക്ലാസ്സിന്റെ അവസാനത്തിലാണ് വീണ്ടുമൊരു പ്രണയക്കുരുക്കിൽ ചെന്നുചാടുന്നത്.
അശ്വതി എന്ന അച്ചു. നല്ല പ്രസരിപ്പുള്ള പെൺകുട്ടി. വായാടി. നല്ലതും ചീത്തയും അവളുടെ നാവിന് ഒരുപോലെ വഴങ്ങുമെന്ന് അവളെ വളക്കുന്ന സമയത്തു തന്നെ എനിക്കു ബോദ്ധ്യമായിരുന്നു. അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ചായിരുന്നു അവളോട് ഇടപെട്ടിരുന്നത്. അതായത് ദേഹത്ത് കൈവെക്കാൻ എനിക്കിതുവരെ ധൈര്യം വന്നിട്ടില്ല എന്നു സാരം.! എല്ലാ ദിവസവും എന്നെ കാണണമെന്ന് അവൾക്ക് നിർബന്ധമാണ്. അവധി ദിവസങ്ങളിൽപോലും ഞാനതിന് അവൾക്ക് അവസരം ഒരുക്കിയിരുന്നു. ഒരിക്കലും അകലാനാവാത്തവിധം അവളെന്നോട് അടുത്തിരുന്നു.
ചേച്ചിയെക്കുറിച്ചുള്ള ഒരു വ്യക്തമായ ചിത്രം അവൾക്കാദ്യമേ നൽകിയതുകൊണ്ട് ചേച്ചി എത്ര പാരവെച്ചാലും ഏൽക്കില്ല എന്നെനിക്കുറപ്പായിരുന്നു. അവളുടെ കാര്യത്തിൽ എല്ലാ മുൻകരുതലുകളും ഞാൻ എടുത്തിരുന്നു.
ഇതിനിടക്ക് ചേച്ചിയോട് പകരം വീട്ടാൻ എനിക്കും നല്ല ഒരവസരം കൈവന്നു. ചേച്ചിക്ക് ഒരുത്തനോട് ഭയങ്കര പ്രേമം. പാരലൽ കോളേജിൽ പഠിപ്പിക്കുന്ന നന്ദഗോപൻ. അവളുടെ
💬 Comments
View all comments