Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 1 [ജിന്ന്]
ഡാ ഷമീറേ നിന്റെ പുറകെ കുറെ ആയി ആയിഷ നടക്കാൻ തുടങ്ങീട്ട് നിനക്ക് അവളെ ഒന്ന് മൈന്റ് ചെയ്തൂടെ..
അവൻ പറഞ്ഞു നാവ് ഇടുത്തില്ല...
ഷമീറേ ഞാൻ പറഞ്ഞ കാര്യം എന്തായി.
എന്ത് കാര്യം...
അവൾ എന്നെ നോക്കി കണ്ണുരുട്ടി ഇന്നലെ പറഞ്ഞ കാര്യം എന്ന് ഒന്ന് കൂടെ പറഞ്ഞു.
ഓഹ് അതോ നമുക്ക് ആലോചിക്കാം എന്ന് പറഞ്ഞു ഒഴിവാക്കി..
നേരെ ക്യാബിൻൽ പോയി ഇരുന്നു നോക്കുമ്പോ ഇതാ ഫുൾ ഫയൽസ്.ഇന്നും മുടിഞ്ഞ പട്ടി പണി തന്നെ ഞാൻ വർക്ക് തുടങ്ങി.
കുറച്ചു സമയത്തിന് ശേഷം ക്യാബിൻലോട്ട് ആയിഷ വന്നു..
എന്താ ഫുഡ് കഴിക്കാൻ ഒന്നും വരുന്നില്ലേ...
അവൾ വന്നു അത് ചോദിച്ചപ്പോഴാണ് ഫുഡ് കഴിക്കാൻ നേരായി എന്ന് ഓർമ വന്നത്...
എന്തെ വരുന്നില്ലേ നീ...
റിങ് റിങ് റിങ് റിങ് റിങ്...............
ആ അനിയത്തി വിളിക്കുന്നുണ്ട് നീ പോയി കഴിച്ചോ ഞാൻ ഇതൊന്ന് അറ്റൻഡ് ചെയ്തിട്ട് വരാം....
ഹലോ...
ആഹ് ഹലോ....
ഇക്കാക്ക... എന്താ ചെയ്യുന്നേ....
ഞാൻ ഫുഡ് കഴിക്കാൻ പോകാൻ നിക്കാണ്.. നീ കാര്യം പറഞ്ഞോ എന്തിനാ വിളിച്ചേ.
അത് ഇക്ക എന്റെ ഫ്രണ്ട് അശ്വതിയുടെ ഏട്ടൻ അസിസ്റ്റന്റ ഡയറക്ടർ ആണ് എന്ന് പറഞ്ഞിരുന്നില്ലേ...
ആഹ്..അതിന്...
അതിന് ഡയറക്ടറോഡ് സംസാരിച്ച് എനിക്ക് ഒരു വേഷം വാങ്ങി തരാം എന്ന് പറഞ്ഞിരുന്നു.. അതിന് ഇപ്പോ ഞായർ ആഴ്ച കോഴിക്കോട് വച്ചു ഒരു ഇന്റർവ്യു ഇണ്ട് അതിന് ഇക്കാക്ക എന്റെ കൂടെ വരോ.... എന്ന് ചോദിക്കാൻ വിളിച്ചതാണ്...
ഞായർ ആയ്ചയല്ലേ നമുക്ക് പോകാം അതിന് മുൻപ് എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് വീട്ടിൽ വന്നിട്ട് പറയാം ഇവിടെ വച്ചു പറഞ്ഞ ശെരിയാകില്ല.....
അത് എന്താ ഇക്കാക്ക....
അതൊക്കെ ഇന്ന് വന്നിട്ട് പറഞ്ഞു തരാം.... അപ്പോ ശെരി
ആഹ് ഒക്കെ ഇക്കാക്ക
ഫോൺ കട്ട് ചെയ്തു കാന്റീൻൽ ലോട്ട് നടന്നു നേരെ.....
ഷമീറേ ഇതാ ഇവിടെ ഇരിക്ക്.....
അവൾ ആയിരുന്നു ആയിഷ എത്രെ ഒഴിവാക്കാൻ ശ്രമിച്ചാലും പിന്നാലെ തന്നെ ഇണ്ടാകും. ബട്ട് അവളുടെ ആഹ് ഒരു കാരിംഗ് ഇപ്പോ കുറച്ചായി
💬 Comments
View all comments