Chapter Title : പെണ്ണൊരുത്തി 4 [Devil With a Heart] [Climax]
“വാവേ… പ്ലീസ്… എന്നെകൂടി തളർത്തല്ലേ നീ… നിന്നെക്കാൾ വിഷമമുണ്ടാവില്ലേ അമ്മയാവേണ്ടിയിരുന്ന എനിക്ക്.. ഇപ്പോഴിതേ പറ്റുള്ളൂ വാവേ… പ്ലീസ്..!!”
ആ വയറിൽ ഉമ്മവെച്ചിരുന്ന എന്റെ മുഖം മുകളിലേക്ക് ഉയർത്തിപ്പിടിച്ചുകൊണ്ട് ചേച്ചി പറഞ്ഞു.. എന്നെക്കാളേറെ വിഷമത്തോടെയാണ് ചേച്ചി ഇതിന് തയ്യാറായത് എന്നെനിക്കന്നേരം മനസ്സിലായി…
ചേച്ചിയെന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു..
“പേടിക്കണ്ട… കുഞ്ഞിനെ ഒഴിവാക്കി നിനക്ക് വേറൊരു പെൺകുട്ടിയെ കണ്ടെത്താനുള്ള അടവൊന്നുമല്ല…” അത് പറയുമ്പോൾ ചേച്ചിയുടെ സ്വരം നേർത്തിരുന്നു..
ഞാൻ ചേച്ചിയെ പിടിച്ചടുപ്പിച്ചു നെറ്റിയിൽ ചുണ്ടുചേർത്തുമ്മ വെച്ചു…
“അതേ രണ്ടുപേരും ഇത് കുടിച്ചേ… ഒന്ന് തണുക്കട്ടെ…” അടുക്കളയുടെ വാതിൽക്കൽ നിന്നും വേണിയുടെ സ്വരം കേട്ടതും ഞങ്ങൾ രണ്ടുപേരും ഒരുമിച്ചവളെ നോക്കി… ഒരു ട്രേയിൽ മൂന്ന് ഗ്ലാസുകളിലായി ഏതോ ജ്യൂസുമായി നിൽക്കുന്ന വേണിയാണ്… ഞാൻ സോഫയിലേക്ക് വന്നിരിക്കുമ്പോ അവൾ അടുക്കളയിലേക്ക് പോയിരുന്നു..
അവൾ ജ്യൂസ് കൊണ്ടന്നു നീട്ടി ഞാനും ചേച്ചിയും തമ്മിൽ തമ്മിൽ നോക്കിയിട്ട് ഓരോ ഗ്ലാസ്സ് എടുത്തു…
“കാര്യങ്ങളൊക്കെ സെറ്റ് ആയ സ്ഥിതിക്ക് ചേച്ചീടേം അനിയന്റേം പ്ലാനുകൾ എന്താ കേൾക്കട്ടെ..?!”
അപ്പോഴും ഉള്ളിൽ വല്ലാത്ത ഒരു വിമ്മിഷ്ടം എനിക്കുണ്ടായിരുന്നു… ഞാനൊരു നിർവികാരതയോടെ ചേച്ചിയെ നോക്കിയപ്പോൾ ചേച്ചിയെന്റെ കവിളിൽ കൈ ചേർത്തുവെച്ചു എന്റെയതേ ഭാവത്തിൽ തിരിച്ചും നോട്ടമിട്ടു.. എന്നിട്ട് വേണിയോടായി…
“വേണിമോളെ ഈ കുഞ്ഞിനെ ഇപ്പൊഴത്തെ അവസ്ഥയിൽ വളർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല… ഇവിടെ നിന്നും എനിക്കുമിവനും മാറണം… ആരുമറിയാത്ത ഒരിടത്തെനിക്ക് സമാധാനത്തോടെ കഴിയണം…”
“ചേച്ചിയുടെ തീരുമാനം തന്നെയാണ് നല്ലത്… ഇവിടെ നിങ്ങൾക്ക് ശെരിയാവില്ല…” വേണി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
“ഡാ ചേച്ചി പറയുന്നത് അതേപോലെ അനുസരിച്ചോട്ടോ… ഇപ്പൊത്തന്നെ അതൊരുപാട് വിഷമിച്ചു..!” വേണിയൊരു താക്കീത് പോലെ പറഞ്ഞു ഞാനപ്പോഴും നിർവികാരനായി നിൽക്കുകയായിരുന്നു
സംഭവബഹുലമായ ഒരു ദിവസമായിരുന്നു അത്… അന്ന് വൈകിട്ട് വേണിയെ വീട്ടിലേക്ക് ഡ്രോപ്പ് ചെയ്യാൻ പോകുമ്പോൾ
“എടാ… ചേച്ചി പറയുന്നതാ ശെരി ഇപ്പൊ ആ കുഞ്ഞ് നിങ്ങൾക്ക് സന്തോഷത്തേക്കാളേറെ വിഷമങ്ങളെ ണ്ടാക്കുള്ളു…
💬 Comments
View all comments