Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 1 [ജിന്ന്]
ഉപ്പാനെ അവൾ കാണിച്ചു തന്നു കൊണ്ട് പറഞ്ഞു....
മൂന്നു വർഷം ആയി ഇങ്ങനെ ഒരേ കിടപ്പാണ്
എന്ത് പറ്റിയതാ...
അത് ഒരു ആക്‌സിഡന്റ്ൽ പെട്ട് ഇങ്ങനെ ആയതാണ്.. ഇനി ഒരിക്കലും എണീക്കില്ല എന്നാണ് ഡോക്ടർ പറഞ്ഞത്.... ഇത് പറയുമ്പോൾ ആയിഷുവിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു....
ഇതാ .... മോനെ ചായ...
ചായ വാങ്ങി കൊണ്ട് ഞാൻ അവളോട് പറഞ്ഞു... ആയിഷു ഒക്കെ ശെരിയാകും....
കിടപ്പിൽ ആയവർ കുറച്ചു കാലത്തിന് ശേഷം എണീച്ചു നടന്നു എന്നൊക്കെ നീ കേട്ടിട്ടില്ലേ അത് പോലെ....
അവൾ കണ്ണ്നീര് തുടച്ചു കൊണ്ട്... വാ... ഷമി നിനക്ക് എന്റെ റൂം കാണിച്ചു തരാം... എന്ന് പറഞ്ഞു അവൾ സ്റ്റെപ്കൾ കെയറി...
ചായയും കുടിച്ചു കൊണ്ട് ഞാൻ അവളുടെ പിന്നാലെ നടന്നു.....
ഇതാണ് എന്റെ റൂം. എന്ന് അവൾ ഡോർ തുറന്നു കൊണ്ട് കാണിച്ചു തന്നു...
ആ ഡോർ തുറന്നതും.... ഞാൻ എന്തോ അത്ഭുതം പെട്ട പോലെ അവിടെ നിന്നു പോയി
റൂമിൽ മുഴുവൻ ഞാൻ ഇൻസ്റ്റഗ്രാം പോസ്റ്റ് ചെയ്തതും ഞാൻ അറിയാതെ അവൾ എടുത്തതും ആയ ഒരുപാട് ഫോട്ടോസ് ചുവരിൽ ഫ്രെയിം ചെയ്ത് തൂക്കി ഇട്ടിട്ടുണ്ട്.....
ആയിഷു.....
എന്താ ഷമി.... എങ്ങനെ ഇണ്ട് ഇതൊക്കെ....
നിനക്ക് എന്നെ അത്രയ്ക്കും ഇഷ്ട്ടം ആയിരുന്നോ...
അത്രയ്ക്കും ഒന്നുല്ല ഇന്നാലും ഒരുപാട് ഇഷ്ട്ടാണ്...
എന്തെ....ഇതൊക്കെ കണ്ടപ്പോ പ്രേമം തോന്നുണ്ടോ ചെക്കൻ എന്നോട്...
മനസിൽ ഇഷ്ട്ടം ഉണ്ടെങ്കിൽ പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു ....
ഏയ് ഞാൻ വെറുതെ ചോദിച്ചതാ..
അതു വെറുതെ നീ അതു ചോദിക്കുമ്പോ നിന്റെ മുഖത്തു നിന്ന് അതു എനിക്ക് മനസിലായി....
നീ എന്താന്ന് വച്ചാൽ കരുതിക്കോ... ഇപ്പോ ഞാൻ അങ്ങോട്ട് പോകണം ആയിരുന്നു...
ആഹ് എന്നാ പോയിക്കോ....
അതിന് നിന്റെ കയ്യിൽ ഉള്ള കീ ഒന്ന് കിട്ടിരുന്നേൽ നന്നായിരുന്നു....
ഓ ഞാൻ അതു മറന്നു ഇന്നാ പിടിചോ....
എന്ന് പറഞ്ഞു അവൾ എറിഞ്ഞു തന്നു...
ഞാൻ പടികൾ ഇറങ്ങി തായാട്ട് ഇറങ്ങി....
ഉമ്മ ഞാൻ പോവാണ്... പിന്നെ കാണാം എന്ന് പറഞ്ഞു പുറത്ത് ഇറങ്ങി ബൈക്ക് സ്റ്റാർട്ട്
💬 Comments
View all comments