Chapter Title : പെണ്ണൊരുമ്പെട്ടാല്‍ 3 [അന്ത്യം] [Smitha]
തീര്‍ന്നു പിടിച്ചിരിക്കുന്നു. "ചേച്ചീ, എന്താ? എന്താ പറ്റീത്? ആരെയാ കൊണ്ടുവന്നെ?" കാഷ്വാലിറ്റിയിലേക്ക് അതിവേഗം നടക്കുന്നതിനിടയില്‍ അശ്വതി ചോദിച്ചു. "എന്‍റെ അനിയത്തിയാ അശ്വതീ അത്..എന്‍റെ ഈശോയേ...അവള്‍ക്ക് ഒന്നും വരുത്തല്ലേ....എന്‍റെ സിനിമോള്‍ക്ക് ഒന്നും വരുത്തല്ലേ...." കാഷ്വാലിറ്റിയില്‍ എത്തുന്നതിനു മുമ്പ് തന്നെ പലരില്‍നിന്നും അശ്വതി കാര്യങ്ങളുടെ ഗൌരവം പൂര്‍ണ്ണമായി അറിഞ്ഞു. സിനി ഒരാളുമായി പ്രണയത്തിലായിരുന്നു. അവള്‍ അയാളുമായി ശാരീരികമായി ബന്ധപ്പെട്ടു. അയാള്‍ അവയൊക്കെ രഹസ്യമായി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. അവ കാണിച്ച് അയാള്‍ അവളെ ബ്ലാക്ക് മെയില്‍ ചെയ്തു. താന്‍ നിര്‍ദേശിക്കുന്നയാളുകളുമായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു. അവള്‍ ഫ്യൂറഡാന്‍ എന്ന അതീവ മാരകമായ കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാഷ്വാലിറ്റിയില്‍, ശ്വാസം കഴിക്കാന്‍ വിസമ്മതിക്കുന്ന സിനിയോടു അശ്വതി പറഞ്ഞു: "മോള്‍ വിഷമിക്കണ്ട.....ഒരു കുഴപ്പവും വരില്ല...." "ചേച്ചീ..." സിനിയുടെ അസ്പഷ്ടമായ ശബ്ദം അശ്വതി കേട്ടു. "വിടരുത് അവനെ....അവനെ ...ദീപക്കിനെ..." അശ്വതി സ്തംഭിച്ചുനിന്നു. "ദീപക്?" അവള്‍ ചോദിച്ചു. "അവന്‍...." സിനി വീണ്ടും അസ്പഷ്ടമായി പറഞ്ഞു. "അവന്‍.... ദീപക്.....എനെ നശിപ്പിച്ചവന്‍....." സിനി പിന്നെ ശബ്ദിച്ചില്ല. അവളുടെ ശ്വാസം നിലച്ചു. എന്നെന്നേയ്ക്കുമായി. ***************************************** കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അശ്വതിയും ഷിനിയും പരസ്പ്പരം നോക്കിയിരുന്നു. "അവന്‍...ഇല്ല... അശ്വതീ..." പുറത്തേ നിലാവിലേക്ക് നോക്കി ഷിനി പറഞ്ഞു. ശവസംസ്ക്കാരത്തിനു വന്ന ബന്ധുക്കള്‍ അവിടെയും ഇവിടെയുമായി മാറിയിരുന്ന് പലതും സംസാരിക്കുന്നുണ്ട്. "ഇതാരുടെയും തെറ്റല്ല...ഞാന്‍ ചെയ്ത തെറ്റുകള്‍ക്ക് ഈശോ ശിക്ഷിച്ചത് എന്നെ....എന്ത് മാത്രം തെറ്റുകള്‍...നിന്നെപ്പോലും അവനിലേക്ക് ഞാന്‍ എറിഞ്ഞു കൊടുത്തിട്ട്...." ആട്ടിന്‍കൂടിനടുത്ത് കസേരകളില്‍ അഭിമുഖം ഇരിക്കുകയായിരുന്നു അവര്‍. "അവനന്നു ആശുപത്രിയില്‍...അഡ്മിറ്റ് ആയത് ഡ്രാമ ആയിരുന്നില്ലേ....പോലീസ് കേയ്സ് ഒന്നും ഉണ്ടായില്ലേ?" ഷിനി അവളെ നോക്കി പരിഹാസരൂപേണ ചിരിച്ചു. "എന്‍റെ മോളെ ഒരു റെക്കോഡിലും അവന്‍ അഡ്മിറ്റ് ചെയ്തതായി രേഖകള്‍ ഇല്ല...ഞാന്‍ ഡാറ്റ മൊത്തം ചെക്ക് ചെയ്തു....!" "എന്ന്‍ വെച്ചാല്‍? ഹോസ്പ്പിറ്റല്‍ അധികൃതര്‍ അറിയാതെ എങ്ങനെ? അതിനര്‍ത്ഥം....എന്‍റെ ഭഗവാനെ ഡോക്റ്റര്‍ സുരേഷ് കൂടി
💬 Comments
View all comments