0%

Chapter Title : പെണ്ണൊരുത്തി 2 [Devil With a Heart]

Author : Devil With a Heart Read All Parts 8.1K

കൈ കൊണ്ട് കണ്ണുകൾ തുടച്ചുകൊണ്ട് തിരിഞ്ഞു പോകാൻ ഒരുങ്ങിയതും ചേച്ചിയെ പിടിച്ച് നിർത്തി

“പറ്റിച്ചേ!!” ചോട്ടാമുംബൈയിൽ ബിജുക്കുട്ടൻ പറയുന്ന പോലെ ഞാൻ പറഞ്ഞു.. പക്ഷെ കണ്ണുനീരൊഴുകി തുടങ്ങിയ കണ്ണുകളിനി മുത്തുമണി പൊഴിക്കുന്നത് നിർത്താൻ ഒരല്പം സമയമെടുക്കുമെന്ന് ഉറപ്പായി!!

“കരയാതെ ചേച്ചീ ഇതൊക്കെ എന്റെ അഭിനയമല്ലേ… വെറുതെ ഇരുന്നേ ഒന്ന്!!”

നനഞ്ഞ മിഴികൾ എന്റെ മുഖത്തേക്ക് ശ്രദ്ധയോടെ നീട്ടി പിന്നീട് ചേച്ചി പിച്ചി ചുവപ്പിച്ച എന്റെ ചെവികളിൽ ദയനീയമായി നോക്കിയിട്ട് അതിൽ പതിയെ തഴുകി.. അതുമെനിക്ക് ചെറുതായി അരയ്ക്കുന്ന പോലെ തോന്നിയതും ഞാൻ നിലവിളിക്കാതെ തലയൊന്ന് ചെരിച്ചുപോയി

അതുകൂടെ കണ്ടപ്പോഴേക്കും ചേച്ചിക്ക് സങ്കടം സഹിക്കാൻ കഴിയാതെയായി.. ചേച്ചിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകി തുടങ്ങി..

“അയ്യേ ചേച്ചിയെന്തിനാ കരയണേ?!.. ചെറിയ വേദനയെ ഉള്ളൂന്ന്!! അയ്യയ്യേ..” ചേച്ചിയുടെ മുഖം. ഞാൻ കൈകുമ്പിളിൽ കോരി കണ്ണ് തുടച്ചു കൊടുത്തു

“ഇത്ര ഞാൻ ചെയ്തിട്ട് എന്റെ കയ്യൊന്ന് തട്ടി മാറ്റികൂടായിരുന്നോ കുട്ടൂ നിനക്ക്..” വിമ്മിക്കൊണ്ട് ചേച്ചി പറയുമ്പോ സത്യത്തിലെനിക്ക് ചിരി വന്നു

“ന്റെ കുഞ്ഞിന്റെ ചെവി!! ദേവി ഞാനെന്തൊരു ദുഷ്ടയാ!!”ചേച്ചി എന്റെ ചെവി തൊട്ടു തൊട്ടില്ല എന്ന് മട്ടിൽ തഴുകികൊണ്ട് ആത്മഗതം പോലെ പറഞ്ഞു

ചേച്ചിയുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ച് ഞാൻ എന്റെ റൂമിലേക്ക് നടന്നു പോകുംവഴി എണ്ണ കുപ്പികൂടെ എടുത്തു.. നടക്കുമ്പോഴൊക്കെ എന്നെ പിച്ചിയതോർത്ത് സ്വയം കുറ്റം പറയുകയും പുറം കൈകൊണ്ട് കണ്ണ് തുടക്കുകയുമാണ് ചേച്ചി

റൂമിലെത്തിയതും ഞാൻ കട്ടിലിൽ ഇരുന്നിട്ട് ചേച്ചീടെ കയ്യിൽ എണ്ണക്കുപ്പി കൊടുത്തു..

“മതി സ്വയം കുറ്റപ്പെടുത്തിയത്.. എന്റെ കയ്യിലിരിപ്പിനു കിട്ടിയതല്ലേ ചേച്ചിയൊന്ന് ചുമ്മാതിരിക്ക്..

💬 Comments

View all comments