0%

Chapter Title : പെണ്ണൊരുത്തി 2 [Devil With a Heart]

Author : Devil With a Heart Read All Parts 3901

എനിക്ക് പ്രണയിക്കണം.. എന്നും എനിക്കീ ചുണ്ടുകൾ നുകരണം…ഈ ശരീരത്തിന്റെ ചൂടിൽ എനിക്ക് ചുരുണ്ടു കൂടണം…പിന്നെ….” ബാക്കി പറയാൻ അനുവദിക്കാതെ ചേച്ചി എന്റെ വായ മൂടി

“ആ കുട്ടിക്ക് നിന്നെ ഒരുപാട് ഇഷ്ടാടാ..!!”

“എന്നെകൊണ്ട് ചേച്ചിയെയല്ലാതെ ഒരാളെയും സങ്കൽപ്പിക്കാൻ പോലും. കഴിയുന്നില്ല!!”

“...എന്റെ കുട്ടൂസെന്നും എന്റെകൂടെ ഉണ്ടാകണമെന്ന് മാത്രേ ഞാൻ പ്രാർത്ഥിച്ചിട്ടുള്ളു.. പക്ഷെ ശെരിയും തെറ്റും തൂക്കി നോക്കിയാൽ ചിലപ്പോ ശെരിയുടെ തട്ട് ഒന്നുമല്ലാതെയായി പോകും.. എനിക്കറിയില്ല എന്റെ ശെരിയെന്തെന്ന്…”പറയുമ്പോൾ ചേച്ചി വിതുമ്പിപോയിരുന്നു

“ചേച്ചി ആരെയാ ഭയക്കുന്നെ? ആരുടെ ശെരിയാണ് ചേച്ചി നോക്കുന്നെ? തെരുവിൽ ഒടുങ്ങേണ്ടിയിരുന്നപ്പോ പോലും അറപ്പോടെയും വെറുപ്പോടെയും നോക്കിയിരുന്ന ഈ വൃത്തികെട്ട സമൂഹത്തിന്റെ ശെരികളോ? ചേച്ചിക്ക് ഞാനും എനിക്ക് ചേച്ചിയും മാത്രമുള്ളതാണ് നമ്മുടെ ലോകം… നമ്മൾ പ്രവർത്തിക്കുന്നതൊക്കെ നമ്മുടെ ശെരികളാണ്.. നമ്മുടെ ലോകത്തെ മാത്രം ശെരികൾ!!. അതിൽ ഞാനുമെന്റെയീ ചേച്ചിയുമെടുക്കുന്ന തീരുമാനങ്ങളെല്ലാം ശെരികൾ മാത്രമാണ്!!”

ഞാൻ പറയുന്നത് ശ്രദ്ധിച്ചുകേട്ടിട്ടു മുഖം ഉയർത്തി കവിളിൽ തലോടിയിട്ട് തലയിൽ പിടിച്ചു കാൽവിരലിൽ കുത്തിയുയർന്നിട്ട് എന്റെ നെറുകയിൽ ഒരു മുത്തം തന്നു എന്നിട്ട് ഒരാശ്വാസം ഉണ്ടായെന്നപോലെ അൽപനേരം ചേച്ചി എന്റെ നെഞ്ചിൽ നെറ്റി മുട്ടിച്ചു നിന്നു

“ഇത് മാത്രം പോരാ…” മാനസിക പിറുമുറുക്കത്തിൽ നിന്ന രണ്ടുപേരുടെയും മനസ്സിനെ ഒന്ന് ശാന്തമാക്കാൻ ഞാൻ പറഞ്ഞു

“പോടാ!!” നിറഞ്ഞിരിക്കുന്ന മിഴികൾ നീട്ടി കുണുങ്ങി ചിരിച്ചുകൊണ്ട് ചേച്ചിയെന്നെ പുണർന്നു

ഇതിനെല്ലാം സാക്ഷിയായ ഛായാചിത്രത്തിലെ മുരളി മാഷിനെ നോക്കി ഞാൻ പുഞ്ചിരിച്ചു

രാത്രി ചേച്ചിയെ നെഞ്ചിൽ ചേർത്ത് ഉറങ്ങാൻ കിടക്കുമ്പോ പല ചിന്തകളായിരുന്നു മനസ്സില്

.

.

.

“സംസ്‌ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം..6 ജില്ലകൾക്ക് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു.. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുൾപ്പെടെ അവധി..”

രാവിലെയുള്ള ടീവിയിൽ നിന്നുള്ള വാർത്തയും കേട്ടാണ് ഞാനുണരുന്നത്.. മനസ്സിനൊരു വല്ലാത്ത സന്തോഷം.. ഒപ്പം നല്ല കോരിച്ചൊരിയുന്ന മഴയും.. തണുപ്പ് ഇരച്ചു കയറുന്നുണ്ട്.. ഇന്നലെ നടന്നതൊക്കെ ഒരു കനവ് പോലെ എന്റെ മുന്നിൽ തെളിഞ്ഞു

എഴുന്നേറ്റു വരുമ്പോ ടീവിക്ക് മുന്നിൽ റിമോട്ടും പിടിച്ച് ഒരു കോട്ടൺ ചുരിദാറുമിട്ട് ഈറൻ മുടി ടവൽ ചുറ്റി അരയിൽ കയ്യൂന്നി

💬 Comments

View all comments