Chapter Title : Pengalude cinima kambam Part 5
നല്ല കാറ്റും മഴയുമുണ്ട്. ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു വീട്ടിലേക്കു യാത്രയായി.
മനസ്സിന്റെ താളം വീണ്ടെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
നേരെ ബൈക്ക് വീടിന്റെ മുറ്റത്തെത്തി. കരണ്ടു വന്നു എന്ന് തോനുന്നു മുറിക്കകത്തു വെളിച്ചം ഉണ്ട്.
ഞാൻ ബൈക്ക് സ്റ്റാൻഡിൽ വച്ച് പടികൾ ചവുട്ടി വീട്ടിലേക്കു ചെന്നു.
'അമ്മ വന്നു വാതിൽ തുറന്നു.
എവിടെ ആയിരുന്നു ദീപു നീയ്. ഞാൻ എന്ത് പേടിച്ചു എന്നറിയാമോ. മഴ നനഞ്ഞാൽ പനി പിടിക്കില്ലെ.
എന്ത് കോലം ആടാ ഇതു, മുഴുവനും നനഞ്ഞല്ലോ. അതുംപറഞ്ഞു 'അമ്മ സാരിയുടെ തലപ്പ് വച്ച് എന്റെ തല തുവർത്തി തന്നു. എന്റെ തല അമ്മയുടെ മുന്നിൽ കൂടുതൽ കുനിഞ്ഞതായി എനിക്ക് തോന്നി.
മോൻ വല്ലതും കഴിച്ചോ....
ഇല്ല എന്ന് തല ആട്ടി ഞാൻ.
അപ്പോൾ രാവിലെ മുതൽ നീ ഒന്നും കഴിച്ചില്ല.
ഞാൻ ഇല്ലാ എന്ന് തലയാട്ടി.
മോൻ പോയി പെട്ടന്ന് നനഞ്ഞ ഡ്രസ്സ് മാറി വാ, ഞാൻ പെട്ടന്ന് ചോറെടുത്തു വക്കം.
മുകളിലോട്ടു ചെന്നപ്പോൾ ശ്രുതി അവിടെ നിൽക്കുന്നു, ഏകദേശം 2 മണി ആയിക്കാണും അവൾ ഉറങ്ങിയിട്ടില്ല.
ഞാൻ ഒന്നും മിണ്ടിയില്ല അവളോട്, ഡ്രസ്സ് മാറി താഴേക്ക് ചെന്നു.
'അമ്മ വെപ്രാളപ്പെട്ട് പെട്ടന്ന് പോയി പ്ലേറ്റ് എടുത്തു ചോറ് വിളമ്പി എനിക്ക് തന്നു.
ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു കഴിച്ചു, നല്ല വിശപ്പുണ്ടെങ്കിലും കഴിക്കാൻ തോന്നിയില്ല. കുറെ കഴിച്ചിട്ട് ബാക്കി എടുത്തു വേസ്റ്റ് പിന്നിൽ ഇട്ടു ഞാൻ തിരിച്ചു മുകളിലേക്ക് പൊന്നു.
അന്ന് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
രാവിലെ താമസിച്ചാണ് എണീറ്റത്.
'അമ്മ വന്നു
💬 Comments
View all comments