Chapter Title : പെണ്ണ് വളയും നാട് 3 [PSK]
ഇത് എന്റെ കയ്യിലേക്ക് മുറുകി ഇരിക്കുക ആണ്.. ഊരാൻ പല തവണ നോക്കി പറ്റില്ല…
നിരാശയോടെ ഞാൻ അവളെ നോക്കി പറഞ്ഞു…
അവളും അത് വലിച്ചു ഊരാൻ നോക്കി.. എന്റെ കൈ വേദനിക്കുക അല്ലാതെ വേറെ ഒരു ഗുണവും ഇല്ല..
നിൽക്ക് ഇപ്പോൾ ശെരി ആക്കാം..
അവൾ മുകളിലേക്ക് രണ്ടു കൈകളും ഉയർത്തി ഒരു പ്രേതെക രീതിയിൽ വിരലുകൾ ചലിപ്പിച്ചു… അവളുടെ കയ്യിൽ ഒരു മിനുക്കങ്ങൾ പ്രകാശിച്ചു. ഒരു ശക്തി ആർജിക്കും പോലെ… ആ ശക്തി എന്റെ വളയിലേക്ക് ഇട്ടു..
ഒരു മാറ്റവും വന്നില്ല എന്നല്ല വളയെ ഒന്ന് അനക്കാൻ പോലും അവളുടെ ശക്തിക്ക് ആയില്ല
അവൾ എന്നെ അതിശയത്തോടെ നോക്കി . അവൾ വീണ്ടും ശക്തി ഉപയോഗിച്ച് ഇത്തവണയും മാറ്റം ഒന്നും ഉണ്ടായില്ല…
അവൾ എന്റെ വളയെ പിടിച്ചു നോക്കി…
ഈ വള എന്ത് കൊണ്ടാണ് ഉണ്ടാക്കി ഇരിക്കുന്നത്.. നീ പറഞ്ഞത് ?
അവൾ എന്നെ ഒരു സംശയത്തോടെ നോക്കി
ചേമ്പ് ആണ് എന്ന് തോന്നുന്നു. അതിന്റെ നിറം കണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് കൃത്യം ആയി അറിയില്ല…
മ്മ്… എന്നാൽ ഇത് ചേമ്പ് കൊണ്ട് അല്ല ഉണ്ടാക്കി ഇരിക്കുന്നത്.. ഇത് ഉരുക്ക് ആണ്.. അതിന് മുകളിൽ കൂടെ ചേമ്പ് ലേപനം ചെയ്തിരിക്കുവാന്…
അവൾ എന്നെ നോക്കി പറഞ്ഞു…
ഇപ്പോൾ സാധനം എന്താണ് എന്ന് അറിഞ്ഞില്ലേ ഇത് ഇത് അഴിക്കാൻ പറ്റില്ല…
നേരത്തെ അഴിക്കാൻ പറ്റാഞ്ഞ കാര്യം ഓർത്തു ഞാൻ ചോദിച്ചു…
ഇല്ല … എനിക്ക് പറ്റില്ല ഉരുക്കിനോട് ഞങ്ങളുടെ ശക്തി ഏൽക്കില്ല.. അത് കൊണ്ട്
💬 Comments
View all comments