Chapter Title : പെണ്ണൊരുത്തി 4 [Devil With a Heart] [Climax]
മാനസികമായി വലിയ പ്രയാസമുള്ള കാര്യമായിരുന്നു ഞങ്ങൾക്ക്.. മാഷിന്റെ ഓർമ്മകൾ മാത്രമുള്ള മണ്ണാണ്… ഒഴിവാക്കി പോവുകയാണോ എന്നൊക്കെ തോന്നാറുണ്ട് എനിക്ക് ചിലപ്പോ… നല്ലൊരു ജീവിതത്തിന് വേണ്ടിയാണെന്ന് അറിയുമ്പോ മാഷ് പൊറുക്കുമെടാ എന്ന ചേച്ചിയുടെ വാക്കുകൾ ആയിരുന്നു ആകെയുള്ള സമാധാനം..
നാരായാണേട്ടന്റെയൊരു പരിചയക്കാരന് ഞങ്ങൾ വീട് വിൽക്കുവാൻ തീരുമാനിച്ചു… വിചാരിച്ചതിനേക്കാളും നല്ല തുക തന്നെ പറഞ്ഞുറപ്പിച്ചു… പോകുന്നതിന് മുൻപായി രെജിസ്ട്രേഷൻ നടക്കില്ലെന്നതിനാൽ പിന്നീടൊരു ദിവസം ഇതിനായി ഇവിടേക്ക് തിരികെ വരേണ്ടി വരും
.
.
.
“കുട്ടൂ…എടാ കുട്ടൂസെ…” സാധനങ്ങൾ പാക്ക് ചെയ്യുന്നതിനിടയിൽ ചേച്ചി ഒരു മുറിയിൽ നിന്നും വിളിച്ചു
“എന്തായേച്ചി എന്തിനാ വിളിച്ചു കൂവണേ..” ഞാനങ്ങോട്ടു ചെന്ന് ചോദിച്ചു
കയ്യിലെന്തോ പിടിച്ചുകൊണ്ടു നിക്കുന്ന ചേച്ചിയെ കണ്ടത്… അടുത്തേക്ക് ചെന്നപ്പോൾ ചേച്ചിയതെന്നെ കാട്ടി…
എന്റെയും ചേച്ചിയുടെയും ചെറുപ്പത്തിലെ ഒരു ഫോട്ടോ!!
“ഇതെവിടുന്നാ?”
“മാഷിന്റെ പെട്ടിയിൽ നിന്ന് കിട്ടീതാ…”
മാഷിന്റെ മരണ ശേഷം ഞങ്ങളെന്തുകൊണ്ടോ ആ പെട്ടി തുറന്നിട്ടുണ്ടായിരുന്നില്ല..
ആ ഫോട്ടോയിൽ കുഞ്ഞു കുട്ടൂസ് അവന്റെ അച്ചുവേച്ചിയുടെ കൈകളിൽ ചുറ്റിപ്പിടിച്ചു നിൽക്കുകയാണ്..!!
“ചേച്ചിക്കിത് എടുത്തത് ഓർമ്മേണ്ടോ?”
“ഏയ്… ഇത് കാണുമ്പോഴാ ഇങ്ങനെയൊന്ന് എടുത്തിട്ടുണ്ടെന്ന് അറിയണ പോലും!!” അത് പറഞ്ഞിട്ട് ചേച്ചി ആ പെട്ടിയിലെ മറ്റ് സാധനങ്ങൾ അടുക്കിയെടുക്കാൻ തുടങ്ങി
അപ്പോഴും ഞാനാ ആ ഫോട്ടോയിൽ നോക്കി കുറെയേറെ നേരം നിന്നു…
“നീയെന്താടാ അതിലിങ്ങനെ നോക്കി നിക്കണേ?”
ഒന്നുമില്ലെന്ന് ഞാൻ ചേച്ചിയെ നോക്കിക്കൊണ്ട് തലയാട്ടി… ചേച്ചിയെന്റെ അടുക്കലേക്ക് വന്ന് ചോദിച്ചു..
“എന്താ കുട്ടൂ.. അതിലിത്ര നോക്കി നിക്കാൻ..?
“ഇത് നോക്കിക്കേ…”
ഞാൻ ആ ഫോട്ടോ ചേച്ചിക്ക് നേരെ നീട്ടി ചേച്ചി അതിലേക്ക് സംശയത്തോടെ
💬 Comments
View all comments