Chapter Title : പെണ്ണൊരുത്തി 2 [Devil With a Heart]
റൂട്ട് പതിയെ മാറ്റി പിടിക്കുവാൻ തുടങ്ങിയെന്ന് എനിക്ക് മനസ്സിലായി പക്ഷെ എന്നിട്ടും ഞാനെന്റെ അന്യായ അഭിനയം നിർത്തിയില്ല!! നാഷണൽ അവാർഡ് ഇല്ലെങ്കിലും എനിക്കിതിന് മിനിമം ഒരു ഫിലിംഫെയർ അവാർഡ് എങ്കിലും കിട്ടിയേനെ.. ആവിശ്യത്തിന് വിഷമം, ആവിശ്യത്തിന് ദേഷ്യം, ആവിശ്യത്തിനെല്ലാം വാരിവിതറുന്ന ഞാനൊരു അഭിനയ കുലപതി തന്നെ ഹോ!!
സാഹചര്യം ഒന്ന് കൊഴുപ്പിക്കാൻ ഞാൻ അവിടുന്നും എണീറ്റ് വാഷ് ബെയ്‌സിന് അടുക്കെ ചെന്ന് മുന്നിലെ കണ്ണാടിയിൽ നോക്കി.. തക്കാളി മാതിരി ചുവന്നിരിക്കുന്നു.. വേദന കുറഞ്ഞെങ്കിലും ചുവപ്പിന് കുറവില്ല.. ഞാനൊന്ന് അമർത്തി നോക്കിയതും കറന്റടിച്ച പോലെ ഒരു തരിപ്പ് കയറി.. അവിടെ നിന്ന് കൂവിപ്പോയി അമ്മാതിരി വേദന!! ആ കൂവൽ നല്ല അസ്സൽ 916 പ്യുവർ വേദന കൊണ്ടുള്ള കൂവൽ ആയിരുന്നു!!
ഉടനെയൊരാൾ ഓടി എന്റെ അടുക്കെ വന്നു.. “തൊടാതെ ചെറുക്കാ അതിൽ!!”
എന്നെ വന്നു പിടിച്ചപ്പോ പെട്ടെന്ന് ഞാൻ ചേച്ചിയെ തട്ടി മാറ്റിയതും ചേച്ചി ഒരു നിമിഷത്തേക്ക് സ്റ്റക്ക് ആയതുപോലെ നിൽക്കുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു
പൊന്നുപോലെയുള്ളയാ മുഖം മങ്ങി.. കണ്ണുകൾ ചെറുതായി കലങ്ങി തുടങ്ങുന്നത് കണ്ടതും അതുവരെ നടത്തിയ അഭിനയം. മുഴുവൻ ആവിയാക്കികൊണ്ട് ഞാൻ ചേച്ചിക്ക് നേരെ തിരിഞ്ഞു..
പുറം കൈ കൊണ്ട് കണ്ണുകൾ തുടച്ചുകൊണ്ട് തിരിഞ്ഞു പോകാൻ ഒരുങ്ങിയതും ചേച്ചിയെ പിടിച്ച് നിർത്തി
“പറ്റിച്ചേ!!” ചോട്ടാമുംബൈയിൽ ബിജുക്കുട്ടൻ പറയുന്ന പോലെ ഞാൻ പറഞ്ഞു.. പക്ഷെ കണ്ണുനീരൊഴുകി തുടങ്ങിയ കണ്ണുകളിനി മുത്തുമണി പൊഴിക്കുന്നത് നിർത്താൻ ഒരല്പം സമയമെടുക്കുമെന്ന് ഉറപ്പായി!!
“കരയാതെ ചേച്ചീ ഇതൊക്കെ എന്റെ അഭിനയമല്ലേ… വെറുതെ ഇരുന്നേ ഒന്ന്!!”
നനഞ്ഞ മിഴികൾ എന്റെ മുഖത്തേക്ക് ശ്രദ്ധയോടെ നീട്ടി പിന്നീട് ചേച്ചി പിച്ചി ചുവപ്പിച്ച എന്റെ ചെവികളിൽ ദയനീയമായി നോക്കിയിട്ട് അതിൽ പതിയെ തഴുകി.. അതുമെനിക്ക് ചെറുതായി അരയ്ക്കുന്ന പോലെ തോന്നിയതും ഞാൻ നിലവിളിക്കാതെ തലയൊന്ന് ചെരിച്ചുപോയി
അതുകൂടെ കണ്ടപ്പോഴേക്കും ചേച്ചിക്ക് സങ്കടം സഹിക്കാൻ കഴിയാതെയായി.. ചേച്ചിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകി തുടങ്ങി..
“അയ്യേ ചേച്ചിയെന്തിനാ കരയണേ?!.. ചെറിയ വേദനയെ ഉള്ളൂന്ന്!! അയ്യയ്യേ..” ചേച്ചിയുടെ മുഖം. ഞാൻ കൈകുമ്പിളിൽ കോരി കണ്ണ് തുടച്ചു കൊടുത്തു
“ഇത്ര
💬 Comments
View all comments