Chapter Title : പെണ്ണൊരുത്തി 3 [Devil With a Heart]
എത്തിയേക്കാം..”അയാൾ അത് പറഞ്ഞിട്ട് പോയി എനിക്ക് എന്താണ് ഇവിടെ നടക്കുന്നത് എന്നൊരു ഊഹവും ഉണ്ടായിരുന്നില്ല
“ചേച്ചീ…ആരാ അയാൾ ചേച്ചിയെ എങ്ങനെ അറിയാം?”
“എല്ലാം പറയാം ഇപ്പൊ നീ ആഹാരം കഴിക്ക്”
ആഹാരം കഴിച്ചു ഞങ്ങൾ അവിടുന്നിറങ്ങി ഒരു ഓട്ടോ പിടിച്ച് മറ്റൊരിടത്തെത്തി.. അവിടുന്ന് ഞങ്ങളെയും കൂട്ടി ചേച്ചി സ്വല്പം നടന്നു… കുറച്ചുള്ളിലേക്ക് ചെന്നപ്പോൾ അടച്ചു പൂട്ടി കിടന്ന ഒരു ചെറിയ വീട്ടിലെത്തി
“ചേച്ചീ ഇത്?” ഞാൻ ചോദിച്ചു
“ഞാൻ ജനിച്ച വീടാടാ !”
മനസ്സില് ഒരു വല്ലാത്ത സന്തോഷം അനുഭവപ്പെട്ടു…
“അമ്മ മരിച്ചു കഴിഞ്ഞ് പിന്നീട് ഇവിടെ ഒറ്റയ്ക്ക് കഴിയാനുള്ള പേടി കാരണം ഓടി രക്ഷപെട്ടതാണ്.. ആ ഓട്ടത്തിനിടയിൽ എനിക്ക് കളഞ്ഞു കിട്ടിയതാണ് ദാ നിക്കുന്നവനെ!!” വേണിയോടായി ചേച്ചി ചെറിയ ചിരിയോടെ പറഞ്ഞു
അറിയാതെ എന്റെ ഉള്ളൊന്നു പിടഞ്ഞു കുറെയൊക്കെ എനിക്കറിയാമെങ്കിലും ചേച്ചിയത് പറയുമ്പോ വല്ലാത്ത വിങ്ങലാണ് മനസ്സിന്.. ആർക്കും വേണ്ടാതെ വഴിയിൽ കിടന്ന് ചത്തുപോകേണ്ട എന്നെ ഇന്നും പൊന്നുപോലെ നോക്കുന്നു എന്റെ ചേച്ചി!!
ബലം തീരെയില്ലാത്തയാ വാതിൽ തുറന്ന് ഞങ്ങൾ അകത്തേക്ക് കയറി.. ഒരു പഴയ കട്ടിൽ അവിടെയുണ്ടായിരുന്നു..
“എനിക്കൊരു മങ്ങിയ ഓർമ്മ മാത്രമായിരുന്നു ഈ വീടിനെ പറ്റി.. ഈ കട്ടിലിലാണ് അമ്മയാവസാനമുറങ്ങിയത്… “ ചേച്ചിയത് പറയുമ്പോ ഉള്ളു പൊള്ളിയാണത് പറയുന്നതെന്ന് ഞാൻ മനസ്സിലാക്കി ആ കൈകളിൽ ഞാൻ മുറുകെ പിടിച്ചു
“നിനക്ക് അമ്മയെ കാണണോ കുട്ടൂ?” ആ ചോദ്യം എന്നേ വല്ലാതെ സന്തോഷവാനാക്കിയിരുന്നു… ഞാൻ ചേച്ചിയെ നോക്കി തലയാട്ടി
വീണ്ടും അകത്തേക്ക് ഞങ്ങൾ കയറി… അവിടെയൊരു തകരപ്പെട്ടി കണ്ടു ചേച്ചിയതിനടുത്തേക്ക് ചെന്നത് തുറന്നു എന്നിട്ട് ഒരു പേപ്പർ പോലെയെന്തോ എടുത്തുകൊണ്ടു തിരികെ വന്നു.. കയ്യിലുണ്ടായിരുന്നത് ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ആയിരുന്നു… അതിലേക്ക് നോക്കിയതും ഞാൻ അത്ഭുതപ്പെട്ടുപോയി… ചേച്ചിയുടെ അതേ മുഖ സാദൃശ്യമുള്ളൊരു യുവതിയുടെ ചിത്രം!! വെറും
💬 Comments
View all comments