Chapter Title : പെണ്ണൊരുമ്പെട്ടാല്‍ 3 [അന്ത്യം] [Smitha]
നൈറ്റ് ഡ്യൂട്ടിയാണ്. സുരേഷ് ഡോക്റ്ററെ സുഖിപ്പിക്കാന്‍ വേണ്ടി മാത്രം വന്നതാണ് അവള്. കാര്യം കഴിയുമ്പോള്‍ കയ്യിലേക്ക് വരുന്ന ആയിരങ്ങള്‍ അവള്‍ക്ക് വലിയ പ്രലോഭനം നല്‍കുന്നുണ്ട്. തിരികെ റസ്റ്റ് റൂമില്‍ എത്തിക്കഴിഞ്ഞ് മൊബൈല്‍ ഫോണെടുത്ത് ദീപക്കിന്റെ മിസ്സ്ഡ് കോള്‍ ഉണ്ടോയെന്നു ചെക്ക് ചെയ്തു. അന്ന് പലതവണ വിളിച്ചെങ്കിലും പരിധിയ്ക്ക് പുറത്താണ് എന്ന മെസേജ് മാത്രമാണ് അവള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്. അവള് ദീപക്കിന്റെ നമ്പറിലേക്ക് വിളിച്ചു. "ദ നമ്പര്‍ യൂ ആര് ട്രയിംഗ് റ്റു റീച്ച് ഡസ് നോട്ട് എക്സിസ്റ്റ്...." "താങ്കള്‍ വിളിക്കാന്‍ ശ്രമിക്കുന്ന നമ്പര്‍ നിലവിലില്ല...." അശ്വതിക്കൊന്നും മനസ്സിലായില്ല. ദീപകിന്റെ ഫോണ്‍ ഇനി എവിടെയെങ്കിലും നഷ്ട്ടപ്പെട്ടുപോയിക്കാണുമോ? അല്ലെങ്കില്‍പ്പിന്നെ എന്ത് കൊണ്ടാണ് അവന് ഇതുവരെ വിളിക്കാതിരുന്നത്? ഇപ്പോള്‍ ഈ മെസേജും! ആര്‍ക്കോ അവന്റെ ഫോണ്‍ കളഞ്ഞുകിട്ടിയിരിക്കുന്നു! അല്ലെങ്കില്‍ ആരോ അവന്റെ ഫോണ്‍ മോഷ്ടിച്ചിരിക്കുന്നു! എന്നിട്ട് സിം കാര്‍ഡ് നശിപ്പിച്ചിരിക്കുന്നു! പെട്ടെന്ന് വാട്ട്സ്ആപ്പ് മെസേജ് ടോണ്‍ വന്നു. അവള് അക്ഷമയോടെ, പ്രതീക്ഷയോടെ വാട്ട്സ്ആപ്പ് തുറന്നു. അപരിചിതമായ ഒരു നമ്പര്‍. വീഡിയോ. അവള് വീഡിയോയില്‍ പ്രസ് ചെയ്തു. വീഡിയോ ലോഡ് ചെയ്യാന്‍ തുടങ്ങി. വീണ്ടും പ്രസ് ചെയ്തു. വീഡിയോ പ്ലേ ചെയ്യാന്‍ തുടങ്ങി. അശ്വതിയുടെ നെഞ്ചില്‍ ഇടിമിന്നല്‍ പാഞ്ഞു. അവളുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ താഴെവീണു. പെട്ടെന്ന് ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി. തൊട്ടുമുമ്പില്‍ കിടക്കുന്ന ഒരു വിഷപ്പാമ്പിനെയെന്നപോലെ അവള് തന്റെ ഫോണിനെ നോക്കി. വിറയ്ക്കുന്ന വിരലുകളോടെ അശ്വതി നിലത്ത് നിന്നും ഫോണെടുത്തു. അപരിചിതമായ നമ്പറില്‍ നിന്നാണ്. അവള് പച്ച സിഗ്നലില്‍ വിരലമര്‍ത്തി. ഫോണ്‍ ചെവിയോട് ചേര്‍ത്തു. "ഹലോ..." മരവിച്ച ഒരു സ്വരം
💬 Comments
View all comments