0%

Chapter Title : പെണ്ണൊരുത്തി 3 [Devil With a Heart]

Author : Devil With a Heart Read All Parts 2620

എന്റെ ഉള്ളിലെ പല കോംപ്ലക്സുകളെ വേരോടെ പിഴുതു മാറ്റിയ ഒരു യാത്ര.. അതിനായി ചേച്ചി നടത്തിയ പരിശ്രമം ഒക്കെ എനിക്ക് അത്ഭുദമായി തോന്നി

രാത്രിയോടെ ഞങ്ങൾ തിരികെ വീടെത്തി… വേണി വീട്ടിൽ സ്റ്റേ ചെയ്തു.. വേണിയും ചേച്ചിയും ഒരു മുറിയിലും ഞാൻ എന്റെമുറിയിലുമായി കിടന്നു…

ക്ഷീണം ഉണ്ടെങ്കിലും ഉറക്കം വരാതെ ഞാൻ കിടന്നു… എന്തിനാണ് വേണി എന്നെ മാത്രം മതി എന്ന വാശിയിൽ നിൽക്കുന്നത് എന്നെനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല

പിറ്റേന്ന് കോളേജിൽ വെച്ചു ഞാൻ വേണിയോടെ സംസാരിച്ചിരിക്കുമ്പോ ഞാൻ ചോദിച്ചു

“വേണീ നീ എല്ലാം അറിഞ്ഞിട്ടുമെന്തിനാ എന്നെ തന്നെ മതിയെന്ന് ഇത്ര വാശി പിടിക്കണെ ?”

“ദേ ഒരു ചവിട്ട് ഞാൻ വെച്ചു തരും…”അവൾ ദേഷ്യപ്പെട്ടു

“തമാശയല്ല വേണീ…പറയ് എന്താ കാരണം!!?”

“എന്റെ പൊന്നശ്വീ നിന്നെയെനിക്ക് ഒരുപാട് ഇഷ്ടാ അതുപോലെ ഇപ്പൊ നിന്റെ ചേച്ചിയേം!!”

“അതാണ് എനിക്ക് മനസ്സിലാവാത്തതും!!”

“ശെരി ഞാൻ പറയാം….. കോളേജിൽ ജോയിൻ ചെയ്ത കാലം മുതൽ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടായിരുന്നു അശ്വിനെ …ഇഷ്ടമെന്ന് വെച്ചാൽ എന്റെ ഊണിലും ഉറക്കത്തിലും നീയായിരുന്നു എന്ന് വേണം പറയാൻ പക്ഷെ നീയുണ്ടോ അടുക്കുന്നു പതിയെ പതിയെ നീയുമായി കൂട്ടായപ്പോഴാണ് ചേച്ചിയെക്കുറിച്ചും നിന്നെക്കുറിച്ചും നന്നായി ഞാൻ മനസ്സിലാക്കുന്നത്… അന്നുമുതൽ നിന്നോട് മുടിഞ്ഞ പ്രേമവും നിന്റെ ചേച്ചിയോട് ആദ്യമൊക്കെ ഒരു അസൂയയും പിന്നീടത് വല്ലാത്ത ആരാധനയോ ബഹുമാനമോ ഒക്കെ ആയി… അങ്ങനെ മാസങ്ങൾ കടന്നു പോയപ്പോൾ പതിയെ ഞാൻ മനസ്സിലാക്കി നിനക്ക് ചേച്ചിയോട് ഉള്ളത് പോലെ ഒരു സ്നേഹം മറ്റാരോടും ഇല്ലെന്ന്, പക്ഷെ അതെ സമയം നീ എന്നെ ഒരുപാട് കെയർ ചെയ്യുന്നുമുണ്ടായിരുന്നു… ആദ്യമൊക്കെ എനിക്ക് ചേച്ചിയോടുള്ള നിന്റെ അടുപ്പം ഭയങ്കര ഇറിറ്റേഷൻ ആയിരുന്നു പക്ഷെ എന്തോ കാരണം കൊണ്ട് അതിപ്പോ ഇല്ലാണ്ടായി..”

അവൾ പറഞ്ഞു നിർത്തി. സത്യം പറഞ്ഞാൽ ഇവൾക്കെങ്ങനെ ഇത്

💬 Comments

View all comments