0%

Chapter Title : പെണ്ണൊരുത്തി 4 [Devil With a Heart] [Climax]

Author : Devil With a Heart Read All Parts 5.3K

നോക്കി

“... അന്നേ എനിക്കിതൊരു വിശ്വാസം ആയിരുന്നു… ഈ കയ്യിലിങ്ങനെ മുറുകെ പിടിച്ചാൽ മറ്റൊന്നിനെ പറ്റിയും പേടിക്കേണ്ട എന്നുള്ളയൊരു വിശ്വാസം!!”

പറയുന്നത് ശ്രദ്ധയോടെ കേട്ടുനിന്ന ചേച്ചിയൊന്നു ചിരിച്ചു എന്നിട്ടന്റെ കവിളിൽ വലതു കൈപ്പുറം കൊണ്ട് തലോടി.. പിന്നീടൊരുമ്മ കൂടെയെന്റെ നെറ്റിയിൽ തന്നു.. പകരം ചുണ്ടിലൊരു മുത്തം ഞാനും കൊടുത്തു

ആ ഫോട്ടോ ഞാനെന്റെ സാധനങ്ങൾ പാക്ക് ചെയ്യുന്നതിനൊപ്പം കൊണ്ടു വെച്ചു…

.

.

.

.

പുതിയ നാട്ടിൽ പുതിയ ജീവിതാന്തരീക്ഷത്തിൽ കുറെയേറെ ദിവസങ്ങൾ കടന്നുപോയിരുന്നു

പുതിയൊരു വീട് ശെരിയാകും വരെ വേണിയുടെ കെയ്റോഫിൽ പേയിങ് ഗസ്റ്റായി ഒരുവീട്ടിലായിരുന്നു ഞങ്ങൾ തങ്ങിയത്..

ആ നാട് ഞങ്ങൾക്ക് നന്നായി ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു… വെളുപ്പാൻകാലത്തെ ചെറിയ മൂടൽ മഞ്ഞുമായുണരുന്ന, ഇടവിട്ട് വെയിലും മഴയുമൊക്കെയുള്ള തനിഗ്രാമഭംഗി വിളിച്ചോതുന്നൊരു നാട്.. പുതിയ വീടിനു പഴയ വീടിനെക്കാൾ വലിപ്പമുണ്ടായിരുന്നു… പക്ഷെ നല്ലതുകയ്ക്ക് അത്ര നല്ലൊരു വീട് കിട്ടിയപ്പോൾ ഞങ്ങൾക്ക് കൂടുതൽ ചിന്തിക്കേണ്ടിവന്നില്ല.. പുതിയ സ്കൂളിൽ ജോയിൻ ചെയ്യാൻ വീണ്ടും കുറച്ചു ദിനങ്ങളുണ്ടായിരുന്നു.. ആ ദിനങ്ങളിലൊക്കെ വീടിനെ ഞങ്ങളുടെ ഇഷ്ടപ്രകാരം മോഡിപിടിപ്പിക്കുന്ന തിരക്കിലായിരുന്നു ഞങ്ങൾ.. വീട്ടുപകരണങ്ങൾ പലതും മാറ്റിയും തിരിച്ചുമായി രണ്ടുപേർക്കും ഇഷ്ടപ്പെട്ട ഇടങ്ങളിൽ ഞങ്ങൾ ഒതുക്കികൊണ്ടിരുന്നു.. ഇതിനിടയിൽ ഞങ്ങൾ പാട്ട് വെച്ചൊരുമിച്ചു ഡാൻസ് കളിച്ചു.. രണ്ടായിരങ്ങളിലെ ബോളിവുഡ് ഹിറ്റ്‌ പാട്ടുകളായിരുന്നു ഞങ്ങളുടെ പ്ലേലിസ്റ്റിൽ.. അന്നത്തെ ദിവസം ആദ്യംതന്നെ പ്ലേ ചെയ്തത് അഭിഷേക് ബച്ഛനും റിമി സെന്നും അഭിനയിച്ച ധൂമിലെ ശിക്ദും എന്ന പാട്ടായിരുന്നു.. പാട്ട് തുടങ്ങിയപ്പോൾ ജോലികളിൽ ഏർപ്പെട്ടു നിന്ന ചേച്ചിയുടെ അരക്കെട്ടിൽ പിടിച്ചടുപ്പിച്ചു.. ഒരു കുട്ടി നിക്കറും ഒരു ലൂസ് ടീഷർട്ടുമായിരുന്നു ചേച്ചിയുടെ

💬 Comments

View all comments