0%

Chapter Title : പെണ്ണൊരുത്തി 3 [Devil With a Heart]

Author : Devil With a Heart Read All Parts 2619

സാദൃശ്യമായിരുന്നില്ല ചേച്ചിയുടെ ഒരു ഫോട്ടോകോപ്പി തന്നെയെന്ന് തോന്നിപോകുന്നത്ര സാദൃശ്യം..

“അമ്മയാ!” ചേച്ചി വളരെയധികം സന്തോഷത്തോടെ പറയുമ്പോ എന്റെ മനസ്സിനും വല്ലാത്തൊരു നിർവൃതിയായിരുന്നു..

ചേച്ചിയെന്റെ സ്വന്തമാകുമ്പോ ചേച്ചിയുടെ എല്ലാം എനിക്കും സ്വന്തമല്ലേ?.. അതേ അങ്ങനെ തന്നെയാണ്!!

ഞാൻ ചേച്ചിയെ മുറുകെപുണർന്നു.. കുറച്ചു നേരം ഞങ്ങൾ അങ്ങനെ തന്നെ നിന്നു

എല്ലാം നോക്കി കണ്ടുകൊണ്ട് നിൽക്കുകയായിരുന്നു വേണി

.

.

.

.

“ഞാൻ ജോലിക്ക് പോയി തുടങ്ങുന്ന സമയത്താണ് ജനിച്ച നാടും വീടും കണ്ടെത്തണമെന്ന ഒരു ആഗ്രഹം ഉണ്ടായത് അന്ന് തുടങ്ങിയ അന്വേഷണമാണ്.. ആകെയൊരു കച്ചിത്തുരുമ്പായുണ്ടായിരുന്നത് അന്ന് നാട് വിട്ടോടിയപ്പോ മുഷിഞ്ഞ ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന ഈ വീടിന്റെ താക്കോൽ മാത്രമാണ്.. അതെങ്ങനെ എന്റെ കയ്യിൽ വന്നെന്നോ ആരെനിക്ക് വീട് പൂട്ടി കയ്യിൽ വെച്ച് തന്നെന്നോ എനിക്ക് ഒരു പുക പടലം പോലെ പോലും ഓർമയില്ലായിരുന്നു.. വർഷങ്ങളോളം ഞാനത് സൂക്ഷിച്ചു കൊണ്ടു നടന്നു… എന്റെ അന്വേഷണം ഒരുപാട് നീണ്ടുപോയിരുന്നു.. അവസാനം, ആ കടയിൽ വെച്ചു നമ്മള് കണ്ട നാരായരാണേട്ടനെ പരിചയപ്പെടുന്നത്.. അദ്ദേഹം വഴിയാണ് വീട് കണ്ടു പിടിക്കുന്നത്.. ഒരുപാട് സഹായിച്ചു ആ മനുഷ്യൻ!!” ചേച്ചി പറഞ്ഞു

അപ്പോഴേക്കും നാരായണേട്ടൻ അവിടെയെത്തി

“ആഹ് മോളെ പറഞ്ഞതൊക്കെ ശെരിയായിട്ടുണ്ട് ഇനി മോളുടെ തീരുമാനമാണ്..”അയാൾ പറഞ്ഞു

“നാരായണേട്ടാ ഈ വീടിതുവരെ നിന്നത് ഇതിനായിട്ടാണെന്ന് ഇപ്പൊ തോന്നുന്നു.. നാരായണേട്ടൻ പറഞ്ഞതുപോലെ ചെയ്തോളൂ..” എനിക്കുവേണ്ടിയായിരുന്നു ഇതൊക്കെയെന്ന് ഉദ്ദേശിച്ചു ചേച്ചി പുള്ളിയോടായി പറഞ്ഞു

ആ വീടും സ്ഥലവും നാരായണേട്ടന് വിൽക്കാൻ ചേച്ചി തീരുമാനിച്ചു.. നല്ലൊരു തുകയും അയാൾ തരുമെന്ന് ഉറപ്പിച്ചു അങ്ങനെ അന്നത്തെ ഒരു ദിവസം കൊണ്ട് കാര്യങ്ങൾ എല്ലാം തീരുമാനമാക്കി.. വീടിന്റെ എഴുത്തിന്റെയും മറ്റും സകല കാര്യങ്ങളും ശെരിപ്പെടുത്തിയത് ആളായിരുന്നു..

വെറുമൊരു യാത്രയായിരുന്നില്ല അത് എന്റെ മനസ്സിനെ വല്ലാണ്ട് സ്വാധീനിച്ച ഒരു യാത്ര… തിരികെ പോരുമ്പോ ഞാൻ ആരാധനയോടെയാണ് ചേച്ചിയെ നോക്കിയിരുന്നത്..

💬 Comments

View all comments