Chapter Title : പെണ്ണൊരുത്തി 3 [Devil With a Heart]
വേണിയുടെ മുഖത്തായിരം സൂര്യനുദിക്കുന്ന ദൃശ്യം ഞാൻ കണ്ടു…
ഞാനെന്തിനാണ് ആ ഒരു മറുപടി കൊടുത്തത് എന്നുള്ള ചോദ്യമെന്റെ മനസ്സിൽ ഉണ്ടായിരുന്നു
“ഹഹഹ ഞാൻ വെറുതെ പറഞ്ഞതാടോ… എന്റെ മോൾക്ക് എന്താണോ ആഗ്രഹം അതെ നടക്കൂ… പിന്നെ അവളുടെ ചോയ്സ് ഒരിക്കലും മോശമാവില്ലെന്ന് ഉറപ്പാണ്…”
“അങ്കിൾ…. എനിക്കൊരു കാര്യം പറയാനുണ്ട്…”
“ഓ വേണ്ടടോ തന്റെ മുഴുവൻ കഥകളും ഇവൾ ഞങ്ങൾക്ക് പറഞ്ഞുതന്നിട്ടുണ്ട് അതിനു മുകളിൽ ഒന്നും ഞങ്ങൾക്ക് അറിയേം വേണ്ട അത്രയ്ക്ക് വിശ്വാസമാണ് എനിക്കെന്റെ മോളേ !!”
ഞാനതിന് ഒന്ന് ചിരിച്ചു
“താൻ ആദ്യം തന്റെ ലക്ഷ്യത്തിലെത്തു അതിനിടയിൽ ഈ കാന്താരി ഒരു കുരുത്തക്കേടുകളും കാട്ടാതെ ഞാൻ നോക്കിക്കോളാം… പിന്നെയൊരു കാര്യം…!”
ഞാൻ ശ്രദ്ധിച്ചു
“... എല്ലാം നേടിയിട്ട് ഇങ്ങു വന്നേക്കണം… അവളുടെ മനസ്സിനിണങ്ങിയ മറ്റൊരാളെ അവളെക്കാൾ നന്നായി ഞങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല.. പറയുന്നത് മനസിലാവുന്നുണ്ടോ അശ്വിന്?…”
ഞാൻ ഒരു പതിഞ്ഞ ചിരിയോടെ തലയാട്ടി റയർ വ്യൂ മിററിലൂടെയത് വേണിയുടെ അച്ഛൻ കണ്ടു… സത്യത്തിൽ ഇതിനൊക്കെ മൂളികൊടുക്കുമ്പോഴും തലയാട്ടുമ്പോഴും മനസ്സിൽ എന്തായിരുന്നു എന്നെനിക്കറിയില്ല ഒരു വശത്തെന്റെ ചേച്ചി ഉള്ളപ്പോൾ വേണിയെ എങ്ങനെ സ്വീകരിക്കും എന്നെനിക്ക് എത്ര ആലോചിച്ചിട്ടും എത്തും പിടിയും കിട്ടുന്നുണ്ടായില്ല
വീണ്ടും ആ പ്രതിബിംബത്തെ ഞാൻ കണ്ടു പക്ഷെ ഇത്തവണ തുടുത്ത മുഖത്ത് കണ്ണുനീര് പടർന്നിട്ടുണ്ട് മൂക്ക് ചുവന്നിട്ടുണ്ട്.. പക്ഷെ ആൾ ചിരിക്കുകയാണ്… അവൾ സന്തോഷത്താൽ കരയുകയാണ്
ഞാൻ പോലും അറിയാതെ ഞാൻ അവളുടെ ആരൊക്കെയോ ആയെന്നൊരു വാക്കാലുള്ള ഉറപ്പ് അവിടെ കൊടുത്തു കഴിഞ്ഞിരിക്കുന്നു… സ്വയം ഒരുറപ്പ് ഇല്ലാത്തൊരു കാര്യത്തിന് ഞാനുറപ്പ് കൊടുക്കുന്നത് എന്തിനാണ്?... അവളുടെ ഹൃദയം നോവിക്കാൻ കാരണമയേക്കാവുന്നതൊക്കെയാണ് ഞാനിപ്പോ ചെയ്തുകൂട്ടുന്നത്…
അങ്ങനെ ഞങ്ങൾ എന്റെ വീടിനു മുന്നിൽ എത്തി..
കാർ കണ്ടിട്ട് അച്ചുവേച്ചി പുറത്തേക്കിറങ്ങി വന്നു ചേച്ചിയെ കണ്ടപ്പോഴാണ് എന്റെ ചങ്കിടിപ്പ് വർധിച്ചത്.. ഒരുവശം ചേച്ചി മറുവശം വേണി.. ഇടയിൽ
💬 Comments
View all comments