Chapter Title : പെൺകരുത്ത് [PK]
ആളെ നിർത്തിയിട്ടുണ്ടെന്നൊക്കെ കേട്ടപ്പോൾ പെണ്ണ് കേറി പുലിയായി. ഈ കാലത്തു പെൺകുട്ടികൾക്ക് നേരെയുള്ള അധിക്രമങ്ങൾക്ക് അവർ തന്നെ പ്രതികരിക്കണം എങ്കിലേ ഈ ഞരമ്പ് രോഗികൾക്കൊക്കെ ഒരു പേടി വരുള്ളൂ.. എന്തായാലും ഇത്രയുമായില്ലേ ഇനി പ്രിൻസിപ്പലിനെ കൂടെ കേറി കണ്ട് വിവരമൊന്നറിയിച്ചിട്ട് ഞാനങ്ങ് വന്നേക്കാം "
കോൾ കട്ടാക്കി പ്രിൻസിപ്പലിന്റെ ഓഫീസ് ലക്ഷ്യമാക്കി നടക്കുമ്പോൾ അവൻ കണ്ടു കൂട്ടുകാരന്റെ ചുമരിൽ കയ്യിട്ട് വേച്ചു വേച്ചു നടന്നു പോകുന്ന ആകാശിനെ.....
ഓഫീസ് ബ്ലോക്കിലേക്ക് ആദി കയറിപ്പോകുന്നത് ദൂരെ നിന്നും നോക്കി നിൽക്കുന്നുണ്ടായിരുന്നു ശിവാനി.അവനവിടെയുണ്ടാകുമെന്ന് അവൾക്കറിയാമായിരുന്നു. ആ ഒരു വിശ്വാസമാണല്ലോ ഏട്ടൻ എന്ന വാക്കിന്റെ അർത്ഥം....
💬 Comments
View all comments