Chapter Title : ?പെങ്ങളെ പീഢിപ്പിച്ച പഹയൻ? [ലൂസിഫർ]
'കുനിച്ചു നിർത്തി കുണ്ടിയിലേക്ക് കയറ്റി' എന്നു പറയാനാണു തോന്നിയത്, പറഞ്ഞില്ല. അവളെ മൈന്റു ചെയ്യാതെ അടുക്കള വശത്തുള്ള മതിലെടുത്തു ചാടി.
"അച്ചനിങ്ങ് വരട്ടെടാ.. നിന്നെ ശരിയാക്കിത്തരുന്നുണ്ട്." ഉള്ളിലൂടെ ഒരു കൊള്ളിയാൻ കടന്നുപോയെങ്കിലും തിരിഞ്ഞുനോക്കാതെ പറമ്പിലൂടെ നടന്നു.
"വൃത്തി കെട്ടവൻ.. ഇങ്ങിനെയൊരു അനിയനെയാണല്ലോ ഈശ്വരാ നീ എനിക്കു തന്നത്.'' അവളുടെ ശബ്ദം പിന്നാലെ വരുന്നുണ്ടായിരുന്നു.
ഞാനും അപ്പോൾ അതുതന്നെയാണു ചിന്തിച്ചത്. ഇങ്ങിനെ ഒരു ചേച്ചിയെ എന്തിനാണ് ഈശ്വരൻ എനിക്കു തന്നത്. സുഹൃത്തുക്കളുടെ ചേച്ചിമാരും അനിയത്തിമാരും അവരോട് പെരുമാറുന്നതു കാണുമ്പോൾ എനിക്ക് അസൂയ തോന്നുമായിരുന്നു. ആകെയൊരു ചേച്ചിയെ എനിക്കുള്ളു. ചെറിയ കാര്യങ്ങൾക്ക് പോലും വഴക്ക് കൂടുന്നതായിരുന്നു ചെറുപ്പം മുതലേയുള്ള അവളുടെ സ്വഭാവം. എനിക്കിട്ട് പാരവെക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും അവൾ പാഴാക്കാറില്ലായിരുന്നു. അതിൽ എനിക്കൊരിക്കലും മറക്കാനാവാത്ത കാര്യങ്ങളും ഉണ്ടായിരുന്നു.
അമ്മാവൻ ഗൾഫിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന മിഠായി, അവൾക്ക് കൊടുത്ത പങ്കിൽനിന്ന് ഒരെണ്ണം ഞാൻ കട്ടുതിന്നു എന്ന നിസ്സാര കാര്യത്തിന്, നാലു വർഷത്തിലേറെയായി നിലനിന്നിരുന്ന എന്റെ പ്രണയത്തിന് അവൾ പാരവെച്ചു.
നാലാം ക്ലാസ്സുമുതൽ തുടങ്ങിയ പ്രേമമായിരുന്നു മിനിക്കുട്ടിയോട്. എട്ടാം ക്ലാസിൽ എത്തിയപ്പോഴേക്കും ഒരു ദിവസം പോലും അവളെ കണ്ടില്ലെങ്കിൽ ഉറങ്ങാൻ കഴിയില്ല എന്ന അവസ്ഥയിൽ എത്തിയിരുന്നു. മിഠായി ഞാൻ തിന്നതിന്റെ പിറ്റേദിവസം പതിവുപോലെ സ്കൂളിലേക്ക് പോകുന്ന വഴിയിൽ വെച്ചു തന്നെ അവളെ കണ്ടു. ചിരിച്ചുകൊണ്ട് അവളുടെ അടുത്തെത്തിയതും അവൾ കൈ ചുരുട്ടി എന്റെ വയറിനിട്ടൊരു കുത്ത് തന്നു. എന്റെ കയ്യിൽനിന്ന് പുസ്തകങ്ങൾ മാത്രമല്ല സ്വപ്നങ്ങളും കൂടിയാണു താഴെ വീണതെന്ന് എനിക്കു മനസ്സിലായില്ല. ഞാൻ കാര്യമറിയാതെ വേദനിക്കുന്ന വയറും പൊത്തി നിന്നപ്പോൾ കേട്ടു.
💬 Comments
View all comments