0%

Chapter Title : പെണ്ണൊരുത്തി 3 [Devil With a Heart]

Author : Devil With a Heart Read All Parts 2615

ഞാനങ്ങോട്ട് ചോദിക്കേണ്ടതല്ലേ… ഹസ്ബന്റിന്റെ വീട് ഇവിടെയാടി.. അല്ല നീയെന്താ ഇവിടെ ഇതാരാ?” അഞ്ജലി വേണിയോടായി ചോദിച്ചു

“ഞങ്ങൾ വേറൊരിടാം വരെ പോകാൻ ഇറങ്ങിയതാണ്..ഇതെന്റെ ഫ്രണ്ട് അശ്വിൻ..”എനിക്കതത്ര സുഖിച്ചില്ല അതെന്താ എന്ന് ചോദിച്ചാൽ എനിക്കറിയത്തില്ല!!

പിന്നെ ഞാൻ അവർ സംസാരിക്കുന്നത് ശ്രദ്ധിക്കാൻ നിന്നില്ല

അവൾ പോയതിനു ശേഷം വേണി എന്റെയടുക്കലേക്ക് നീങ്ങി

“എന്തുപറ്റി അശ്വി?”

“എന്ത്?”

“അല്ല മുഖത്തെന്താ ഒരു മ്ലാനത?”

“ഏയ്‌.. എന്ത് ഒന്നുല്ലല്ലോ..!”

“ഫ്രണ്ട് എന്ന് പരിചയപെടുത്തിയത് മുതലാണല്ലോ മോനേ.. ഇങ്ങനൊരു ഭാവം!?”

“അങ്ങനെയൊന്നുല്ല വേണീ.. വാ ഇപ്പൊ വണ്ടി എടുക്കും!!”

“ഹ്മ്… ശെരി!!” അർഥം വെച്ച മൂളലോടെ അവളെന്റെ പിറകെ നടന്നു

വണ്ടിയിൽ ഇരുന്നപ്പോഴും ഇടം കണ്ണിട്ട് ഞാൻ വേണിയെ നോക്കുന്നുണ്ടായിരുന്നു… ഇടയ്ക്കവൾ അത് കണ്ടുപിടിക്കുകയും ചെയ്തു…

“എന്റെ സ്കൂളിലെ ഫ്രണ്ട് ആയിരുന്നു അവള്… പ്ലസ്ടു കഴിഞ്ഞപ്പോഴേക്കും അവള് മതില്ചാടി.. ഇപ്പൊ ദാ കുഞ്ഞുമായി!! ലൗ മാരേജ് ആയിരുന്നു അത് പ്രത്യേകിച്ച് പറയണ്ടല്ലോ ” പുറത്തേക്ക് നോക്കി ഇരുന്ന എന്നോടായി വേണി ചിരിച്ചുകൊണ്ട് പറഞ്ഞു

ഞാൻ അത്ഭുദത്തോടെ അവളെ നോക്കിയപ്പോൾ

“... പുള്ളിയെ കണ്ടാൽ പറയില്ലല്ലേ? ഒരിടയ്ക്ക് ഇവൾടെ വാട്ട്സാപ്പ് ഡി പി കണ്ട് ഞാൻ ചോദിച്ചതാ.. അങ്ങനെയാ ഞാൻ അറിഞ്ഞത്…” വേണി വാചാലയായി

പെൺകുട്ടികൾ ഇങ്ങനെ കിലുക്കാംപ്പെട്ടികൾ ആകുന്നത് ഒന്നെങ്കിൽ അവർക്ക് ഏറ്റവും വേണ്ടപ്പെട്ട പുരുഷനോടാവുമെന്ന് ഞാൻ കേട്ടിട്ടുണ്ട്.. അവൾ പറയുന്നതൊക്കെ ഞാൻ കേട്ടിരുന്നു.. എപ്പോഴത്തെയും പോലെ അവളുടെ മുല ചാലിലേക്ക് കണ്ണുപോകുമ്പോ എന്റെ വയറ്റിൽ ഒരു പിച്ചു തന്ന് എന്നോട് ശ്രദ്ധിക്കാനായി പറയും.. എന്താന്നറിയില്ല മുലച്ചാലെവിടെ കണ്ടാലും എന്റെ കണ്ണങ്ങോട്ട് തന്നെ പോകും..

അങ്ങനെ കുറെയേറെ നേരത്തെ വേണിയുടെ കത്തിക്കും യാത്രയ്ക്കുമൊടുവിൽ ഞങ്ങൾ സ്ഥലത്തെത്തി

ഉച്ച കഴിഞ്ഞിരുന്നു ഞങ്ങളവിടെ എത്തുമ്പോൾ.. നേരെ ഒരു റെസ്റ്റോറന്റിലേക്കാണ് ചേച്ചി ഞങ്ങളെ കൂട്ടികൊണ്ട് പോയത് ആഹാരം കഴിക്കാൻ ആയുള്ള തയ്യാറെടുപ്പായിരുന്നു …ഞാനും വേണിയും ഒരുമിച്ചും ചേച്ചി എതിരെയുമായി ഇരുന്നു.. അവിടേക്ക് ഒരു വെയിറ്റർ വന്നു

“ചേട്ടാ നാരായണേട്ടനെ ഒന്ന് വിളിക്കാമോ?”ചേച്ചി ആ വെയ്റ്ററിനോട് പറഞ്ഞു

ഞാനും വേണിയും സംശയത്തിൽ ചേച്ചിയെ നോക്കി മറുപടി ഒരു ചിരി മാത്രമായിരുന്നു

💬 Comments

View all comments