Chapter Title : പെണ്ണൊരുത്തി 4 [Devil With a Heart] [Climax]
കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല എന്നതാണ് സത്യം!
“അതൊക്കെ തരാം വേഗം കാര്യം പറ…” സമ്മാനം കിട്ടാനുള്ള ആക്രാന്തത്തിൽ ഞാൻ പറഞ്ഞു
“ഒന്നാമത്തേത്..”
“ഏഹ് ഇതെന്താ എണ്ണമൊക്കെ?”
“ദേ അനുസരിക്കാന്ന് വാക്ക് തന്നതാ അതോർത്തോ നീ..!”
“ശെരി ശെരി പറ..”
“ന്റെ കുട്ടൂസ് എക്സാംസ് കഴിയുംവരെ കുരുത്തക്കേടും.. ഈ ആഗ്രഹോക്കെ മാറ്റിവെക്കണം!!”
“ഏഹ്?...എന്താഗ്രഹം?”
“ദേ ഒരു കുത്ത് വെച്ചു തന്നാലുണ്ടല്ലോ!!”
“ഓ അത്… ഏ.. ഏയ്… അത് പറ്റൂലാ!!” പറഞ്ഞതിന്റെ അപകടം മണത്തപ്പോൾ ഞാൻ തിരിഞ്ഞു
“പറ്റണം!!” ചേച്ചി കടുപ്പിച്ചു
“എന്തായേച്ചി… പരീക്ഷക്കിനി ഒന്നര രണ്ടു മാസത്തോളം ബാക്കിയുണ്ട് അതുവരെ… എന്നെകൊണ്ട് പറ്റത്തില്ല!!”
“ദാ ഇതുകൊണ്ടാ പറഞ്ഞത് ന്റെ വാവ പരീക്ഷ കഴിയുംവരെ ഇതേ പറ്റി ചിന്തിക്കരുതെന്ന്!!.. നിനക്കിപ്പോ എപ്പോഴും ഇതന്നെയാ ചിന്ത!!...”
“ചേച്ചീ…..!!”
“ഇങ്ങനെ ചിണുങ്ങാതെ ചെറുക്കാ!! നന്നായി പരീക്ഷ എഴുതി വരുമ്പോ ന്റെ വാവേടെ സകല ആഗ്രഹങ്ങളും ഈ ചേച്ചി സാധിച്ചു തരും.. പോരെ?”
കുറച്ചു നേരം ഞാനൊന്ന് ചിന്തിച്ചു… കുറച്ചു കാലം കൂടിയിരുന്ന് ആഗ്രഹിക്കുന്നത് കിട്ടുന്നതിന്റെ സുഖമൊന്ന് വേറെ തന്നെയാ, എന്നാലും കണ്മുന്നിൽ ബിരിയാണി വെച്ചിട്ട് എത്ര കാത്തിരിക്കാൻ കഴിയും?... പക്ഷെ ചേച്ചി തീരുമാനിച്ചു കഴിഞ്ഞ കാര്യം മാറ്റാൻ ഇത്തിരി പ്രയാസവുമാണ്… സമ്മതിക്കയല്ലാതെ വേറെ വഴിയില്ല…
അവസാനം വിഷമത്തോടെയെങ്കിലും എനിക്ക് വാക്ക് കൊടുക്കേണ്ടി വന്നു…
“ന്റെ കുട്ടൂസിന് ഇപ്പൊ സമ്മാനം വേണ്ട?”
“പിന്നേ… വേം താ…” കുറച്ചു നാളത്തേക്ക് ഇനി പട്ടിണി ആയിരിക്കും എന്നത് എന്നെ തളർത്തിയപ്പോൾ സമ്മാനം എന്ന കാര്യം എനിക്ക് ഊർജ്ജം പകർന്നു
കസേരയിൽ നിന്നുമെഴുന്നേറ്റ് എന്നെയും എഴുന്നേൽപ്പിച്ച് കസേര തിരിച്ചിട്ട്
💬 Comments
View all comments