0%

Chapter Title : പെണ്ണൊരുത്തി 4 [Devil With a Heart] [Climax]

Author : Devil With a Heart Read All Parts 2786

നിക്കാതെ ബുക്കെയ്തന്ന ആ ട്രെയിനിനിങ്ങ്‌ പോന്നാ മതികേട്ടോ.. വെക്കടി ഫോൺ!!”

“ശെരി ശെരി..” അവൾ ചിരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്തു

അപ്പോഴും മുഖം വീർപ്പിച്ചിരിക്കാണ് എന്റെ അച്ചൂസ്.. ബെഡിൽ കാലുനീട്ടി ഇരുന്ന ചേച്ചിയുടെ അടുത്തേക്ക് ഞാൻ നിരങ്ങി ചെന്നു..

“എന്റച്ചൂസ്സിനൊരു സർപ്രൈസ് തന്നതല്ലേ.. അതിനിങ്ങനെ പിണങ്ങേണ്ട കാര്യോണ്ടോ?” മടിയിലേക്ക് തലകയറ്റിവെച്ച് ഞാൻ കിടന്ന് താടിയിൽ പിടിച്ചാട്ടി…..

വേണിയോട് കാര്യങ്ങളെല്ലാം പറഞ്ഞ് അവർക്കുള്ള ട്രെയിൻ ടിക്കറ്റുൾപ്പെടെ ബുക്ക്‌ ചെയ്ത് അയച്ചു കൊടുത്തിരുന്നു ചേച്ചിക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി…

“ഇതിപ്പോ നീ മാത്രാ എനിക്ക് സർപ്രൈസ് തരണേ..” എന്റെകൈ തട്ടി മാറ്റികൊണ്ട് ചേച്ചി പറഞ്ഞു

“ഏഹ് പിന്നെ വേറാരെലും തരണോ?” ഞാൻ എണീറ്റിരുന്നു

“അതല്ലാ!!.. എനിക്കൊരു സർപ്രൈസും നിനക്കായിട്ട് തരാൻ പറ്റണില്ലല്ലോ!!” ചിണുങ്ങിക്കൊണ്ട് അത് പറയുമ്പോ ചേച്ചി വീണ്ടും കൊച്ചുകുട്ടിയായി മാറി

“അയ്യേ അതാണാ പ്രശ്നം?!”

“ആണ് അത് പ്രശ്നാണ്!”

“എന്റെ പൊന്ന് പെണ്ണേ..” ചേച്ചിയുടെ അടുത്തേക്ക് ചേർന്നിരുന്നിട്ട് ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു

“..നമ്മള് നമ്മടെ ലൈഫ് തുടങ്ങീട്ടില്ലല്ലോ.. ഇനിയെത്രയെത്ര സർപ്രൈസ് തരാൻ പറ്റുമെന്റേച്ചിക്ക്?”

ഞാനത് പറഞ്ഞു തീർന്നപ്പോ ചേച്ചിയുടെ മുഖമൊന്നു തെളിഞ്ഞു.. ഒരു പുഞ്ചിരിയാ മുഖത്ത് വിടർന്നു.. ചേച്ചി എന്റെ നെഞ്ചിലേക്ക് ചായ്ഞ്ഞു

“എപ്പളാ നീ വേണിക്ക് ട്രെയിൻ ബുക്കെയ്തേ?”

“അതിന്നലെ..!”

“അപ്പൊ എന്റെ കുട്ടൂസിന് എന്നെ പറ്റിക്കാനറിയാല്ലേ?”

“ദേ ചേച്ചി ഒരുമാതിരി സാധാരണ പെണ്ണുങ്ങളെ പോലെ സംസാരിക്കല്ലേ!!”

“ചൂടാവല്ലേ വാവേ ഞാൻ ചുമ്മാ പറഞ്ഞതല്ലേ!!”

“ഓഹോ..”

“അയ്യയ്യേ.. ന്റെ കുട്ടൂസിനെ എനിക്കറിഞ്ഞൂടേ…” എന്നെ ചുറ്റിവരിഞ്ഞിരുന്നുകൊണ്ട് ചേച്ചി പറഞ്ഞപ്പോ ഞാൻ ചിരിച്ചു..

.

.

.

.

“കുട്ടൂസെ..” മടിയിലിരുന്ന റൈറ്റിങ് പാട് മാറ്റി കയ്യിലിരുന്ന പേനയിൽ കടിച്ചുകൊണ്ട് ഫോണിൽ തോണ്ടികൊണ്ടിരുന്ന എന്നെ ചേച്ചി വിളിച്ചു

“ആഹ്മ്..?” ഫോണിൽത്തന്നെ നോക്കിയിരുന്നു ഞാൻ മൂളി

എന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ചുവാങ്ങി മാറ്റിവെച്ചു..

“ഹ

💬 Comments

View all comments