0%

Chapter Title : പെണ്ണൊരുത്തി 4 [Devil With a Heart] [Climax]

Author : Devil With a Heart Read All Parts 2641

അന്നത്തെ ദിവസം മുതൽ എന്റെ ജീവിതം മാറുകയായിരുന്നു എന്നെന്നേക്കുമായി!!

.

.

.

.

.

അവസാന പരീക്ഷയും കഴിഞ്ഞ ദിവസം… വേണിയുടെയൊപ്പം ഒരു കോഫീ ഷോപ്പിൽ ഇരിക്കുകയായിരുന്നു ഞാൻ…

“അശ്വീ..? എന്താ നീ മൂഡോഫ് ആയിരിക്കുന്നെ?” വിഷമിച്ചിരിക്കുന്ന എന്നെ നോക്കി അവൾ ചോദിച്ചു

“ഉംഉം…” ഞാനൊന്നുമില്ലെന്ന് മൂളി

“കുറച്ച് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു… മെസ്സേജ് അയച്ചാൽ മറുപടിയില്ല.. വിളിച്ചാൽ ഫോണെടുക്കില്ല.. എന്താടാ നിനക്ക് പറ്റിയെ?”

“വേണീ… നിന്നോട് എങ്ങനെ പറയണം……. ആരോട്?…. ഇതെങ്ങനെ… പറയുമെന്ന് എനിക്കറിയില്ല പക്ഷെ ഇപ്പൊ എനിക്ക് തോന്നുന്നു നിന്നോട് പറയേണ്ട സമയം ആയെന്ന്!”

“നീ വളച്ചുകെട്ടാതെ കാര്യം പറ അശ്വീ…”

“അത്…”

“നീ പറയെടാ..”

“അച്ചുവേച്ചി പ്രെഗ്നന്റ് ആണ്!!”

“ഏഹ്?!എന്താടാ നീ പറയുന്നേ?” വേണി കേട്ടത് വിശ്വസിക്കാൻ കഴിയാതെയിരുന്ന് കൊണ്ട് ചോദിച്ചു

“അതേ… ഞാൻ കാരണം!!”

അത് കേട്ടതും അവളുടെ കണ്ണിലെ അവിശ്വസനീയത എനിക്ക് മനസ്സിലായിരുന്നു..

**********

*******

****

***

**

*

കുറച്ച് ദിവസങ്ങളായി ചേച്ചിയുടെ മുഖത്തുള്ള ക്ഷീണം ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. എന്തുപറ്റിയെന്ന് ചോദിക്കുമ്പോ.. അഴകൊഴഞ്ചൻ മറുപടിയല്ലാതെ ഒന്നും ചേച്ചി തന്നിരുന്നില്ല.. അങ്ങനെയിരിക്കെ ചേച്ചിയുടെ അലമാര യിൽ നിന്നും പ്രെഗ്നൻസി ടെസ്റ്റ്‌ കിറ്റ് കിട്ടുമ്പോഴാണ് ഞാനാകെ തകർന്നു പോയത്… എന്നെ ആകെ വിഷമിപ്പിച്ചത് ചേച്ചി പ്രെഗ്നന്റ് ആയ കാരണത്താലായിരുന്നില്ല, അതെന്നിൽ നിന്നും ഇത്ര ദിവസം മറച്ചുവെച്ചതിലായിരുന്നു.. എന്തിന് അങ്ങനെ മറച്ചു വെച്ചു എന്നെനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല..

*

**

****

*****

******

“അപ്പൊ ചേച്ചി… നിന്നോട്… നിന്നോടിതുവരെ ഒന്നും പറഞ്ഞിട്ടില്ല?!”

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നുവെന്ന് എനിക്ക് തോന്നി.. പുറം കൈകൊണ്ട് മുഖമവൾ തുടച്ചിരുന്നതിന് ശേഷമാണ് അവളെന്നോടത് ചോദിക്കുന്നത്

“എന്നെ തളർത്തിയതും അതാണ്…”

വേണിയുടെ മുഖത്തപ്പോഴുമൊരു ദയനീയതയായിരുന്നു… അറിയാതെ തന്നെ അവൾ വിതുമ്പിപോയിരുന്നു … ഒരുപാട് സ്നേഹിച്ചവൻ മറ്റൊരു പെണ്ണിനെ ഗർഭിണി ആക്കിയെന്ന് തന്നോട് പറയുമ്പോ വേണിയെപ്പോലൊരു പെണ്ണ് കരയുകയല്ലാതെ മറ്റെന്താണ് ചെയ്യുക …

“വേണി പ്ലീസ് നീയൂടെ എന്നെ…പ്ലീസ് ആളുകൾ ശ്രദ്ധിക്കും.. കരയല്ലേ നീ…”

ഞാനാകെ കുഴങ്ങിപോയിരുന്നു… സ്വല്പം കഴിഞ്ഞപ്പോൾ അവൾ കരച്ചിൽ നിർത്തി മുഖം തുടച്ചു… ബിൽ

💬 Comments

View all comments