Chapter Title : പെണ്ണൊരുത്തി 2 [Devil With a Heart]
എന്റെ നെഞ്ചിൽ നെറ്റി മുട്ടിച്ചു നിന്നു
“ഇത് മാത്രം പോരാ…” മാനസിക പിറുമുറുക്കത്തിൽ നിന്ന രണ്ടുപേരുടെയും മനസ്സിനെ ഒന്ന് ശാന്തമാക്കാൻ ഞാൻ പറഞ്ഞു
“പോടാ!!” നിറഞ്ഞിരിക്കുന്ന മിഴികൾ നീട്ടി കുണുങ്ങി ചിരിച്ചുകൊണ്ട് ചേച്ചിയെന്നെ പുണർന്നു
ഇതിനെല്ലാം സാക്ഷിയായ ഛായാചിത്രത്തിലെ മുരളി മാഷിനെ നോക്കി ഞാൻ പുഞ്ചിരിച്ചു
രാത്രി ചേച്ചിയെ നെഞ്ചിൽ ചേർത്ത് ഉറങ്ങാൻ കിടക്കുമ്പോ പല ചിന്തകളായിരുന്നു മനസ്സില്
.
.
.
“സംസ്‌ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം..6 ജില്ലകൾക്ക് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു.. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുൾപ്പെടെ അവധി..”
രാവിലെയുള്ള ടീവിയിൽ നിന്നുള്ള വാർത്തയും കേട്ടാണ് ഞാനുണരുന്നത്.. മനസ്സിനൊരു വല്ലാത്ത സന്തോഷം.. ഒപ്പം നല്ല കോരിച്ചൊരിയുന്ന മഴയും.. തണുപ്പ് ഇരച്ചു കയറുന്നുണ്ട്.. ഇന്നലെ നടന്നതൊക്കെ ഒരു കനവ് പോലെ എന്റെ മുന്നിൽ തെളിഞ്ഞു
എഴുന്നേറ്റു വരുമ്പോ ടീവിക്ക് മുന്നിൽ റിമോട്ടും പിടിച്ച് ഒരു കോട്ടൺ ചുരിദാറുമിട്ട് ഈറൻ മുടി ടവൽ ചുറ്റി അരയിൽ കയ്യൂന്നി ടീവിയിൽ ലയിച്ചു നിൽക്കുന്ന ചേച്ചിയെയാണ് കാണുന്നത്..
ഞാൻ ചെന്ന് ചേച്ചിയെ പിറകിലൂടെ കെട്ടിപിടിച്ചു..
“ആഹാ എണീറ്റോ ചേച്ചീടെ പൊന്ന്?”
“ഹ്മ്..” ഉറക്കപ്പിച്ചിൽ ഞാൻ മൂളി..
“പോയി കുളിച്ചെ…ചെല്ല്…” തോളത്തിരിക്കുന്ന എന്റെ കവിളിൽ തലോടിയിട്ട് താടിയിൽ പിടിച്ചാട്ടികൊണ്ട് ചേച്ചി പറഞ്ഞു
“ഈ തണുപ്പത്ത് കുളിക്കാനോ?”
“കുളിക്കണം കുളിക്കണം പൊക്കെ…ഹ്മ്.” എന്നെ ഉന്തി തള്ളി ബാത്‌റൂമിലേക്ക് കൊണ്ട് പോയി
ബാത്റൂമിൽ കയറി ഞാൻ ക്ലോസറ്റിൽ ഇരുന്നു
“ദേ അതിനകത്ത് ഇരുന്ന് ഉറങ്ങാൻ ആണെങ്കി അടികിട്ടുവെ കുട്ടൂ…!!” പുറത്തുനിന്നും വാണിങ് കിട്ടി
എന്തൊരു തണുപ്പാണ് വെള്ളത്തിനു, ഒരു മണിക്കൂറെടുത്തു
💬 Comments
View all comments