0%

Chapter Title : പെണ്ണൊരുത്തി 1 [Devil With a Heart]

Author : Devil With a Heart Read All Parts 7.4K

സമൂഹം ചില സാഹചര്യങ്ങളിൽ പെണ്ണിന് ചാർത്തി കൊടുക്കുന്ന ചില പേരുകളുണ്ട് അതൊന്നും ചേച്ചിയിൽ വീഴരുതെന്ന് നീ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?.”

മറുപടി കൊടുക്കാൻ എന്നെകൊണ്ട് കഴിയില്ലെന്ന് നൂറു ശതമാനം ബോധ്യമായിരുന്നു ..

“പക്ഷെ ഒന്നുറപ്പാ അശ്വി നിന്നെ സ്നേഹിക്കുമ്പോലെ ചേച്ചിക്കും മറ്റൊരാളെ സ്നേഹിക്കാൻ കഴിയില്ല!!” അവളത് പറയുമ്പോ മനസ്സറിയാതെയൊന്നു വിങ്ങി എന്നെയൊരുപാട് സ്നേഹിക്കുന്ന ചേച്ചിയുടെ മുഖമെന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു..

“വേണി…നിനക്ക്… ഇതൊക്കെ..?”

“ഇതിനൊരുപാട് പഠിക്കേണ്ട കാര്യമില്ല ആശ്വിനെ… മനുഷ്യന്റെ വികാരങ്ങൾ വളരെ വിശാലവും അൺപ്രെഡിക്റ്റബിളും ആണെന്നുള്ള തിരിച്ചറിവ് മാത്രം ഉണ്ടായാൽ മതിയെടാ!!............ഇന്ന് ഞാൻ ചേച്ചിയോട് സംസാരിച്ചിരുന്നപ്പോ… ചേച്ചിയുടെ ഓരോ വാചകത്തിലും നീ ഉണ്ടായിരുന്നു അശ്വി… നീയല്ലാതെ മറ്റൊരു ലോകം അതിനില്ല… ഒരു പെണ്ണിനെ പെണ്ണിന്റെ മനസ്സ് മനസ്സിലാവുള്ളൂ…”

അത് പറഞ്ഞിട്ടവൾ വണ്ടിക്ക് പിന്നിലേക്ക് കയറി തോളിൽ തട്ടി പോകാമെന്നു പറഞ്ഞു

അവളെ വീട്ടിലിറക്കി തിരികെ നോക്കാതെ ഞാൻ വണ്ടിയോടിച്ചു പോയി

ഇരുട്ട് വീണുതുടങ്ങിയ വഴിയിലൂടെ നീങ്ങുമ്പോ വലിയ ഒരു മിന്നൽ പിണർ ഞാൻ ആകാശത്തു കണ്ടു… പിറകെ വലിയ ഒച്ചയോടെയുള്ള ഇടിയും…

💬 Comments

View all comments