Chapter Title : പെണ്ണ് വളയും നാട് 2 [PSK]
എന്നാൽ തിരിച്ചു പോകും വഴി എന്നോട് മേരി ഒന്നും മിണ്ടിയില്ല…
വല്ലതും ചോദിച്ചാലും ഒരു മൂളലിൽ ഉത്തരം തരും….
ദേഷ്യം ആണോ എന്തോ…. വിൻസെന്റിനോട് പറഞ്ഞു കഴിഞ്ഞാൽ എന്റെ കട്ടയും പണവും മുടങ്ങും..
എന്നാൽ അത് ഉണ്ടായില്ല… എന്നാൽ അവർ എന്നോട് ഒരു അകലം പാലിച്ചു…. ഞാൻ സ്വയം വലിച്ചു എന്ന് മനസിലായി…. ഇതുവരെ പൊക്കിയ ഇമേജ് എല്ലാം പോയ് കിട്ടി….
ഉച്ച ഭക്ഷണം കഴിക്കുമ്പോഴും അവർ എന്നെ ഒന്ന് നോക്കിയത് കൂടി ഇല്ല… ഞാൻ ശ്രെഷിക്കുമ്പോൾ അവർ നോട്ടം മാറ്റും..
**********
വൈകുന്നേരം വെയിൽ താഴാർ ആയപ്പോൾ ഞാൻ ബാക്കി ആയ പണിയും കഴിഞ്ഞു ഒരു മരത്തിന്റെ മൂട്ടിൽ ഇരിക്കുകയാണ്….
ഈ നാട്ടിൽ വന്നതിന് ശേഷം ഉള്ള ഓരോ മാറ്റങ്ങളും ആലോച്ചു… ഇപ്പോൾ തിരിച്ചു പോകാൻ തോന്നില്ല… നിക്കിക്ക് മാജിക് അറിയാം അവളോട് എന്തെങ്കിലും ചോദിച്ചാൽ ഒരു അറിവ് കിട്ടാതെ ഇരിക്കില്ല….
പക്ഷെ ഇവരെ എല്ലാം ഉപേക്ഷിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം…
പക്ഷെ ഇന്ന് ചന്തയിൽ കണ്ട പെൺകുട്ടി… അവളോട് എന്തോ അടുപ്പം തോന്നുന്ന പോലെ… കാണാൻ സുന്ദരി ആണ്… അവളും ഇടയ്ക്കിടെ എന്നെ നോക്കുന്നത് കണ്ടായിരുന്നു… അവൾക്കും എന്നോട് അങ്ങനെ തന്നെ ആയിരിക്കുമോ...
വിചാരിച്ചതിലും വേഗത്തിൽ ദിവസങ്ങൾ കടന്ന് പോകുന്നു… എന്തിനാണ് ഇവിടെ എത്തി ചേർന്നത് എന്ന് കണ്ട് പിടിക്കാൻ കഴിഞ്ഞിട്ടില്ല… അച്ഛൻ പറഞ്ഞത് മനസ് കൊണ്ട് വിചാരിക്കണം എന്നല്ലേ…
പക്ഷെ ഞാൻ മനസുകൊണ്ട് പോലും ഇങ്ങനെ ഒരു ഗ്രാമത്തിൽ വരാൻ ആഗ്രഹിച്ചിട്ടില്ല… പിന്നെ എങ്ങനെ… മുൻപ് കേട്ട് പേര് തുലിപ്
💬 Comments
View all comments