0%

Chapter Title : പെൺകരുത്ത് [PK]

Author : kkstories Read All Parts 324

അവർക്ക് ചുറ്റും കൂടിയിരുന്നു. അതോടെ ശിവാനിക്ക് ആവേശമായി.

" പെൺപിള്ളേരെ കണ്ണിനു മുന്നിൽ കാണുമ്പോൾ കാമം മൂക്കുന്ന എല്ലാ അവന്മാർക്കും ഇതൊരു പാഠമാകണം. എന്നോട് ഇന്നലെ ഇവൻ കാട്ടിയ ചെറ്റത്തരത്തിന്റെ മറുപടിയാണ് ഇന്നിപ്പോൾ ഞാനീ നൽകിയത്... ഇനി ഇതിനു പ്രതികാരമായി വീണ്ടും എന്റെ പിന്നാലെ കൂടിയാൽ ഓർത്തോ ... ഒരേട്ടൻ എനിക്കുമുണ്ട്... പിന്നെ നിന്നെയൊക്കെ കാണുവാൻ വരുന്നത് എന്റെ ഏട്ടനാകും "

നിലത്തു കിടക്കുന്ന ആകാശിനെ ഒന്ന് തുറിച്ചു നോക്കിയ ശേഷം പിൻതിരിഞ്ഞു നടക്കുമ്പോൾ മനസ്സിൽ നിന്നുമെന്തോ വലിയൊരു ഭാരമകന്ന പോലെ തോന്നി അവൾക്കു.അപ്പോഴേക്കും വീണ്ടും ഫോൺ റിംഗ് ചെയ്തു. സ്‌ക്രീനിൽ ആദിയുടെ നമ്പർ കാൺകെ ആവേശത്തോടെ ശിവാനി കോൾ ബട്ടൺ അമർത്തി.

" ഏട്ടാ... ഞാൻ അങ്ങട് വിളിക്കുവാൻ തുടങ്ങുകയായിരുന്നു കൊടുത്തു ഞാൻ അവന് ഏട്ടൻ പറഞ്ഞ പോലെ രണ്ട് ഡയലോഗും വച്ചു കാച്ചി ഇപ്പോൾ മനസ്സു തണുത്തു ... വല്ലാത്തൊരു ധൈര്യം തോന്നുന്നുണ്ട് എനിക്ക് ഏട്ടന്റെ ആൾക്കാർ കൂടെയുണ്ടെന്നുള്ള ധൈര്യത്തിലാ ഞാൻ ..... താങ്ക്സ് ഏട്ടാ "

മനസ്സിലെ സന്തോഷം അവളുടെ വാക്കുകളിൽ പ്രതിഫലിച്ചപ്പോൾ പുഞ്ചിരിയോടെ ആദി ഫോൺ കട്ടാക്കി. പതിയെ തിരിഞ്ഞു നടക്കുമ്പോൾ അവൻ കണ്ടു സന്തോഷത്തോടെ ക്ലാസിലേക്ക് നടന്നു പോകുന്ന ശിവാനിയെ. അപ്പോഴേക്കും അവന്റെ ഫോണിലേക്ക് അടുത്ത കോൾ എത്തി വീട്ടിലെ നമ്പർ കണ്ട് പുഞ്ചിരിച്ചു കൊണ്ട് ആദി അത് അറ്റന്റ് ചെയ്തു

" ആ അമ്മാ... പേടിക്കാനൊന്നും ഇല്ല അവള് തകർത്തു ആ ചെക്കനിട്ട് നല്ലോണം കൊടുത്തു.. എനിക്ക് പേടിയായിരുന്നു അവളെ കൊണ്ട് കഴിയോ എന്ന് പക്ഷേ.. ഞാൻ ചുറ്റും

💬 Comments

View all comments