0%
Chapter 1

പെൺകരുത്ത് [PK]

Author : kkstories | Read All Parts | 👁 67 |

"പെൺകരുത്ത്" *******************

PENKARUTHU AUTHOR PK

" ഏട്ടായി .... നാളെ എനിക്കൊപ്പം ഒന്ന് കോളേജിൽ വരാമോ .."

പതിവില്ലാതെ രാത്രി ശിവാനി അരികിൽ വന്നിരിക്കുമ്പോൾ സംശയത്തോടെ ആദിയൊന്ന് തിരിഞ്ഞു

" എന്നാപറ്റി ശിവ... എന്തേ ഇപ്പോൾ ഇങ്ങനെയൊരു ആവശ്യം എന്തേ എന്തേലും പ്രശ്‌നമുണ്ടോ കോളേജിൽ "

ആ ചോദ്യത്തിനു മറുപടി നൽകാതെ അവൾ പതിയെ ആദിയുടെ ചുമലിലേക്ക് മുഖമമർത്തി . ഷർട്ടിൽ നനവു പടർന്നപ്പോഴാണ് ശിവാനി കരയുകയാണെന്ന് അവൻ മനസ്സിലാക്കിയത്.

" എന്ത് പറ്റി ശിവാ... എന്തിനാ നീ കരയുന്നേ.. എന്താ എന്റെ അനിയത്തി കുട്ടിക്ക് പറ്റിയത് ഏട്ടനോട് പറയ് "

ആ മുഖം വാടിയപ്പോൾ ആദിയ്ക്ക് ആകെ വെപ്രാളമായി

" ഏട്ടാ.. കോളേജിൽ ഒരു പ്രശ്നം സെക്കൻഡ് ഇയറിലെ ഒരു ചെക്കൻ കുറച്ചു ദിവസായി എന്നെ വല്ലാണ്ട് ശല്യം ചെയ്യുന്നു. മടുത്തു എനിക്ക്.. ഏട്ടൻ ഒന്ന് വരാവോ കോളേജിലേക്ക്. "

നിസ്സഹായയായി അവൾ നോക്കുമ്പോൾ ആ നോട്ടം ആദിയുടെയുള്ളിൽ നോവായി

"എന്താ അവന്റെ പേര് എന്തേ നീ എന്നോടിത് മുന്നേ പറഞ്ഞില്ല "

" അവന്റെ പേര് ആകാശ് പേടിയായിരുന്നുഏട്ടാ.. ഞങ്ങളൊക്കെ ഫസ്ററ് ഇയർ അല്ലേ പരമാവധി ഒരു പ്രശ്നം വേണ്ടാന്ന് കരുതീട്ടാ ഞാൻ പക്ഷേ ..."

"മ് ....."

അൽപസമയം ആദി നിശബ്ദനായി തന്നെ ഇരുന്നു.

" എന്താ അവൻ ചെയ്തേ ...."

ആ ചോദ്യത്തിനു മുന്നിൽ മറുപടി നൽകുവാൻ ശിവാനി പതറുന്നത് കാൺകെ ആദിയുടെ മിഴികൾ കുറുകി.

" മോളെ... എന്തേ... നിന്റെ ശരീരത്തിൽ തൊട്ടോ അവൻ "

നിശബ്ദയായി തല കുമ്പിട്ട് അവൾ വീണ്ടും കരയവേ മാറോട് ചേർത്തു പിടിച്ചു ആദി

" പോട്ടെ ..ഇനി കരഞ്ഞിട്ട് കാര്യമില്ല ... അവനുള്ളത്‌ നമുക്ക് നാളെ തന്നെ കൊടുക്കാം... പക്ഷേ ഏട്ടൻ നാളെ ഉണ്ടാകില്ല ... അവനുള്ളത്‌ മോള് തന്നെയങ്ങ് കൊടുത്തേക്കണം "

ആ വാക്കുകൾ കേൾക്കേ സംശയത്തോടെ ശിവാനി തലയുയർത്തി ആദിയുടെ മുഖത്തേക്ക് നോക്കി

" ഞാനോ ... ഞാൻ എന്ത് ചെയ്യാനാ ഏട്ടാ ... എന്നെ കൊണ്ട് കഴിയില്ല ഏട്ടാ .. നിക്ക് പേടിയാ ..."

" എന്തിനു പേടിക്കണം ... ഏട്ടൻ ഇല്ലന്നേ ഉള്ളൂ ... ആ കോളേജിൽ എനിക്ക് പരിചയമുള്ള ഒരുപാട് പേരുണ്ട് .. അവർ നിന്റെ ചുറ്റിനുമുണ്ടാകും.. മോള് നേരെ ചെന്ന് അവന്റെ കരണം അടിച്ചു പുകയ്ക്കണം... ഇനി ഈ തെണ്ടിത്തരം ആരോടും ചെയ്യരുത് എന്നും പറയണം തിരിച്ച് അവനൊന്നും ചെയ്യില്ല.. ചെയ്യാൻ മുതിർന്നാൽ നമ്മുടെ പിള്ളേര് കേറി മേഞ്ഞോളും ആ കാര്യം ഏട്ടനേറ്റു നീ ധൈര്യമായിരിക്ക് "

മനസ്സിൽ ഭയം അലയടിക്കുമ്പോഴും ആദിയുടെ വാക്കുകൾ ശിവാനിക്ക് ആശ്വാസമായി ഒപ്പം ആകാശിനോടുള്ള വെറുപ്പുകൂടി ചേർന്നപ്പോൾ പ്രതികരിക്കുവാൻ തന്നെ അവൾ ഉറച്ചു

💬 Comments

View all comments