Chapter Title : പെണ്ണൊരുത്തി 4 [Devil With a Heart] [Climax]
തന്നിട്ട് എന്റെ മുഖം കണ്ട് ചിരിച്ചു കൊണ്ട് ചേച്ചി പറഞ്ഞു
“ഇങ്ങനെ മുഖം കൂർപ്പിച്ചിരിക്കാതെ വാവേ കൊള്ളൂല.. ഹഹഹ!!” ചേച്ചി വീണ്ടുമെന്നെ ചൊറിഞ്ഞു
“ദേ എക്സാം കഴിയുന്ന അന്ന് കഴിയുമേ ഇതൊക്കെ?!!” ഞാനൊരു വാണിങ് പോലെ പറഞ്ഞു
“അതന്നെയല്ലേടാ പൊട്ടൻ കുട്ടൂ ഞാനും പറഞ്ഞത്!!”
“എന്നെ എരികേറ്റി എല്ലാം കഴിഞ്ഞിവിടെ അയ്യോ വയ്യേന്ന് പറയ്… വിടില്ല ഞാൻ നോക്കിക്കോ!!”
“ആഹ അശ്വിൻ സാറിന്റെ ഭീഷണിയാ?”
“ആ ഭീഷണി ആണെന്ന് തന്നെ കൂട്ടിക്കോ!!”
“ഞാനങ്ങു പേടിച്ചുപോയി… പോടാ ചള്ള് ചെക്കാ…” മുഖത്തൊരു കള്ള ചിരിയോടെ ചേച്ചിയെന്നെ വെല്ലുവിളിച്ചു
അതിന് മറുപടിയായി ചിരിച്ചുകൊണ്ട് “ശെരിയാക്കിത്തരാം” എന്ന അർഥത്തിൽ തലയാട്ടുക മാത്രമാണ് ഞാൻ ചെയ്തത്… ഒന്നര മാസം എന്നത് എക്സാം എല്ലാം കഴിയുമ്പോ ഏതാണ്ട് രണ്ട് മാസത്തോളം വരും അത്രേം നാൾ പിടിച്ചു നിക്കാ എന്നൊക്കെ പറഞ്ഞാ അതും അച്ചുവേച്ചിയുമായിട്ട് ഇങ്ങനെ ഒരു ബന്ധം നിലനിൽക്കുമ്പോ!! അത് ഭയങ്കര പ്രയാസമുള്ള ഒരു കാര്യമാണ് എന്നാ ഇതൊക്കെ കഴിഞ്ഞുള്ള ഓഫർ വളരെ വാല്യൂ കൂടിയ ഒന്നാണ്.. ആ ഒരു ഓഫറാണ് എന്റെ ലക്ഷ്യം!!
അന്നുമുതൽ രണ്ടുപേരും മാറി കിടക്കണം എന്ന ചേച്ചിയുടെ അടുത്ത കണ്ടീഷൻ ഞാൻ സമ്മതിച്ചു കൊടുത്തതേയില്ല.. കാരണം എന്നെകൊണ്ടത് പറ്റില്ല അത്രന്നെ!!
അതിന് ചേച്ചി വഴങ്ങുകയും ചെയ്തു പക്ഷെ കൂടുതൽ ഒന്നും തന്നിൽ നിന്നും എക്സാം കഴിയും പ്രതീക്ഷിക്കേണ്ട എന്ന് ചേച്ചി തീർത്തു പറഞ്ഞിരുന്നു… അതിന്റെ പ്രധാന കാരണമായി പറഞ്ഞത് എന്റെ ശ്രദ്ധ പോകുമെന്നാണ്!! ഓ ടീച്ചർ കൊണം കാണിക്കുവാണ് പെണ്ണ്!!
അന്ന് രാത്രി കിടക്കയിലേക്ക് ചായുമ്പോ എന്നെ നോക്കി കള്ളി ചിരിച്ചുകൊണ്ട് എന്റെയൊരു അയഞ്ഞ ഷർട്ടും ചേച്ചിയുടെ ഒരു ത്രീഫോർത്തുമിട്ടു ചെരിഞ്ഞു കിടക്കുന്നുണ്ടായിരുന്നു.. ദുഷ്ടത്തി!!!
“ഒന്നങ്ങട് നീങ്ങി കിടക്കാവൊ?!” ഞാനൊന്ന് കടുപ്പിച്ചു പറഞ്ഞു…
“അല്ലല്ലേ… ന്തായെന്റെ കുട്ടൂസിനിത്ര ദേഷ്യം?”
മലർന്ന് കിടന്ന് എന്നെ നോക്കി ചേച്ചി ചെരിഞ്ഞു കിടന്നിട്ട് തലയിൽ കയ്യൂന്നി കിടന്നുകൊണ്ട് ചോദിച്ചു
ഞാൻ മറുപടി പറഞ്ഞില്ല
“ഓ അപ്പൊ രണ്ടും കല്പിച്ചാണല്ലേ!!” ചേച്ചി എന്റെ ഭാവം കണ്ടുകൊണ്ട് പറഞ്ഞു
“ആണെങ്കി?” ഞാൻ പറഞ്ഞു
“ഓ അത്ര ജാഡയാണോ…”
💬 Comments
View all comments