0%

Chapter Title : പെണ്ണൊരുത്തി 3 [Devil With a Heart]

Author : Devil With a Heart Read All Parts 4.9K

കണ്ടു ചേച്ചിയതിനടുത്തേക്ക് ചെന്നത് തുറന്നു എന്നിട്ട് ഒരു പേപ്പർ പോലെയെന്തോ എടുത്തുകൊണ്ടു തിരികെ വന്നു.. കയ്യിലുണ്ടായിരുന്നത് ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ആയിരുന്നു… അതിലേക്ക് നോക്കിയതും ഞാൻ അത്ഭുതപ്പെട്ടുപോയി… ചേച്ചിയുടെ അതേ മുഖ സാദൃശ്യമുള്ളൊരു യുവതിയുടെ ചിത്രം!! വെറും സാദൃശ്യമായിരുന്നില്ല ചേച്ചിയുടെ ഒരു ഫോട്ടോകോപ്പി തന്നെയെന്ന് തോന്നിപോകുന്നത്ര സാദൃശ്യം..

“അമ്മയാ!” ചേച്ചി വളരെയധികം സന്തോഷത്തോടെ പറയുമ്പോ എന്റെ മനസ്സിനും വല്ലാത്തൊരു നിർവൃതിയായിരുന്നു..

ചേച്ചിയെന്റെ സ്വന്തമാകുമ്പോ ചേച്ചിയുടെ എല്ലാം എനിക്കും സ്വന്തമല്ലേ?.. അതേ അങ്ങനെ തന്നെയാണ്!!

ഞാൻ ചേച്ചിയെ മുറുകെപുണർന്നു.. കുറച്ചു നേരം ഞങ്ങൾ അങ്ങനെ തന്നെ നിന്നു

എല്ലാം നോക്കി കണ്ടുകൊണ്ട് നിൽക്കുകയായിരുന്നു വേണി

.

.

.

.

“ഞാൻ ജോലിക്ക് പോയി തുടങ്ങുന്ന സമയത്താണ് ജനിച്ച നാടും വീടും കണ്ടെത്തണമെന്ന ഒരു ആഗ്രഹം ഉണ്ടായത് അന്ന് തുടങ്ങിയ അന്വേഷണമാണ്.. ആകെയൊരു കച്ചിത്തുരുമ്പായുണ്ടായിരുന്നത് അന്ന് നാട് വിട്ടോടിയപ്പോ മുഷിഞ്ഞ ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന ഈ വീടിന്റെ താക്കോൽ മാത്രമാണ്.. അതെങ്ങനെ എന്റെ കയ്യിൽ വന്നെന്നോ ആരെനിക്ക് വീട് പൂട്ടി കയ്യിൽ വെച്ച് തന്നെന്നോ എനിക്ക് ഒരു പുക പടലം പോലെ പോലും ഓർമയില്ലായിരുന്നു.. വർഷങ്ങളോളം ഞാനത് സൂക്ഷിച്ചു കൊണ്ടു നടന്നു… എന്റെ അന്വേഷണം ഒരുപാട് നീണ്ടുപോയിരുന്നു.. അവസാനം, ആ കടയിൽ വെച്ചു നമ്മള് കണ്ട നാരായരാണേട്ടനെ പരിചയപ്പെടുന്നത്.. അദ്ദേഹം വഴിയാണ് വീട് കണ്ടു പിടിക്കുന്നത്.. ഒരുപാട് സഹായിച്ചു ആ മനുഷ്യൻ!!” ചേച്ചി പറഞ്ഞു

അപ്പോഴേക്കും നാരായണേട്ടൻ അവിടെയെത്തി

“ആഹ് മോളെ പറഞ്ഞതൊക്കെ ശെരിയായിട്ടുണ്ട് ഇനി മോളുടെ തീരുമാനമാണ്..”അയാൾ പറഞ്ഞു

“നാരായണേട്ടാ ഈ വീടിതുവരെ

💬 Comments

View all comments