0%

Chapter Title : പെണ്ണൊരുത്തി 4 [Devil With a Heart] [Climax]

Author : Devil With a Heart Read All Parts 2787

ചേച്ചീ!!”

“ഊഹും.. ഇങ്ങട് ശ്രെദ്ധിക്കെടാ!!” ഞാൻ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചപ്പോ ചേച്ചി ഫോൺ മാറ്റി പിടിച്ചുകൊണ്ടെന്റെ ശ്രമം തടുത്തു..

“ആഹ് പറ!!” ഫോൺ കൈക്കലാക്കാനുള്ള എന്റെ ശ്രമം ഞാനുപേക്ഷച്ചിട്ട് ഞാൻ പറഞ്ഞു

“ദേ കുട്ടൂസെ.. മുഖം ഒരു കൊട്ടയാക്കി വെച്ചാ എനിക്ക് ചോദിക്കാൻ പറ്റത്തില്ലേ!!” എന്റെ മുഖം കണ്ടുകൊണ്ട് ചേച്ചി പറഞ്ഞു

ഞാനൊന്നു കണ്ണടച്ച് ശ്വാസമെടുത്തു വിട്ടിട്ട് കണ്ണുതുറന്നു..

“ആഹ്മ് ഇനിയെന്റെ അച്ചൂസ് പറഞ്ഞോ…” ഒരു ചിരിയോടെ ഞാൻ പറഞ്ഞുകൊണ്ട് നേരെയിരുന്നു ചേച്ചിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു

“എടാ വാവേ…”

“ലാഗടിപ്പിക്കാതെ കാര്യം പറയെന്റെ പെണ്ണേ..” അക്ഷമനായി ഞാൻ പറഞ്ഞു

“നിനക്കെന്തായിത്ര ധൃതി..? മനുഷ്യൻ തുണി മാറ്റണത് കാണാനായിരുന്നെങ്കി എത്രനേരം വേണേലും കുന്തം വിഴുങ്ങിയമാതിരി ഇരുന്നേനെല്ലോ..” അത് പറഞ്ഞിട്ട് ചേച്ചിയെന്നെ നുള്ളി.. ആ പറഞ്ഞത് സത്യമായ കാര്യമായതിനാൽ ഞാനിരുന്നിളിച്ചു

“എന്റെ മോളൂസ് പറ ഞാൻ കേൾക്കാം!!” ചേച്ചിയെ ഞാൻ സോപ്പിട്ടു..

“ഞാനൊരു നല്ല വൈഫാവോ കുട്ടൂസെ?!”

ചേച്ചിയുടെയാ ചോദ്യം കേട്ടപ്പോ എനിക്കാദ്യം ചിരിയാണ് വന്നത്

“സീര്യസായി ചോദിച്ചെയാ?” ഞാൻ ചേച്ചിയോട് ചോദിച്ചു

“ആഹ്മ്..!!”

“അതെന്താ ഇപ്പൊ ഒരു ഡൌട്ട്?”

“അല്ലാ കല്യാണോക്കെ പ്ലാൻ ചെയ്ത സ്ഥിതിക്ക് അങ്ങനൊക്കെ ആലോചിക്കണോല്ലോ..”

“ന്നാ ഞാനൊരു സത്യം പറയട്ടെ?”

“ചേച്ചി പണ്ടേയൊരു വൈഫ് മെറ്റീരിയലാ!!”

“ഏഹ്!!?” പറഞ്ഞതിൽ കുറച്ചൊരു അനിഷ്ടവും സംശയത്തോടെയും ചേച്ചി മൂളി

“ആഹ്മ്!!.. അതീ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കാണുമ്പോ ചില അവന്മാര് പറയണപോലല്ല…!!”

“പിന്നെ?”

“ഏതൊരാണിന്റെയും വിജയത്തിനും സന്തോഷത്തിനുമൊക്കെ പിന്നിലൊരു പെണ്ണുണ്ടെന്ന് പറയത്തില്ലേ?.. എന്റെ കാര്യത്തിലത് അന്നും ഇന്നും ഇനി കല്യാണം കഴിഞ്ഞാലുമത് ചേച്ചിയല്ലേ?! അപ്പൊ ചേച്ചിയൊരു വൈഫ്‌ മെറ്റീരിയൽ അല്ലേ!!”

“എന്റെ കുട്ടൂസെ എവിടുന്നാടാ ഇതൊക്കെ വരണേ..!” ചേച്ചി ഞാൻ പറഞ്ഞത് കേട്ട് കിടന്ന് ചിരിച്ചു..

ഞാൻ പൊട്ടിച്ചിരിക്കുന്ന ചേച്ചിയെ നോക്കി.. ഇങ്ങനെ കിടന്നു ചിരിക്കുന്നുണ്ടെങ്കിലും അത് ചേച്ചിക്ക് എത്രമാത്രം സന്തോഷവും

💬 Comments

View all comments