Chapter Title : പെണ്ണൊരുത്തി 3 [Devil With a Heart]
“അയ്യോ വേണിമോളുടെ കാര്യം കഷ്ടത്തിലാവ്വല്ലോ”! ചേച്ചിയുടെ ടെൻഷൻ അതായിരുന്നു
“വേണീ..” വലത് തോളിൽ കിടന്ന അവളുടെ കവിളിൽ തട്ടി ഞാൻ വിളിച്ചുണർത്തി
“എടൊ നല്ല ബ്ലോക്കാണ് ഇനിയും ഒരുപാട് പോകാനുണ്ട്.. തിരികെ വന്നിട്ട് തനിക്ക് വീട്ടിൽ പോകാൻ പറ്റുമോ എന്നറിയില്ല.. എന്തെയ്യും?”
“ആണോ?.. അച്ചുവേച്ചീ!.. ചേച്ചി ഒന്ന് എന്റെ വീട്ടിൽ പറയാമോ? ഞാൻ കാൾ ചെയ്ത് തരാം”
“ഏഹ് അച്ചുവേച്ചിയോ?” ഞാൻ ചോദിച്ചു
“ആഹ് എന്തെ നിനക്ക് വല്ല പ്രശ്നമുണ്ടോ?” എന്നെ സൂക്ഷിച്ചു നോക്കികൊണ്ട് അവൾ ചോദിച്ചു
“ഓ പിന്നെന്താ മോള് വിളിച്ചു താ ഞാൻ പറഞ്ഞോളാം.” ചേച്ചി പറഞ്ഞു
അവർ ഫോണിലൂടെ വേണിയുടെ അച്ഛനേം അമ്മയേം വിളിച്ചു സംസാരിച്ചു.. അവർ വളരെ കൂൾ ആണ്.. പിന്നെ ചേച്ചി കൂടെ സംസാരിച്ചപ്പോ അവർക്ക് ഡബിൾ ഓക്കേയാണ്
“എന്നാലും വേണീ നിന്റെ പേരന്റസിനെ സമ്മതിച്ചു തന്നിരിക്കുന്നു.. എന്തൊരു ചിൽ ആണവർ!!”
“ഇതൊക്കെ വല്യ കാര്യല്ല.. ഇതിപ്പോ ഞാൻ പറയണ്ട കാര്യേ ഉണ്ടായിരുന്നുള്ളു പക്ഷെ ചേച്ചി പറഞ്ഞാല് അതിന് മുകളിൽ ഒന്നും പറയേണ്ടല്ലോ…പിന്നെ ആശ്വീ നീ അവരെ കുറച്ചൂടെ പരിചയപ്പെടണം… നീ അവരെ മീറ്റ് ചെയ്യണം!!” വേണി വല്ലാത്ത കോൺഫിഡൻസോടെ പറഞ്ഞു
“വേണിമോളെ ഒരൂസം അവരെ കൂട്ടി വീട്ടിലേക്ക് വരണോട്ടോ?!” ചേച്ചി അവളോടായി പറഞ്ഞു
“ഉറപ്പായും വരാം ചേച്ചി..” വേണി പറഞ്ഞു
ബ്ലോക്കുമാറി വണ്ടി വേഗത്തിൽ ഓടി തുടങ്ങി.. ഇതിനിടയിൽ രണ്ടുപേരും വീണ്ടും മയങ്ങിയിരുന്നു… ഇടതു തോളിൽ ചേച്ചി ചായ്ഞ്ഞു… വലതു കൈ വേണി ചുറ്റി പിടിച്ച് കിടന്നുറങ്ങി… കഴിഞ്ഞ ജന്മം എന്തോ വലിയ ഭാഗ്യം ചെയ്തിട്ടുണ്ടാവണം എന്ന് ഞാൻ മനസ്സിലോർത്തു അല്ലാതെ രണ്ടു സുന്ദരികൾ എന്നെ ഇങ്ങനെ സ്നേഹിക്കുമോ?
ഇടയ്ക്കൊരു സ്റ്റാൻഡിൽ വണ്ടി നിന്നപ്പോൾ ഞങ്ങൾ ഇറങ്ങി കുറച്ചു സ്നാക്ക്സ് വാങ്ങി.. ഒപ്പം വേണിയും ഉണ്ടായിരുന്നു ചേച്ചി ബസ്സിൽ തന്നെ ഇരുന്നു..അതിനിടയിലാണ് പെട്ടെന്നാരോ വേണിയോട് സംസാരിച്ചത്
“ഹേ അഞ്ജലി എന്താ ഇവിടെ?” വേണി എതിരെ തോളത്ത് ഒരു കുഞ്ഞുമായി നിൽക്കുന്ന പെണ്ണിനോടായി ചോദിച്ചു അവളുടെ അടുത്ത ഒരു ആണും ഉണ്ട് അവളുടെ ഭർത്താവാണെന്ന് ഊഹിച്ചു
“ഹായ് വേണി.. ഈ ചോദ്യം
💬 Comments
View all comments