Chapter Title : പെണ്ണ് വളയും നാട് [PSK]
ജോലി വേണം അതിന് ഇതാണ് നല്ലത്..
" അതെ … ഞാൻ അവിടെ വന്നത് ആണ്… എന്നാൽ എനിക്ക് വഴി അറിയില്ല… അതാണ് ഇവിടെ ചോദിക്കാൻ വന്നത് "…
" ആ… നീ നേരായ സ്ഥലത്തു ആണ് വന്നത്… ഞാൻ കവലയിൽ നോട്ടീസ് വച്ചിരുന്നു ജോലിക്കാരെ വേണം എന്ന്.. എന്നാൽ ആരും വന്നില്ല… ആരും വരില്ലാന്നാണ് കരുതിയെ ഇപ്പോൾ നീ വന്നെല്ലോ"…
ജോലിക്ക് ആരും വരില്ലെന്ന് അറിയാമെന്നോ,,, ഇയാൾ എന്താണ് ഉദ്ദേശിച്ചത്..
" മോൻ എന്ത് ആലോചിച്ചു നിൽക്കുകയാണ്… നമുക്ക് ഫാമിലേക്ക് പോകാം" ….
അയാൾ ചോദിച്ചു…. എന്ത് ചെയ്യണം ഇവിടുന്ന് എങ്ങനെ പുറത്തു കടക്കും എന്ന് അറിയില്ല…. ഇവിടെ പിടിച്ചു നിൽക്കണം എങ്കിൽ ഒരു ജോലി വേണം..
ഞാൻ ശെരി എന്ന് തല ആട്ടി...
അയാൾ കടയെ വേറെ ഒരാളെ ഏല്പിച്ചു എന്നെ കൂട്ടി അയാളുടെ ട്രാക്ക്റ്ററിന്റെ അടുത്ത് എത്തി.. കയറാൻ പറഞ്ഞു..
ഒരു പഴയ തരം ട്രാക്ട്രേർ… ഇവിടെ വന്നതിനു ശേഷം ഏറ്റവും കൂടുതൽ റോഡിലൂടെ പോകുന്നത് കണ്ടത് ഈ വണ്ടികൾ ആണ്..
ഞാൻ അതിൽ കയറി… എന്നെയും കൂട്ടി അയാൾ റോഡിലൂടെ സഞ്ചരിച്ചു.. അയാൾ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു…
ചെറിയ ചൂട് ഉള്ള കാറ്റ് എന്നാൽ തണുപ്പും ഉണ്ട്...കുറച്ചു ദൂരം പോയി വണ്ടി ഒരു മൺ പാതയിലേക്ക് തിരിഞ്ഞു…കുണ്ടും കുഴിയും അധികം ഇല്ലാത്ത ഒരു വഴി….
ചുറ്റും ഗോതമ്പ് പാടം.. അങ്ങു ദൂരെ വരെ പറന്നു കിടക്കുന്നു.. ഇടയിൽ ചില ചോള കൃഷിയും കാണാൻ കഴിയുന്നുണ്ട്…. ഗോതമ്പ് കൃഷി ആണ് അധികവും
💬 Comments
View all comments