Chapter Title : പെണ്ണൊരുത്തി 3 [Devil With a Heart]
…ഇഷ്ടമെന്ന് വെച്ചാൽ എന്റെ ഊണിലും ഉറക്കത്തിലും നീയായിരുന്നു എന്ന് വേണം പറയാൻ പക്ഷെ നീയുണ്ടോ അടുക്കുന്നു പതിയെ പതിയെ നീയുമായി കൂട്ടായപ്പോഴാണ് ചേച്ചിയെക്കുറിച്ചും നിന്നെക്കുറിച്ചും നന്നായി ഞാൻ മനസ്സിലാക്കുന്നത്… അന്നുമുതൽ നിന്നോട് മുടിഞ്ഞ പ്രേമവും നിന്റെ ചേച്ചിയോട് ആദ്യമൊക്കെ ഒരു അസൂയയും പിന്നീടത് വല്ലാത്ത ആരാധനയോ ബഹുമാനമോ ഒക്കെ ആയി… അങ്ങനെ മാസങ്ങൾ കടന്നു പോയപ്പോൾ പതിയെ ഞാൻ മനസ്സിലാക്കി നിനക്ക് ചേച്ചിയോട് ഉള്ളത് പോലെ ഒരു സ്നേഹം മറ്റാരോടും ഇല്ലെന്ന്, പക്ഷെ അതെ സമയം നീ എന്നെ ഒരുപാട് കെയർ ചെയ്യുന്നുമുണ്ടായിരുന്നു… ആദ്യമൊക്കെ എനിക്ക് ചേച്ചിയോടുള്ള നിന്റെ അടുപ്പം ഭയങ്കര ഇറിറ്റേഷൻ ആയിരുന്നു പക്ഷെ എന്തോ കാരണം കൊണ്ട് അതിപ്പോ ഇല്ലാണ്ടായി..”
അവൾ പറഞ്ഞു നിർത്തി. സത്യം പറഞ്ഞാൽ ഇവൾക്കെങ്ങനെ ഇത് ചിന്തിക്കാൻ കഴിയുന്നു എന്ന് എനിക്കറിയില്ല.. എന്തൊക്കെ ആയാലും വരുന്നത് വരുന്നിടത്തു വെച്ച് എന്ന് ഞാൻ തീരുമാനിച്ചു..
അന്ന് വൈകിട്ട് വേണിയും ഞാനും ഒരുമിച്ച് കോളേജിനു പുറത്തേക്ക് ഇറങ്ങി… അവിടേക്ക് ഒരു കാർ വന്നു… വേണിയുടെ അച്ഛനായിരുന്നു..
“മോളൂ…!” ഡ്രൈവിംഗ് സീറ്റിലിരുന്ന് പുറത്തേക്ക് നോക്കി വിളിച്ചു
“ആ…അച്ഛാ…” വേണി മറുപടി കൊടുത്തു
“ആഹാ അശ്വിൻ അല്ലേ?” അദ്ദേഹം ചോദിച്ചു
“അതെ അങ്കിൾ” ഒരു ചിരിച് മുഖത്തോടെ ഞാനും മറുപടികൊടുത്തു
വേണി ബാക്ക് ഡോർ തുറന്നു തന്നിട്ട് കയറാൻ പറഞ്ഞു
“വേണ്ട വേണി ഞാൻ പൊക്കോളാം ബസ്സ് കിട്ടും…”
“കേറടോ കൂടുതൽ ഫോർമാലിറ്റി ഒന്നും കാണിക്കേണ്ട മോളെല്ലാം പറഞ്ഞിട്ടുണ്ട്!!” ഒരു ചിരിയോടെ അദ്ദേഹം പറഞ്ഞു
അങ്ങനെ എന്നെയും കൂട്ടി കാർ മുന്നോട്ടു നീങ്ങി
“എടൊ അശ്വിനെ..”
💬 Comments
View all comments