Chapter Title : പെണ്ണുങ്ങടെ കക്ഷത്തിൽ മുടി കാണുമോ? [സലിം ഖാൻ]
പ്രായത്തിൽ ഞാൻ അത്ഭുതപെട്ടിട്ടുണ്ട്,
"പെണ്ണുങ്ങൾക്ക് കക്ഷത്തിൽ മുടി കാണുമോ? "
ഉമ്മ കക്ഷം വടിക്കുന്നത് ശ്രദ്ധയോടെ നോക്കുന്ന എന്നോട് കുസൃതി കലർത്തി ഉമ്മ പറയും,
"മോനേ.. മോന് അവിടെ മുടി വരുമ്പോ ഉമ്മ വടിച്ചു തരാട്ടോ? "
എന്നിട്ട് ഉമ്മയുടെ ഒരു കള്ളച്ചിരിയും.....
ഞാൻ വെറുതെ കക്ഷം പൊക്കി നോക്കി....
"ഇല്ല അല്ലേ? പോട്ട്... ആറേഴ് കൊല്ലം കഴിഞ്ഞോട്ടെ.... അവിടെം മുഖത്തും.... പിന്നെ....... ഒക്കെ......വരും... അത് വരെ ഒന്ന് തഞ്ചപ്പെട്.... "
ഉമ്മ കളിയാക്കും...
അതിന് ശേഷം ഉമ്മയെ എന്റെ മടിയിൽ കിടത്തി ഞാനാണ് ഉമ്മയുടെ പുരികത്തിലെ അധിക രോമം, അധികമൊന്നും കാണില്ല, ഞാനാണ് എടുക്കുന്നത്......
ഇന്നും...
"ഉമ്മയ്‌ക്കെന്താ ജോലി? "
പലരും ചോദിച്ചിട്ടുണ്ട്, പലവട്ടം...
പക്ഷെ, എനിക്ക് അറിയില്ലായിരുന്നു...
പക്ഷെ, ഒന്ന് മാത്രം എനിക്കറിയാമായിരുന്നു,
"എന്തോ... നല്ല ജോലിയാ..... കാരണം.... ജോലി കഴിഞ്ഞു വരുമ്പോൾ എനിക്ക് ഒത്തിരി പീടിക പലഹാരങ്ങൾ കൊണ്ട് വരും, ഒപ്പം കളിപ്പാട്ടങ്ങളും. "
എന്നും ജോലി കാണില്ല....
ചിലപ്പോൾ ദിവസവും കണ്ടെന്നും ഇരിക്കും...
"സലീമിന്റെ ഉമ്മയ്ക്ക് എവിടാ ജോലി? "
"ആപ്പീസർ ആണെടാ... !"
അത് കേട്ട് എല്ലാരും ചിരിക്കും.
" എന്തിനാ അവർ ചിരിക്കുന്നത്? "
എനിക്ക് മനസ്സിലായില്ല.
കളിയാക്കൽ കൂടി വന്നു....
ഒപ്പം അവരിൽ പലർക്കും എന്റെ കൂട്ട് വേണ്ടെന്നായി....
ഞാൻ ഉമ്മയോട് ചോദിക്കാൻ ഉറച്ചു,
"ഉമ്മയ്‌ക്കെന്താ ജോലി? "
പതിവ് പോലെ ഞാൻ സ്കൂൾ വിട്ട് ചെന്നപ്പോൾ ഉമ്മ പലഹാരവുമായി കാത്തിരിപ്പുണ്ടായിരുന്നു..
ആഹാരത്തിന് മുന്നേ ഉമ്മ കുളിപ്പിക്കും, എന്നെ...
കുളിപ്പിക്കാൻ നേരത്തു ഞാൻ ചോദിച്ചു,
"ഉമ്മയ്‌ക്കെന്താ ജോലി?
💬 Comments
View all comments