0%

Chapter Title : പെണ്ണൊരുത്തി 2 [Devil With a Heart]

Author : Devil With a Heart Read All Parts 8.1K

ഇത് പുരട്ടി തരാം വേദന കുറയും..” കയ്യിലിരിക്കുന്ന കുപ്പിയിലേക്ക് ഞാൻ നോക്കി എന്തോ എണ്ണയാണ്.. പിന്നേ ആ മുഖത്തേക്ക് നോക്കുമ്പോ എന്നെ അശ്വസിപ്പിക്കാൻ എന്നവണ്ണം ചിരിക്കുകയാണ് ചേച്ചി.. അന്നേരം തന്നെ തിരിച്ചും ചിരിക്കണം എന്ന് തോന്നിയെങ്കിലും ഞാനെന്റെ അഭിനയം നല്ല വൃത്തിയായി തന്നെ തുടർന്നു..

“ദേ കുട്ടൂസേ എനിക്ക് നല്ല വിഷമം ആവുണുണ്ട് കേട്ടോ..!!” ചേച്ചി റൂട്ട് പതിയെ മാറ്റി പിടിക്കുവാൻ തുടങ്ങിയെന്ന് എനിക്ക് മനസ്സിലായി പക്ഷെ എന്നിട്ടും ഞാനെന്റെ അന്യായ അഭിനയം നിർത്തിയില്ല!! നാഷണൽ അവാർഡ് ഇല്ലെങ്കിലും എനിക്കിതിന് മിനിമം ഒരു ഫിലിംഫെയർ അവാർഡ് എങ്കിലും കിട്ടിയേനെ.. ആവിശ്യത്തിന് വിഷമം, ആവിശ്യത്തിന് ദേഷ്യം, ആവിശ്യത്തിനെല്ലാം വാരിവിതറുന്ന ഞാനൊരു അഭിനയ കുലപതി തന്നെ ഹോ!!

സാഹചര്യം ഒന്ന് കൊഴുപ്പിക്കാൻ ഞാൻ അവിടുന്നും എണീറ്റ് വാഷ് ബെയ്‌സിന് അടുക്കെ ചെന്ന് മുന്നിലെ കണ്ണാടിയിൽ നോക്കി.. തക്കാളി മാതിരി ചുവന്നിരിക്കുന്നു.. വേദന കുറഞ്ഞെങ്കിലും ചുവപ്പിന് കുറവില്ല.. ഞാനൊന്ന് അമർത്തി നോക്കിയതും കറന്റടിച്ച പോലെ ഒരു തരിപ്പ് കയറി.. അവിടെ നിന്ന് കൂവിപ്പോയി അമ്മാതിരി വേദന!! ആ കൂവൽ നല്ല അസ്സൽ 916 പ്യുവർ വേദന കൊണ്ടുള്ള കൂവൽ ആയിരുന്നു!!

ഉടനെയൊരാൾ ഓടി എന്റെ അടുക്കെ വന്നു.. “തൊടാതെ ചെറുക്കാ അതിൽ!!”

എന്നെ വന്നു പിടിച്ചപ്പോ പെട്ടെന്ന് ഞാൻ ചേച്ചിയെ തട്ടി മാറ്റിയതും ചേച്ചി ഒരു നിമിഷത്തേക്ക് സ്റ്റക്ക് ആയതുപോലെ നിൽക്കുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു

പൊന്നുപോലെയുള്ളയാ മുഖം മങ്ങി.. കണ്ണുകൾ ചെറുതായി കലങ്ങി തുടങ്ങുന്നത് കണ്ടതും അതുവരെ നടത്തിയ അഭിനയം. മുഴുവൻ ആവിയാക്കികൊണ്ട് ഞാൻ ചേച്ചിക്ക് നേരെ തിരിഞ്ഞു..

പുറം

💬 Comments

View all comments