Chapter Title : പെണ്ണൊരുത്തി 4 [Devil With a Heart] [Climax]
കൊടുത്ത് ഞങ്ങൾ ഇറങ്ങി ഒന്നും മിണ്ടാതെ അടുത്തുള്ള ഒരു പാർക്കിലേക്ക് നടന്നു… അവിടെയൊരു സ്റ്റോൺ ബെഞ്ചിൽ ഞാനും വേണിയുമിരുന്നു… മൗനം തളംകെട്ടി നിന്നിരുന്നു ഞങ്ങളുടെ ഇടയിൽ.. സമയമിഴഞ്ഞു നീങ്ങി..
ഒരു മണിക്കൂറോളം കഴിഞ്ഞപ്പോ
“അശ്വി… ആം സോറി…” പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു
ഞാനവളെയൊന്ന് നോക്കി…
“ഞാൻ ആവശ്യമില്ലാതെ ഓരോന്ന് ആലോചിച്ചു കൂട്ടിയിരുന്നു അശ്വിനേ… അന്ന് നീ എന്നോട് പറഞ്ഞിരുന്നു നിനക്കെന്നെ ഒരു ഫ്രണ്ടായിട്ടല്ലാതെ മറ്റൊരു രീതിയിലും കാണാൻ സാധിക്കില്ലെന്ന്… നീ ചേച്ചിയെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് എനിക്കറിയാമായിരുന്നിട്ടും ഞാൻ സ്വപ്‌നങ്ങൾ കണ്ടു… ആം സോറി ഫോർ ദാറ്റ്!!”
എനിക്ക് മറുപടി പറയാൻ ഉണ്ടായിരുന്നില്ല.. മറ്റൊരു പെണ്ണായിരുന്നെങ്കിൽ എന്നെ കാർക്കിച്ചു തുപ്പിയേനെ! എന്നെ ജഡ്ജ് ചെയ്തേനെ… ചേച്ചിയെ ഒരു മോശം സ്ത്രീയായി കണ്ടേനെ… വേണി അതൊന്നുമേ ചെയ്തില്ല പകരം അവളെന്നോട് ക്ഷമ ചോദിക്കുകയായിരുന്നു… അവളുടെ മുന്നിൽ തലതാഴ്ത്തിപ്പോയിരുന്നു ഞാൻ..
“വേണി… എങ്ങനെയാ നിനക്കിത് സാധിക്കുന്നെ?”
അവൾ പതിഞ്ഞ ഒരു ഭാവത്തിൽ ചിരിച്ചു…
എന്റെ കണ്ണ് അറിയാതെ ഒന്ന് നിറഞ്ഞു..
“നീയത്..കളയ് കളയ്… ഇതൊന്നുമല്ലല്ലോ കാര്യം… എന്റെ കാര്യം.. അത്… വിട്ടേക്ക് നീ…” അതെന്തോരം വിമ്മിഷ്ടത്തോടയാണ് അവൾ പറഞ്ഞത് എന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.. പക്ഷെ ഇപ്പൊ എനിക്കവളുടെ സഹായം അത്യാവിശ്യമാണ്…
അവൾ കുറച്ചു നേരം മിണ്ടാതെ ഇരുന്നിട്ട്
“എന്നാലും എന്റെ അശ്വിനെ നിങ്ങക്കൊരു പ്രൊട്ടക്ഷൻ …..?!” അവളെന്നെ നോക്കി കൈ മലർത്തി
എനിക്ക് വല്ലാത്ത ഒരു ചളിപ്പ് തോന്നി അറിയാതെ ഞാൻ തല താഴ്ത്തിപ്പോയി
“പ്രൊട്ടക്ഷൻ…. പകുതിക്ക് വെച്ച്…” തല പകുതി ഉയർത്തി പറഞ്ഞു
“ഈയ്…പോടാ പോടാ മതി മതി എനിക്ക് മനസ്സിലായി!!” അവളൊരു അവജ്ഞയോടെ പറഞ്ഞു
“അല്ല വേണി പക്ഷെ ഐ പിൽസ്സ് ഉണ്ടായിരുന്നു… പിന്നെ എങ്ങനെ?”
“പിൽസ്സ് ഒക്കെ പാളിപോകാൻ ചാൻസ് ഉണ്ടെടാ മണ്ടാ…” അവളെന്നെ ഒരു മണ്ടനാക്കി!!
“അത് നിനക്കെങ്ങനെ അറിയാം?”
“ദേ അശ്വിനെ നിന്റെ തല ഞാൻ തല്ലിപൊളിക്കൂട്ടോ പറഞ്ഞേക്കാം …” എന്റെ സംശയം അസ്ഥാനത്തായിരുന്നു
“അല്ല ഒരു സംശയം വന്നപ്പോ…”
“എടാ മണ്ടാ ഈ ലോകത്തെ ഞാൻ മാത്രല്ലൊള്ളെ… കേട്ടിറവാടാ ഇതൊക്കെ…
💬 Comments
View all comments